ന്യൂഡൽഹി: മുതിർന്ന ആർഎസ്‌പി നേതാവും മുൻ എംപിയുമായ അബനി റോയി അന്തരിച്ചു. 84 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.

ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ആർഎസ്‌പി കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. ആർഎസ്‌പി മുൻ ദേശീയ സെക്രട്ടറിയാണ്.

നേതാക്കൾക്കും പൊതുജനങ്ങൾക്കും അന്തിമോചാരം അർപ്പിക്കാനായി മൃതദേഹം എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഡൽഹിയിലെ വസതിയിൽ പൊതുദർശനത്തിന് വെയ്ക്കും. വൈകീട്ട് അഞ്ചിന് ലോധി റോഡ് ശ്മശാനത്തിൽ സംസ്‌കാരം നടത്തും.