- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്; മലപ്പുറം ജില്ലാ അധ്യക്ഷൻ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന കീഴ് വഴക്കം ഉള്ളതിനാൽ അബ്ബാസലിയുടേത് സുപ്രധാന പദവി; നിർണായകമായത് ലീഗ് നേതാക്കളുടെ നിലപാട്
മലപ്പുറം: മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ പ്രവർത്തക സമിതി യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളാണ് പ്രസിഡന്റിനെ പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ പ്രസിഡന്റ് പദവിയിലിരിക്കുന്ന തങ്ങൾ കുടുംബാംഗമാണ് ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. അതുകൊണ്ട തന്നെ അബ്ബാസലിയുടേത് സുപ്രധാന പദവിയാണ്. സാദിഖലി തങ്ങളുടെ സഹോദരനാണ് അബ്ബാസലി തങ്ങൾ.
സാദിഖലി ശിഹാബ് തങ്ങൾ സംസ്ഥാന പ്രസിഡന്റായതിനെത്തുടർന്നാണ് ജില്ലാ പ്രസിഡന്റ് പദവിയിലേക്ക് പുതിയ ആളെ കണ്ടെത്തിയത്. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെ മകൻ റഷീദലി ശിഹാബ് തങ്ങളുടെയും പേരുകളും ഉയർന്ന് വന്നിരുന്നു.
മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റായിരുന്നു അബ്ബാസലി ശിഹാബ് തങ്ങൾ. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ സാദിഖലി തങ്ങൾ സ്ഥാനമൊഴിയുന്നതോടെ മലപ്പുറം ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരെ നിയോഗിക്കണം എന്ന കാര്യത്തിൽ ലീഗിൽ ആശയക്കുഴപ്പം രൂപപ്പെട്ടിരുന്നു. സാദിഖലി തങ്ങളുടെ സഹോദരൻ കൂടിയായ അബ്ബാസ് അലി തങ്ങളെ ജില്ലാ പ്രസിഡണ്ടാക്കാനാണ് ലീഗ് നേതാക്കളുടെ താല്പര്യപ്പെട്ടത്.
എന്നാൽ അന്തരിച്ച ഉമറലി തങ്ങളുടെ മകൻ റഷീദലി തങ്ങളുടെ പേരാണ് സമസ്ത നിർദ്ദേശിച്ചതും. ഇതോടെ യൂത്ത് ലീഗ് അധ്യക്ഷൻ മുനവ്വറലി തങ്ങളുടെ പേരും ഒരു വിഭാഗം ഉയർത്തിക്കാട്ടിയിരുന്നു. ഒടുവിൽ അബ്ബാസലി മതിയെന്ന ലീഗ് നേതാക്കളുടെ നിലപാടിനാണ് മുൻതൂക്കം ലഭിച്ചത്.