മെൽബൺ: എബിസിയിൽ നടക്കുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി നിരവധി പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് എബിസി മാനേജിങ് ഡയറക്ടർ മാർക്ക് സ്‌കോട്ട് ഇന്ന് വ്യക്തമാക്കി. പ്രോഗ്രാമിങ്, ഓപ്പറേഷൻസ്, ഘടന എന്നിവയിൽ വ്യാപകമായ അഴിച്ച് പണി നടത്താൻ കമ്പനി ഒരുങ്ങുകയാണ്. 254 ദശലക്ഷം ഡോളറിന്റെ വെട്ടിച്ചുരുക്കൽ നടപടികളാണ് ഇതുപ്രകാരം ഉണ്ടാകുകയെന്ന് സൂചനയുണ്ട്.

മാനേജ്‌മെന്റ് അടക്കമുള്ള  എബിസിയുടെ നിലവിലുള്ള തൊഴിൽ ശക്തി വേണ്ടതിലധികമുണ്ടെന്നാണ് സൂചന. ഇത് നമുക്കെല്ലാം ദുഃഖത്തിന്റെ സമയമാണെന്നും ഇന്ന് നാം നേരിടുന്ന തൊഴിൽവെട്ടിച്ചുരുക്കലിൽ ആരും സന്തോഷിക്കിന്നില്ലെന്നുമാണ് സ്‌കോട്ട് എബിസി ന്യൂസ് 24നോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സുപ്രധാനമായ ഒരു തൊഴിൽവെട്ടിച്ചുരുക്കലാണെന്നും ഈ പ്രക്രിയ ഓർഗനൈസേഷനിലുടനീളം ശരിയായ ഫലമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാജിൻ(ഡബ്ല്യൂ എ), മോർവെൽ(വിഐസി), ഗ്ലാഡ്‌സ്‌റ്റോൺ(ക്യുഎൽഡി), പോർട്ട് ഓഗസ്റ്റ(എസ്എ), നൗറ(എൻഎസ്ഡബ്ല്യൂ)  എന്നിവിടങ്ങളിലെ റീജിയനൽ റേഡിയോ പോസ്റ്റുകളും എബിസിയുടെ അഡലെയ്ഡിലെ ടെലിവിഷൻ പ്രൊഡക്ഷൻ സ്റ്റുഡിയോയും ഷട്ട്ഡൗൺ ചെയ്യും. പുനർരൂപീകരിക്കാനും ബേയ്‌റൂട്ടിൽ ഒരു പോസ്റ്റ് തുറക്കാനും പരിപാടിയുണ്ട്.

എബിസിയുടെ ഏഴരമണി പരിപാടിയുടെ സ്‌റ്റേറ്റ് എഡിഷനുകൾ ഇല്ലാതാക്കും. വെള്ളിയാഴ്ചകളിലുള്ള നാഷണൽ ഷോകൾ തിരിച്ച് കൊണ്ടു വരും.  ലേറ്റ്‌ടൈം പുതിയ ടൈംസ്ലോട്ടിൽ എബിസി ന്യൂസ് 24ലേക്ക് മാറ്റുകയും ചെയ്യും.എബിസി ടിവിയുടെ സ്പോർട്സ് കവറേജ് തിരിച്ച് കൊണ്ടു വരും. എന്നാൽ സ്‌റ്റേറ്റ് ബേസ്ഡ് ലോക്കൽ സ്പോർട്സ് കവറേജും ഔട്ട്‌സൈഡ് ബ്രോഡ്കാസ്റ്റ് വാനുകളും ഡീകമ്മീഷൻ ചെയ്യും. റേഡിയോ നാഷണൽ റൂറൽ പ്രോഗ്രാം, ബുഷ് ടെലിഗ്രാഫ്, എബിസി ക്ലാസിക് എഫ്എമ്മിനുള്ള കുറച്ച് കോൺക്രീറ്റ് റെക്കോർഡിംഗുകളും നിർത്തും.

254 ദശലക്ഷം ഡോളർ വരുന്ന വെട്ടിച്ചുരുക്കൽ എബിസിയുടെ ബഡ്ജറ്റിന്റെ 4.6 ശതമാനം വരും. 40 പ്ലസ്  പ്രൊപ്പോസലിൽ സിഡ്‌നിയിലെ ആർട്ടർമോനിലെ ലാൻസ്ലെ യിലെ സൈറ്റിന്റെ വിൽപനയും ഉൾപ്പെടുന്നു. പുതിയ റീജിയനൽ ആൻഡ് ഡിജിറ്റൽ നെറ്റ് വർക്ക് ഡിവിഷനുകളും പുതിയ നടപടികളുടെ ഭാഗമായി ആസൂത്രണം ചെയ്യുന്നുണ്ട്. ഓൺലൈനിലും മൊബൈലിലുമായി 20 ദശലക്ഷം ഡോളർ നിക്ഷേപിക്കാൻ ശ്രമിക്കുന്നതായി സ്‌കോട്ട് പറയുന്നു.