കുവൈത്ത്: പവിത്രമായ ഈ ദിനങ്ങളെ കഠിനാദ്ധ്വാനത്തിലൂടെയും തീവ്രസ്വഭാവത്തിലൂടെ ഉപയോഗപ്പെടുത്തുന്നവർക്ക് വിലമതിക്കാത്ത സമ്മാനങ്ങളാണ് അല്ലാഹു തയ്യാറാക്കിവച്ചിരിക്കുന്നതെന്ന് പണ്ഡിതൻ അബ്ദുൽ അസീസ് സലഫി സൂചിപ്പിച്ചു. ഇന്ത്യൻ ഇസ്ലാഹി സെന്റർ അഹ്മദി ഏരിയ ഫഹാഹീൽ ദാറുൽ ഖുർആനിൽ സംഘടിപ്പിച്ച ഇഫ്ത്വാർ മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോമ്പിന്റെ അനുഗ്രഹീത പൂർത്തീകണത്തിന് അത്താഴം കഴിക്കലിലൂടെ സാധ്യമാകുമെന്നും ജീവിത പരിവർത്തനത്തിന് പറ്റിയ ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ തീരാനഷ്ടമാണ് ഉണ്ടാവുകയെന്ന് സലഫി പറഞ്ഞു.

പാരത്രിക ജീവിതമാണ് വിശ്വാസിയുടെ ലക്ഷ്യമെന്നും അതിനായി ഓരോ വേളയും ആ ജീവിതം നമ്മുടെ സമീപത്ത് എത്തിയിരിക്കുന്നു എന്ന ധാരണയോടെയും വിശ്വാസത്തോടെയും നാം മുന്നോട്ട് നീങ്ങേണ്ടതെന്ന് ഹൃസ്വസന്ദർശനത്തിന് എത്തിയ അബ്ദുൽ മജീദ് മദനി വിശദീകരിച്ചു.

ഐ.ഐ.സി ഓഫീസ് അഫയേഴ്‌സ് സെക്രട്ടറി എഞ്ചി. ഉമ്മർ കുട്ടി അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് എം ടി. മുഹമ്മദ്, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, പി.വി അബ്ദുൽ വഹാബ്, താജുദ്ധീൻ നന്തി, ഹാരിസ് മങ്കട തുടങ്ങിയവർ സംസാരിച്ചു.