- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം നടക്കാൻ അടച്ചിട്ട മുറിയിൽ മൂന്ന് ദിവസത്തെ മന്ത്രവാദം; ജിന്നിറങ്ങുന്ന ദിവസം മുറിയിൽ യുവതിയും തങ്ങളും മാത്രം; മലപ്പുറത്ത് നിന്നൊരു വ്യാജ സിദ്ധന്റെ പീഡന തട്ടിപ്പ് കഥ ഇങ്ങനെ
മലപ്പുറം: ജിന്ന് ബാധ ഒഴിപ്പിക്കാനെന്നു ധരിപ്പിച്ച് മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌കനായ വ്യാജ സിദ്ധൻ അറസ്റ്റിൽ. കാളികാവ് കെ.എ.കെ പടി കുന്നുമ്മൽ അബ്ദുൽ ഖാദർ എന്ന കുഞ്ഞുട്ടി (50)യാണ് അറസ്റ്റിലായത്. യുവിതിയുടെ വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്തണമെന്ന് പെൺകുട്ടിയുടെ മാതാവിനെ ധരിപ്പിച്ചായിരുന്നു പീഡനം. നിലമ്പൂർ സ്വദേശിയായ പത്തൊമ്പതുകാരിയുടെ പരാതിന്മേലായിരുന്നു പ്രതി പൊലീസിന്റെ വലയിലാകുന്നത്. പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളെ സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂർ സി.ഐ ടി. സജീവൻ, എസ്.ഐ സി പ്രദീപ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എം.മനോജ്, പിസി വിനോദ്, ടി വിനോബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യതീംഖാനയുടെ മലപ്പുറം ജില്ലയില്ലെ പിരിവുകാരനാണെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. 'ത
മലപ്പുറം: ജിന്ന് ബാധ ഒഴിപ്പിക്കാനെന്നു ധരിപ്പിച്ച് മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ പീഡിപ്പിച്ച മധ്യവയസ്‌കനായ വ്യാജ സിദ്ധൻ അറസ്റ്റിൽ. കാളികാവ് കെ.എ.കെ പടി കുന്നുമ്മൽ അബ്ദുൽ ഖാദർ എന്ന കുഞ്ഞുട്ടി (50)യാണ് അറസ്റ്റിലായത്. യുവിതിയുടെ വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്തണമെന്ന് പെൺകുട്ടിയുടെ മാതാവിനെ ധരിപ്പിച്ചായിരുന്നു പീഡനം.
നിലമ്പൂർ സ്വദേശിയായ പത്തൊമ്പതുകാരിയുടെ പരാതിന്മേലായിരുന്നു പ്രതി പൊലീസിന്റെ വലയിലാകുന്നത്. പൊലീസിൽ ലഭിച്ച പരാതിയെ തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. ഇയാൾ ഇത്തരത്തിൽ നിരവധി സ്ത്രീകളെ സ്ഥിരമായി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂർ സി.ഐ ടി. സജീവൻ, എസ്.ഐ സി പ്രദീപ്കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ എം.മനോജ്, പിസി വിനോദ്, ടി വിനോബ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
പാലക്കാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു യതീംഖാനയുടെ മലപ്പുറം ജില്ലയില്ലെ പിരിവുകാരനാണെന്ന് ഇയാൾ പൊലീസിനോടു പറഞ്ഞു. 'തങ്ങൾ' എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ചികിത്സ നടത്തിയിരുന്നത്. വിവാഹം ശരിയാവാത്തവർ, പഠനത്തിൽ പിന്നോക്കമായ കുട്ടികൾ, മക്കളില്ലാത്തവർ തുടങ്ങിയവരായിരുന്നു ഇയാളെ സമീപിച്ചിരുന്നത്. ചികിത്സക്കെത്തുന്നവരുടെ വീടുകൾ കേന്ദ്രീകരിച്ചായിരുന്നു അധികവും ചികിത്സ ഉണ്ടായിരുന്നത്. വിവാഹ മോചിതരെയും അവിവാഹിതരെയും മാനസിക വൈകല്യമുള്ളവരെയും ഇയാൾ പീഡനത്തിനിരയാക്കിയതായി പൊലീസ് പറഞ്ഞു.
ജിന്ന് ബാധയുണ്ടെന്ന് ചികിത്സ തേടിയെത്തുന്നവരെ ആദ്യം ധരിപ്പിക്കുകയും പിന്നീട് ജിന്ന് ബാധ ഒഴിപ്പിക്കുന്നതിനായി ഇവരുടെ വീടുകളിലോ അല്ലെങ്കിൽ ഇയാൾ വിളിക്കുന്ന സ്ഥലത്തേക്കോ ബാധയുള്ളവരെ എത്തിക്കണം ഇതിനിടയിലാണ് ഇയാൾ പീഡനം നടത്തിയിരുന്നത്. പലരും മാനഹാനി ഭയന്ന് വിവിരം പുറത്ത് പറഞ്ഞിരുന്നില്ല. എന്നാൽ നിലമ്പൂർ സ്വദേശിയായ യുവതിയും മാതാവും പരാതിയുമായി രംഗത്തു വരികയായിരുന്നു. ഇതോടെ ഇയാളുടെ മുഖമൂടി അഴിയുകയും പീഡനകഥ പുറത്താവുകയുമായിരുന്നു.
മകളുടെ വിവാഹം നടക്കാൻ മന്ത്രവാദ ചികിത്സ നടത്തിയാൽ മതിയെന്ന് യുവതിയുടെ മാതാവിനെ ഇയാൾ ആദ്യം ധരിപ്പിക്കുകയായിരുന്നുവത്രെ. തുടർന്ന് ജിന്നിനെ ഒഴിപ്പിക്കാൻ മുൻകൂട്ടി അറിയിച്ചതു പ്രകാരം വീട്ടിലെത്തി. ശേഷം യുവതിയെ അടച്ചിട്ട മുറിയിൽ മൂന്ന് ദിവസത്തെ ചികിത്സ നടത്തും. ആദ്യത്തെ രണ്ടു ദിവസം വീട്ടിലെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും മുറിയിൽ പ്രവേശിപ്പിക്കും. മൂന്നാം ദിവസം ജിന്ന് ഇറങ്ങിപോകുന്ന ദിവസമാണെന്നും ഈ ദിവസം യുവതി മാത്രമെ മുറിയിലുണ്ടാകുവെന്നുമാണ് പറയുക.
ഈ സമയത്താണ് പീഡനമെന്ന് പൊലീസ് പറഞ്ഞു. സുഹൃത്തിന്റഎ പേരിൽ എടുത്ത സിം കാർഡിലെ നമ്പറാണ് ചികിത്സക്കെത്തുന്നവർക്ക് നൽകിയിരുന്നതെന്നും ഇയാളിൽ നിന്നും കൂടുതൽ വിവരം ശേഖരിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.