- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാരോഗികളുടെ ശരീരത്ത് പരിശോധനയ്ക്ക് ഇടയിൽ തൊടരുത്; കൺസൾട്ടിങ് റൂമിൽ ആണിനെയും പെണ്ണിനെയും ഒരുമിച്ച് ഇടപഴകാൻ അനുവദിക്കരുത്; ഗ്രീക്ക് മിത്തോളജിയിലെ അസ്‌ക്ളപ്പിയസിന്റെ അധികാര ചിഹ്നമായ സർപ്പം ചുറ്റിയ ദണ്ഡിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതും ഇസ്ളാമിക ഏകദൈവ വിശ്വാസങ്ങൾക്ക് എതിര്; വൈദ്യശാസ്ത്രം പഠിക്കുന്നതിന്റെ ഇസ്ലാമിക വിധി; അബ്ദുൾ മുഹ്സീൻ അയ്ദീദിന്റെ പോസ്റ്റിൽ നിറയുന്നത് വിവാദം
കോഴിക്കോട്: വനിതാരോഗികളുടെ ശരീരത്ത് പരിശോധനയ്ക്ക് ഇടയിൽ തൊടരുതെന്നും കൺസൾട്ടിങ് റൂമിൽ ആണിനെയും പെണ്ണിനെയും ഒരുമിച്ച് ഇടപഴകാൻ അനുവദിക്കരുതെന്നും ഇസ്ളാമിക ഡോക്ടർമാരെ ഉപദേശിച്ചുള്ള മുസ്ലിം മതപണ്ഡിതന്റെ ഉപദേശം വിവാദമാകുന്നു. ഇതിനൊപ്പം റെഡ്ക്രോസിന്റെ ചിഹ്നം ഒരിടത്തും ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. സലാഫി പ്രബോധകൻ അബ്ദുൾ മുഹ്സീൻ അയ്ദീദ് ഫേസ്‌ബുക്കിലൂടെയാണ് ഈ ഉപദേശം നൽകിയിരിക്കുന്നത്. അൽ-അസ്വാല എന്ന വെബ് സൈറ്റിലെ കുറിപ്പുകളാണ് ഇയാൾ പങ്കുവയ്ക്കുന്നത്. റെഡ്‌ക്രോസിനും സ്ത്രീകളായ രോഗികളെ തൊടുന്നതും പിടിക്കുന്നതിനും പുറമേ വൈദ്യശാസ്ത്രത്തിന്റെ ദേവനായി ഗ്രീക്ക് മിത്തോളജിയിൽ പറയുന്ന അസ്‌ക്ളപ്പിയസിന്റെ അധികാര ചിഹ്നമായ സർപ്പം ചുറ്റിയ ദണ്ഡിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതും ഇസ്ളാമിക ഏകദൈവ വിശ്വാസങ്ങൾക്ക് എതിരാണെന്നാണ് നിലപാട്. വ്യാപകമായി വീടുകൾ, വാഹനങ്ങൾ, കൺസൾട്ടിങ് റൂമുകൾ, ചികിത്സാ നിർദ്ദേശ പാഡുകൾ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടാറുള്ള റെഡ്‌ക്രോസ് ക്രൈസ്തവ വിശ്വാസികളുടെ കുരിശിനോട് സാമ്യമുള്ളതാണെന്നാ
കോഴിക്കോട്: വനിതാരോഗികളുടെ ശരീരത്ത് പരിശോധനയ്ക്ക് ഇടയിൽ തൊടരുതെന്നും കൺസൾട്ടിങ് റൂമിൽ ആണിനെയും പെണ്ണിനെയും ഒരുമിച്ച് ഇടപഴകാൻ അനുവദിക്കരുതെന്നും ഇസ്ളാമിക ഡോക്ടർമാരെ ഉപദേശിച്ചുള്ള മുസ്ലിം മതപണ്ഡിതന്റെ ഉപദേശം വിവാദമാകുന്നു. ഇതിനൊപ്പം റെഡ്ക്രോസിന്റെ ചിഹ്നം ഒരിടത്തും ഉപയോഗിക്കരുതെന്നും പറഞ്ഞിട്ടുണ്ട്. സലാഫി പ്രബോധകൻ അബ്ദുൾ മുഹ്സീൻ അയ്ദീദ് ഫേസ്‌ബുക്കിലൂടെയാണ് ഈ ഉപദേശം നൽകിയിരിക്കുന്നത്. അൽ-അസ്വാല എന്ന വെബ് സൈറ്റിലെ കുറിപ്പുകളാണ് ഇയാൾ പങ്കുവയ്ക്കുന്നത്.
റെഡ്‌ക്രോസിനും സ്ത്രീകളായ രോഗികളെ തൊടുന്നതും പിടിക്കുന്നതിനും പുറമേ വൈദ്യശാസ്ത്രത്തിന്റെ ദേവനായി ഗ്രീക്ക് മിത്തോളജിയിൽ പറയുന്ന അസ്‌ക്ളപ്പിയസിന്റെ അധികാര ചിഹ്നമായ സർപ്പം ചുറ്റിയ ദണ്ഡിന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നതും ഇസ്ളാമിക ഏകദൈവ വിശ്വാസങ്ങൾക്ക് എതിരാണെന്നാണ് നിലപാട്. വ്യാപകമായി വീടുകൾ, വാഹനങ്ങൾ, കൺസൾട്ടിങ് റൂമുകൾ, ചികിത്സാ നിർദ്ദേശ പാഡുകൾ എന്നിവിടങ്ങളിൽ വ്യാപകമായി കാണപ്പെടാറുള്ള റെഡ്‌ക്രോസ് ക്രൈസ്തവ വിശ്വാസികളുടെ കുരിശിനോട് സാമ്യമുള്ളതാണെന്നാണ് കുറിപ്പ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതിലെ വിവാദം ആദ്യം റിപ്പോർട്ട് ചെയ്തത്.
കുരിശ് ഏറ്റവും മോശപ്പെട്ട ബഹുദൈവ വിശ്വാസങ്ങളുടെ രൂപമാകയാൽ അത് ഇസ്ളാമികതയിൽ കൊടും പാപമാണ്. അതുപോലെ തന്നെ ഗ്രീക്കോ-റോമൻ വിശ്വാസപ്രകാരമുള്ള അസ്‌ക്ളെപ്പിയസിന്റെ അധികാര ചിഹ്നവും ഇസ്ളാമികതയ്ക്കും ഖുറാൻവചനങ്ങൾക്കും എതിരാണെന്നമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ' ഇസ്ളാമിക ഡോക്ടർമാർക്കുള്ള ഉപദേശം' എന്ന തലക്കെട്ടിൽ അലസ്വാലാ ഫേസ്‌ബുക്ക് പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനൊപ്പം സ്ത്രീരോഗികളെ തൊടരുതെന്നും മുറിയിൽ സ്ത്രീകളെയും പുരുഷന്മാരെയും ഒരുമിച്ച് നിർത്തരുതെന്നും പറഞ്ഞിട്ടുണ്ട്. ഇത്തരം ചിഹ്നങ്ങളും പെരുമാറ്റങ്ങളും പിന്തുടരുന്നത് ഇസ്ളാമിക വിശ്വാസങ്ങളിലേക്ക് അറിയാതെ മറ്റ് മതവിശ്വാസങ്ങൾ കടന്നുവരാൻ ഇടയാകുകയും അത് ഇസ്ളാമിക വിശ്വാസത്തിൽ നിന്നും വിശ്വാസികളെ അകറ്റുന്നതിന് കാരണമായി മാറുകയും ചെയ്യും.
ഒരു മുസ്ലിം ഡോക്ടർ പാപങ്ങളിൽ നിന്നും ഇസ്ളാമികതയ്ക്ക് എതിരായ തത്വങ്ങളിൽ നിന്നും അകന്നു നിൽക്കണമെന്നും പറയുന്നു. രോഗികളാകുന്ന മുസ്ലിം സ്ത്രീകൾ മുസ്ലിം സ്ത്രീകളായ ഡോക്ടർമാരെ കിട്ടിയില്ലെങ്കിൽ മുസ്ലിം പുരുഷഡോക്ടർമാരെ മാത്രമേ കാണാവു. ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ മാത്രമേ ഇസ്ളാമിക ഡോക്ടർ വനിതാരോഗികളെ സ്പർശിക്കാവൂ. ഒഴിവാക്കാൻ പറ്റിയില്ലെങ്കിൽ അത് കൃത്യമായും കയ്യുറയും മറ്റും ധരിച്ചായിരിക്കണം. ഇസ്ളാമിക രോഗിണികൾ പരിശോധന ആവശ്യമില്ലെങ്കിൽ ശരീരം മുഴുവൻ മറച്ചേ ഡോക്ടർക്ക് അടുത്തു ചെല്ലാവൂ. ഡോക്ടർമാർ ആണെങ്കിൽ പോലും അപരിചിതനായ പുരുഷന്റെ അരികിലേക്ക് ഒരു സ്ത്രീ തനിച്ച് ചെല്ലുന്നത് ഏതു സാഹചര്യത്തിലായാലും ഇസ്ളാമിക നിയമങ്ങൾ അനുവദിക്കുന്നില്ല. അത്തരം ഒരു സാഹചര്യത്തിൽ ഭർത്താവിന്റെയോ രക്ഷകർത്താവിന്റെയോ സാന്നിദ്ധ്യത്തിൽ മാത്രമായിരിക്കണം.
പരിശോധന നടത്തുമ്പോൾ കുടുംബത്തിലെ ആരെങ്കിലും കൂട്ടത്തിൽ ഉണ്ടാകാത്ത സാഹചര്യമാണെങ്കിൽ മുറിയുടെ വാതിൽ തുറന്നിട്ടേ പുരുഷഡോക്ടറെക്കൊണ്ടു പരിശോധന നടത്തിക്കാവൂ. അതുപോലെ തന്നെ പ്ളാസ്റ്റിക് സർജറി ഉൾപ്പെടെ ശരീരത്തിൽ നടത്തുന്ന സൗന്ദര്യവർദ്ധന ശസ്ത്രക്രിയകളെല്ലാം തന്നെ ഇസ്ളാമികതയ്ക്ക് വിരുദ്ധമാണ്.
അള്ളാഹുവിന്റെ സൃഷ്ടിക്ക് വിരുദ്ധമായി മാറുന്ന കണ്ണും മൂക്കും ചുണ്ടുമെല്ലാം മുറിച്ച് മുഖം മിനുക്കുന്നതും ഇസ്ളാമികതയിൽ വിരുദ്ധമാണ്. അതേസമയം ഇസ്ളാമിക പ്രമാണങ്ങൾ പശ്ചാത്തലമാക്കിയുള്ള വിവാദ പരാമർശങ്ങൾ മുമ്പും നടത്തിയിട്ടുള്ളയാളാണ് അയ്ദീദ്. നേരത്തേ കുട്ടികളെ പൊതുവിദ്യാലയത്തിൽ വിടുന്നതും ദേശീയത എന്ന ആശയവും ഇസ്ളാമികതയ്ക്ക് വിരുദ്ധമാണെന്ന് പറഞ്ഞിരുന്നു.