- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിണ്ടാൻ കഴിയില്ലെങ്കിലും ഫിലിപ്പെൻസിൽ നടക്കുന്ന വേൾഡ് യൂത്ത് ക്യാമ്പിൽ അബ്ദുറഹീമിന്റെ ശബ്ദവും ഉയരും; ഒൻപതാമത് വേൾഡ് ഫെഡറേഷൻ ഓഫ് ദി ഡഫ് റീജിയണൽ സെക്രട്ടേറിയേറ്റ് ഏഷ്യ ഡഫ് യൂത്ത് ക്യാമ്പിലേക്ക് ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി യുവാവും: അബ്ദുറഹ്മാന്റെ അംഗീകാരത്തിന് പത്തരമാറ്റ് തിളക്കം
കോഴിക്കോട്: ഫിലിപ്പെൻസിൽ നടക്കുന്ന ഒൻപതാമത് വേൾഡ് ഫെഡറേഷൻ ഓഫ് ദി ഡഫ് റീജിയണൽ സെക്രട്ടേറിയേറ്റ് ഏഷ്യ ഡഫ് യൂത്ത് ക്യാമ്പിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാദാപുരം കുമ്മങ്കോട് മീത്തലെ ചാലിൽ അബ്ദുറഹീമിനെ തിരഞ്ഞെടുത്തു. ഫിലിപ്പെൻസിൽ നടക്കുന്ന യൂത്ത് ക്യാമ്പിലേക്ക് ഇന്ത്യയിൽ നിന്നും നാല് പേരെയാണ് തിരഞ്ഞെടുത്തത്. അതിൽ ഏക മലയാളിയാണ് നാദാപുരം സ്വദേശിയായ അബ്ദുറഹീം. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറംഗിൽ ബികോം വിദ്യാർത്ഥിയാണ് ഇദേഹം. ഒക്ടോബർ 14ന് ഫിലിപ്പെൻസിൽ നടക്കുന്ന യൂത്ത് ക്യാമ്പിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന തിരക്കിലാണ് ഇദേഹം. സംസാര ശേഷിയില്ലെങ്കിലും തനിക്ക് പറയാനുള്ളതെല്ലാം പറയാൻ തന്നെയാണ് അബ്ദുറഹീമിന്റെ തീരുമാനം. ഇതിന് പിൻബലമായി താൻ കൊണ്ട് നടന്ന ആധുനിക സജ്ജീകരണങ്ങൾ വേണമെന്ന് മാത്രം. ചെറുപ്പ കാലത്തേ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുൻനിരയിലായിരുന്നു റഹീം. കണ്ണൂർ കാരുണ്യ നികേതനയിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ റഹീം മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയാണ് ജൈത്രയ
കോഴിക്കോട്: ഫിലിപ്പെൻസിൽ നടക്കുന്ന ഒൻപതാമത് വേൾഡ് ഫെഡറേഷൻ ഓഫ് ദി ഡഫ് റീജിയണൽ സെക്രട്ടേറിയേറ്റ് ഏഷ്യ ഡഫ് യൂത്ത് ക്യാമ്പിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നാദാപുരം കുമ്മങ്കോട് മീത്തലെ ചാലിൽ അബ്ദുറഹീമിനെ തിരഞ്ഞെടുത്തു.
ഫിലിപ്പെൻസിൽ നടക്കുന്ന യൂത്ത് ക്യാമ്പിലേക്ക് ഇന്ത്യയിൽ നിന്നും നാല് പേരെയാണ് തിരഞ്ഞെടുത്തത്. അതിൽ ഏക മലയാളിയാണ് നാദാപുരം സ്വദേശിയായ അബ്ദുറഹീം. തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറംഗിൽ ബികോം വിദ്യാർത്ഥിയാണ് ഇദേഹം.
ഒക്ടോബർ 14ന് ഫിലിപ്പെൻസിൽ നടക്കുന്ന യൂത്ത് ക്യാമ്പിലേക്ക് പുറപ്പെടാൻ ഒരുങ്ങുന്ന തിരക്കിലാണ് ഇദേഹം. സംസാര ശേഷിയില്ലെങ്കിലും തനിക്ക് പറയാനുള്ളതെല്ലാം പറയാൻ തന്നെയാണ് അബ്ദുറഹീമിന്റെ തീരുമാനം. ഇതിന് പിൻബലമായി താൻ കൊണ്ട് നടന്ന ആധുനിക സജ്ജീകരണങ്ങൾ വേണമെന്ന് മാത്രം. ചെറുപ്പ കാലത്തേ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ എന്നും മുൻനിരയിലായിരുന്നു റഹീം. കണ്ണൂർ കാരുണ്യ നികേതനയിൽ നിന്നും എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയ റഹീം മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയാണ് ജൈത്രയാത്രക്ക് തുടക്കം കുറിച്ചത്.
കാലിക്കറ്റ് ഫോർ ഹാന്റി കാപ്പ് സ്‌ക്കൂളിൽ നിന്നും പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയനം നേടിയ റഹീം തുടർ പഠനത്തിന് തിരുവനന്തപുരത്തെ നാഷണൽ ഇൻസിറ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് സ്ഥാപനത്തിൽ പ്രവേശനം ലഭിച്ചത് ചില്ലറ കാര്യമൊന്നുമല്ല. റഹീമിന്റെ
നേട്ടത്തിൽ ഏറെ സന്തോഷവാന്മാരാണ് അദേഹത്തിന്റെ നാട്ടുകാർ. ഈ സന്തോഷത്തിൽ പങ്കെടുക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളുമടക്കം നിരവധി പേരാണ് റഹീമിന്റെ വീട്ടിലേത്തുന്നത്.
തിരുവനന്തപുരത്തെ സ്പീച്ച് ആൻഡ് ഹിയറിങ് ഇൻസ്റ്റിറ്റ്യൂട്ടിനെ ദേശീയ സർവ്വകലാശാലയായി ഉയർത്തുന്ന തീരുമാനത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്നോട്ട് പോയത് ശ്രദ്ധയിൽപ്പെട്ടതായും ഇക്കാര്യം അടുത്ത പാർലിമെന്റ് യോഗത്തിൽ ഉന്നയിക്കുമെന്നും കല്ലാച്ചിയിൽ റഹീമിന് കുമ്മങ്കോട് യൂത്ത് ലീഗ് പ്രവർത്തകർ ഏർപ്പെടുത്തിയ സ്വീകരണത്തിൽ ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരം ബദിര സമൂഹത്തിന്റെ പുരോഗതിക്കും ആംഗ്യഭാഷയുടെ പ്രചാരണത്തിനും ഉയോഗിക്കുമെന്ന് റഹീം പറഞ്ഞു.