പെരുമ്പാവൂർ: മലയാളി യുവാവ് സൗദിയിൽ മരിച്ചു. പെരുമ്പാവൂരിൽ ഈരത്തോൻ ഹൗസിൽ ബീരാൻ സൈനബ ദമ്പതികളുടെ മകൻ അബ്ദുൾ റഷീദ് (34) ആണ് മരിച്ചത്.

മെയ് 26 ന് അബഹയിൽനിന്നും നിസ്സാറിലേക്കുള്ള യാത്രയ്ക്കിടെ റഷീദ് ഓടിച്ചിരുന്ന വാൻ മറ്റൊരു ട്രൈലറിന്റെ പുറകിൽ ചെന്ന് ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു. നിയമനടപടികൾ പൂർത്തിയാക്കി നാളെ വെളുപ്പിന് മൃതദേഹം നെടുമ്പാശേരി എയർപോർട്ടിൽ എത്തും. വെളുപ്പിന് തന്നെ സംസ്‌കാരവും നടത്തുമെന്ന് വീട്ടുകാർ അറിയിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് റഷീദ് സൗദിയിൽ ജോലിയിൽ പ്രവേശിച്ചത്. അൽ ദവാ യിൽ കമ്പനി ഡ്രൈവറായിരുന്നു. ഭാര്യ: അജിഷ, മക്കൾ: ആയിഷ തസ്‌നി, ഫിദ ഫാത്തിമ, സഹോദരങ്ങൾ: ഷമീന, ഹസീന, റഫീഖ്.