- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെരുവിലെ അനാഥരെ ചേർത്തു പിടിച്ചു; ഹിജാബിൽ പ്രതിഷേധത്തിന് ഇറങ്ങി മത-രാഷ്ട്രീയ വേദിയിലെ പ്രധാനിയായി; പർദ്ദ ഇട്ട കൂട്ടുകാരികളെ മറയാക്കി പൊടി പൊടിച്ചത് പെൺവാണിഭം; മംഗളൂരുവിൽ കുടുങ്ങിയത് ഉള്ളാലിലെ കോൺഗ്രസുകാരൻ; മലയാളികളെ അടക്കം വഞ്ചിച്ച അബ്ദുൾ റാസിക്കിന്റെ മുഖംമൂടി പൊളിയുമ്പോൾ
മംഗളൂരു: പെൺവാണിഭത്തിനായി പെൺകുട്ടികളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരനായ ഉള്ളാളിലെ അബ്ദുൾ റാസിക്കിനെ പൊലീസ് പിടികൂടിയതോടെ അമ്പരന്നു നിൽക്കുകയാണ് ഉള്ളാൾ മംഗ്ലൂർ നിവാസികൾ. ഒരു ദശാബ്ദമായി പൊതുസമൂഹത്തിനിടയിൽ നിരവധി മേഖലയിൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായിരുന്ന അബ്ദുൾ റാസിക്ക് കോൺഗ്രസിന്റെ സജീവ പ്രവർത്തകനുമായിരുന്നു.
തെരുവിൽ കഴിഞ്ഞിരുന്നു നിരവധി പേർക്ക് ഹെൽപ് ഇന്ത്യ എന്ന സംഘടനയുടെ പേരിൽ ഭക്ഷണവും അനുബന്ധ സൗകര്യങ്ങളും നൽകി വളരെ പ്രശസ്തി നേടിയെടുക്കുകയും ചെയ്തിരുന്നു. നിരവധി ചാരിറ്റി പ്രവർത്തനത്തിലൂടെ മംഗളൂരു പൊലീസിലും മറ്റു സർക്കാർ വകുപ്പുകളിലും സ്വാധീന ശക്തിയായി മാറുകയായിരുന്നു. ചാരിറ്റി മേഖലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ കൃത്യമായി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയതോടെയാണ് ഇയാൾ ഏറെ പ്രശസ്തനായത്.
ഹിജാബ് വിഷയത്തിൽ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ഇയാൾ. മത-രാഷ്ട്രീയ വേദികളിൽ മുൻപന്തിയിൽ തന്നെയായിരുന്നു. എന്നാൽ മംഗലാപുരം ഫ്ളാറ്റ് കേന്ദ്രീകരിച്ച് പെൺവാണിഭം സംഘത്തിന്റെ ഇടനിലക്കാരനായിരുന്നുവെന്ന് പൊലീസിനെ കണ്ടെത്തിയതോടെയാണ് സന്നദ്ധ പ്രവർത്തനങ്ങൾ തന്റെ നിയമവിരുദ്ധ കാര്യങ്ങൾക്കുള്ള വെറും മറയായിരുന്നു എന്നത് വ്യക്തമാകുന്നത്. കൊച്ചിയിൽ കുടുങ്ങിയ മോൻസൺ മാവുങ്കലിന് സമാനമാണ് ഇയാളുടേയും പ്രവർത്തന രീതി.
വിഐപികളുമായി ചേർന്നുള്ള ചിത്രങ്ങൾ എടുത്ത് എഫ് ബിയിൽ ഇടും. ഇതിലൂടെ തനിക്ക് വലിയ ബന്ധങ്ങളുണ്ടെന്ന് വരുത്തി തീർക്കും. മംഗളൂരു പൊലീസ് കമ്മീഷണറുമായി ചേർന്നുള്ള ചിത്രങ്ങളും ഉണ്ട്. നിരവധി അവാർഡുകളും വാങ്ങി. ഇതിലൂടെയാണ് സമൂഹത്തിൽ പ്രധാനിയാണെന്ന തോന്നൽ ഉണ്ടാക്കിയെടുത്തത്. ഇത് തട്ടിപ്പിന് മറയാക്കുകയായിരുന്നു. മലയാളി യുവതികളെ അടക്കം വീഴ്ത്തിയത് തന്റെ ബന്ധങ്ങൾ പറഞ്ഞാണ്.
.പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തിരച്ചിലിൽ മാർച്ച് 18 നാണ് ഉള്ളാളിൽ നിന്ന് റഫീഖ് ഉള്ളാൾ എന്ന അബ്ദുൾ റാസിക്ക് ഉള്ളാളിനെ (44) കസ്റ്റഡിയിലെടുത്തത് . ഹിജാബ് വിഷയത്തിൽ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായിരുന്ന ഇയാൾ മത-രാഷ്ട്രീയ വേദികളിൽ മൂന്ന് നിരയിലായിരുന്നു സ്ഥാനം . മംഗളുരു നഗരത്തിലെ നന്ദിഗുഡ്ഡയിലെ ഫ്ളാറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും സ്ത്രീകളെയും മനുഷ്യക്കടത്ത്, വേശ്യാവൃത്തി തുടങ്ങിയ നടത്തി വരുകയായിരുന്ന സംഘത്തെ പിടികൂടിയതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ത്നത്തിലാണ് അബ്ദുൾ റാസിക്കിനെ പിടികൂടിയത് .
പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. നന്ദിഗുഡ്ഡയിലെ ഫ്ളാറ്റിൽ പൊലീസ് റെയ്ഡ് നടത്തുകയും ഇരകളായ പെൺകുട്ടികളെയും സ്ത്രീകളെയും രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു. ഫ്ളാറ്റിലെ പെൺവാണിഭവുമായി ബന്ധപ്പെട്ട് മൊത്തം പത്ത് കേസുകളാണ് ഇവിടെയുള്ള വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇരകളിൽ ചില മലയാളി പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നും കടത്തിക്കൊണ്ടുവരുന്ന പെൺകുട്ടികളെ ഫ്ളാറ്റിലെത്തിച്ച് പെൺവാണിഭത്തിന് ഉപയോഗിച്ചുവരികയായിരുന്നു. മംഗളൂരു അടക്കം കർണാടകയിലെ വിവിധ ഭാഗങ്ങളിൽ നിന്നും പെൺകുട്ടികളെ ഈ ഫ്ളാറ്റിൽ എത്തിച്ചിരുന്നു. പിടിയിലായ പ്രതികൾ അന്തർ സംസ്ഥാന സെക്സ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി.
നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് സ്ത്രികൾ അടക്കം എട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു .മുഹമ്മദ് ഷെരീഫ് (46), സന (24), ഉമർ കുഞ്ഞി (43), മുഹമ്മദ് ഹനീഫ് (46), സന്ദീപ് (43), പ്രവീൺ ഡിസൂസ (40), രഹർനാഥ് (48). ഷമീമ തുടങ്ങിയവരാണ് നേരത്തെ പിടികൂടിയിരുന്നത് .
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്