- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുൻസീറ്റിലിരുന്ന മൻസൂറിനെ മുളകുപൊടിയെറിഞ്ഞശേഷം ലിഫ്റ്റ് പ്ലേറ്റിനു തലയ്ക്കടിച്ചു; ഇറങ്ങിയോടിയപ്പോൾ വീണ്ടും തലയ്ക്കടിച്ചുവീഴ്ത്തി പൊട്ടക്കിണറ്റിലിട്ടു....; ആപത്തിൽ സഹായിച്ച കാസർകോടുകാരൻ മൻസൂർ അലിയെ അല്പം പണത്തിനായി അബ്ദുൾ സലാം കൊലപ്പെടുത്തിയതിങ്ങനെ
കാസർഗോഡ്: ആപത്തുകാലത്ത് തനിക്കു സഹായഹസ്തം നീട്ടിയ വ്യക്തിയെത്തന്നെയാണ് കർണ്ണാടക ബണ്ട്വലിലെ അബ്ദുൾ സലാം കൊലപ്പെടുത്തിയത്.. പണയം വച്ച സ്വർണം തിരിച്ചെടുക്കാനാവാതെ വേവലാതിയിൽ നിൽക്കുമ്പോഴാണ് മൻസൂർ അലിയെ പരിചയപ്പെട്ടത്. മിതമായ കമ്മീഷൻ എടുത്ത് ഒന്നര വർഷം മുമ്പ് സഹായിച്ച മൻസൂർ അലി കൊല ചെയ്യപ്പെട്ടതും അതേ ആളിൽ നിന്ന്. അന്ന് മൻസൂർ അലി പിരിയാൻ നേരത്തു നൽകിയ വിസിറ്റിങ് കാർഡാണ് കൊലപാതകത്തിലേക്കുള്ള വഴി തുറന്നത്. പൊലീസ് പിടിയിലായ അബ്ദുൾ സലാം പണം തട്ടാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ സ്വർണം വാങ്ങാനായിരുന്നു മൻസൂർ അലി ഒന്നര വർഷം മുമ്പ് സ്ഥാപനത്തിലെത്തിയത്. താൻ പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കാനാവാതെ വിഷമത്തോടെ അബ്ദുൾ സലാം മൻസൂർ അലിയെ പരിചയപ്പെടുകയായിരുന്നു. അന്ന് ഇടപാട് ഭംഗിയായി നടന്നു. കൂടുതൽ പണം തട്ടണമെന്ന ആർത്തി മൂത്ത് പഴയ വിസിറ്റിങ് കാർഡ് ഉപയോഗിച്ച് മൻസൂറലിയെ വിളിച്ചു വരുത്തുകയും ചെറിയ ഇടപാട് നടത്തുകയും ചെയ്തു. അതിന് കൂട
കാസർഗോഡ്: ആപത്തുകാലത്ത് തനിക്കു സഹായഹസ്തം നീട്ടിയ വ്യക്തിയെത്തന്നെയാണ് കർണ്ണാടക ബണ്ട്വലിലെ അബ്ദുൾ സലാം കൊലപ്പെടുത്തിയത്.. പണയം വച്ച സ്വർണം തിരിച്ചെടുക്കാനാവാതെ വേവലാതിയിൽ നിൽക്കുമ്പോഴാണ് മൻസൂർ അലിയെ പരിചയപ്പെട്ടത്. മിതമായ കമ്മീഷൻ എടുത്ത് ഒന്നര വർഷം മുമ്പ് സഹായിച്ച മൻസൂർ അലി കൊല ചെയ്യപ്പെട്ടതും അതേ ആളിൽ നിന്ന്.
അന്ന് മൻസൂർ അലി പിരിയാൻ നേരത്തു നൽകിയ വിസിറ്റിങ് കാർഡാണ് കൊലപാതകത്തിലേക്കുള്ള വഴി തുറന്നത്. പൊലീസ് പിടിയിലായ അബ്ദുൾ സലാം പണം തട്ടാനായിരുന്നു ആദ്യം പദ്ധതിയിട്ടതെങ്കിലും പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ സ്വർണം വാങ്ങാനായിരുന്നു മൻസൂർ അലി ഒന്നര വർഷം മുമ്പ് സ്ഥാപനത്തിലെത്തിയത്. താൻ പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കാനാവാതെ വിഷമത്തോടെ അബ്ദുൾ സലാം മൻസൂർ അലിയെ പരിചയപ്പെടുകയായിരുന്നു. അന്ന് ഇടപാട് ഭംഗിയായി നടന്നു.
കൂടുതൽ പണം തട്ടണമെന്ന ആർത്തി മൂത്ത് പഴയ വിസിറ്റിങ് കാർഡ് ഉപയോഗിച്ച് മൻസൂറലിയെ വിളിച്ചു വരുത്തുകയും ചെറിയ ഇടപാട് നടത്തുകയും ചെയ്തു. അതിന് കൂട്ടായി തമിഴ് നാടിൽ നിന്നും എത്തി മതം മാറിയ അഷറഫും ഉണ്ടായിരുന്നു. അബ്ദുൾ സലാമും അഷ്റഫും ചേർന്ന് എന്നും പണവുമായി നടക്കുന്ന മൻസൂറിൽ നിന്നും പണം തട്ടാനുള്ള ആസൂത്രണം ചെയ്തു. മൻസൂർ അലി തനിച്ചാണ് ഇടപാടുകൾ നടത്തുന്നതെന്ന് ഇവർ മനസ്സിലാക്കിയിരുന്നു. പിടിയിലായ അബ്ദുൾ സലാം വെളിപ്പെടുത്തിയ കാര്യങ്ങൾ ഇങ്ങനെ. മൻസൂർ അലിയെ കൊലപ്പെടുത്തിയ ശേഷം 25,000 രൂപയുടെ പൂജ ചെയ്തതായും ഒരു ദർഗയിൽ നേർച്ചപ്പണം നൽകിയതായും പറഞ്ഞു.
ഞങ്ങൾ പറഞ്ഞുറപ്പിച്ച ഇടപാടിനു വേണ്ടി കഴിഞ്ഞ 25- ാം തീയ്യതി ഉച്ചക്ക് 12.55 ഓടെ മൻസൂർ ബയാറിലെത്തി. ഈ സമയം തമിഴനായ അഷറഫ് ഓംനി വാനുമായി എത്തുകയും മൻസൂറിനെ വാഹനത്തിൽ കയറ്റുകയും ചെയ്തു. മൻസൂർ വാഹനത്തിൽ കയറിയ ശേഷം അഷറഫ് പിറകിലെ സീറ്റിലിരിക്കുകയും അബ്ദുുൾ സലാം വണ്ടി ഓടിക്കുകയും ചെയ്തു. അല്പ ദൂരം ഓടിയ ശേഷം അഷ്റഫ് മൻസൂറിന്റെ മുഖത്തേക്ക് മുളക് പൊടി എറിഞ്ഞു. ഉടൻ ലിഫ്റ്റ് പ്ലേറ്റ് കൊണ്ട് തലക്ക് അടിക്കുകയും ചെയ്തു. താൻ അപകടത്തിലാണ് ചെന്നു ചാടിയതെന്ന് മനസ്സിലാക്കിയ മൻസൂർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചെങ്കിലും അതിനിടെ വീണ്ടു തലക്ക് അടിയേറ്റു. ഇതോടെ രക്തം വാർന്ന് അവശനായ മൻസൂർ മരണമടയുകയായിരുന്നു. തുടർന്ന് അതേ വണ്ടിയിൽ മൻസൂറിന്റെ മൃതദേഹം എടുത്ത് റോഡരികിലെ പൊട്ടകിണറ്റിൽ നിക്ഷേപിച്ചു.
മൻസൂർ അലിയുടെ കൈവശമുണ്ടായിരുന്ന അഞ്ചര ലക്ഷം രൂപയുടെ ബാഗ് ഇരുവരും ചേർന്ന് കൈക്കലാക്കി. ഇതിൽ ഒന്നര ലക്ഷം രൂപ സലാമിന് നൽകുകയും ബാക്കി പണവുമായി അഷ്റഫ് സ്ഥലം വിടുകയുമായിരുന്നു. കൊലക്ക് രണ്ട് ദിവസം മുമ്പ് പോലും മൻസൂർ അലിക്ക് പഴയ സ്വർണം വിൽപ്പന നടത്തിയിരുന്നു. ഈ സമയത്താണ് അഞ്ച് ലക്ഷത്തിലേറെ രൂപ മൻസൂറിന്റെ കൈവശമുണ്ടാകാറുണ്ടെന്ന വിവരം ഇവർ മനസ്സിലാക്കിയത്. ഈ പണം തട്ടിയടുക്കുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സലാം പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. തമിഴ്‌നാട് സ്വാദേശിയായ അഷ്റഫിനെ പിടികൂടാൻ പൊലീസ് ശ്രമം നടത്തി വരികയാണ്. തമിഴ് നാട് പൊലീസുമായും ബന്ധപ്പെട്ടിട്ടുണ്ട്.