- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർലമെന്റിൽ കുഴഞ്ഞു വീണ അന്നു തന്നെ അഹമ്മദ് മരിച്ചിരുന്നു; കേന്ദ്രമന്ത്രിയാണ് ഇക്കാര്യം എന്നോട്ട് പറഞ്ഞത്; അന്വേഷണം വന്നാൽ എല്ലാം വെളിപ്പെടുത്താം; മലപ്പുറം എംപിയുടെ മരണത്തിൽ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി അബ്ദുൾ വഹാബിന്റെ വെളിപ്പെടുത്തൽ; വ്യക്തമായി ഒന്നും പറയാനില്ലാതെ കേന്ദ്ര സർക്കാരും
തിരുവനന്തപുരം: ഇ.അഹമ്മദ് എംപിയുടെ ആശുപത്രി ചികിൽസയിൽ കള്ളക്കളി നടന്നുവെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബിന്റെ തുറന്നു പറച്ചിൽ. ഇ.അഹമ്മദിനെ ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും, ഔദ്യോഗികമായി അറിയിച്ചിരുന്നതുപോലെ ബുധനാഴ്ച പുലർച്ചെ 2.15നാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തെ ചികിത്സിച്ച റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ശരിയല്ലെന്നാണ് വഹാബിന്റെ വെളിപ്പെടുത്തൽ. പാർലമെന്റിൽ കുഴഞ്ഞു വീണ അഹമ്മദ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് വഹാബിന്റെ തുറന്നു പറച്ചിൽ. പാർലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ ഇ.അഹമ്മദിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെതന്നെ ഇക്കാര്യം അറിഞ്ഞിരുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഇക്കാര്യം തന്നോടു പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രിയുടെ പേരു വെളിപ്പെടുത്താൻ അബ്ദുൽ വഹാബ് എംപി തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്ത
തിരുവനന്തപുരം: ഇ.അഹമ്മദ് എംപിയുടെ ആശുപത്രി ചികിൽസയിൽ കള്ളക്കളി നടന്നുവെന്ന് വ്യക്തമാക്കി മുസ്‌ലിം ലീഗിന്റെ രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബിന്റെ തുറന്നു പറച്ചിൽ. ഇ.അഹമ്മദിനെ ആശുപത്രിയിലെത്തിക്കുമ്പോൾ അദ്ദേഹത്തിന് ജീവനുണ്ടായിരുന്നുവെന്നും, ഔദ്യോഗികമായി അറിയിച്ചിരുന്നതുപോലെ ബുധനാഴ്ച പുലർച്ചെ 2.15നാണ് അദ്ദേഹം മരിച്ചതെന്നും അദ്ദേഹത്തെ ചികിത്സിച്ച റാം മനോഹർ ലോഹ്യ ആശുപത്രി അധികൃതർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ശരിയല്ലെന്നാണ് വഹാബിന്റെ വെളിപ്പെടുത്തൽ.
പാർലമെന്റിൽ കുഴഞ്ഞു വീണ അഹമ്മദ് ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ മരിച്ചിരുന്നുവെന്നാണ് വഹാബിന്റെ തുറന്നു പറച്ചിൽ. പാർലമെന്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ ഇ.അഹമ്മദിനെ ആശുപത്രിയിലേക്കു കൊണ്ടുപോയതിനു പിന്നാലെതന്നെ ഇക്കാര്യം അറിഞ്ഞിരുന്നു. ഒരു കേന്ദ്രമന്ത്രിയാണ് ഇക്കാര്യം തന്നോടു പറഞ്ഞത്. അതേസമയം, കേന്ദ്രമന്ത്രിയുടെ പേരു വെളിപ്പെടുത്താൻ അബ്ദുൽ വഹാബ് എംപി തയാറായില്ല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്കു കത്തയച്ചു. അഹമ്മദിന്റെ കുടുംബത്തിന് ആശുപത്രി അധികൃതരിൽനിന്നു നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തിൽ തനിക്കുള്ള ആശങ്കയും അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. അഹമ്മദിന് നൽകിയ ചികിത്സയേക്കുറിച്ച് അന്വേഷിക്കണമെന്നും പിണറായി കത്തിൽ ആവശ്യപ്പെട്ടു. ഇതോടെ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയം രാഷ്ട്രീയ ചർച്ചയായി മാറുകയാണ്. കേന്ദ്ര ബജറ്റ് അവതരണത്തിലെ തടസ്സം മാറ്റാൻ മരണം പ്രഖ്യാപിക്കാൻ വൈകിച്ചുവെന്നാണ് ആക്ഷേപം,
എന്നാൽ റാം മനോഹർ ലോഹ്യ ആശുപത്രി ഈ വാദങ്ങൾ നിഷേധിക്കുകയാണ്. അതേസമയം, സന്ദർശകരെ അനുവദിക്കാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്തു മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കഴമ്പില്ലെന്നും മെഡിക്കൽ സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. ഇ. അഹമ്മദിന്റെ മരണം പുറത്തറിയിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ രാഷ്ട്രീയ സ്വാധീനവും സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഏതുതരത്തിലുള്ള അന്വേഷണവും ആശുപത്രി സ്വാഗതം ചെയ്തിരുന്നു.
രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ. അഹമ്മദിന്റെ മരണം മറച്ചുവച്ചുവെന്നാണ് അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും ആരോപണം. മരണവുമായി ബന്ധപ്പെട്ട ദുരൂഹതയിൽ സർക്കാർ മറുപടി പറയണമെന്നാണ് ആവശ്യം. അഹമ്മദിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനുമതി നിഷേധിക്കുകയായിരുന്നു.
ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാരിനും കൃത്യമായ ഉത്തരമില്ല. ആശുപത്രി സൂപ്രണ്ട് ഡോ.എ.കെ.ഗഡ്പയൽ പുറത്തിറക്കിയ പത്രക്കുറിപ്പുതന്നെയാണു സർക്കാരിന്റെ പക്കലും ഔദ്യോഗിക വിശദീകരണമായി ഉള്ളത്. അഹമ്മദിന്റെ ജീവൻ രക്ഷിക്കാൻ തങ്ങളാൽ ആവുന്നതെല്ലാം ചെയ്തുവെന്നും ബുധനാഴ്ച വെളുപ്പിനു 2.15 നാണ് മരണം സംഭവിച്ചതെന്നും മറ്റുമാണ് അതിൽ പറയുന്നത്. ആശുപത്രിക്കുള്ളിൽ നടന്ന കാര്യങ്ങൾ ഡോക്ടർമാരുടെ അധികാര പരിധിയിലുള്ള കാര്യമാണെന്നും അതിനപ്പുറം തങ്ങൾക്ക് ഒന്നും പറയാനില്ലെന്നും നിലപാടെടുക്കുന്നതാണ് ഉചിതമെന്ന ഉപദേശമാണു സർക്കാരിനു ലഭിച്ചിട്ടുള്ളതെന്നും സൂചനയുണ്ട്.
ബജറ്റ് അവതരണം തടസ്സപ്പെടരുതെന്ന താൽപര്യത്തിലുള്ള ഇടപെടലാണു സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിമർശനത്തെ പ്രതിരോധിക്കാൻ തക്ക വാദങ്ങളൊന്നും തങ്ങളുടെ പക്കലില്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. അഹമ്മദിന്റെ ചികിൽസയും മരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവാദമാകാതെ കൈകാര്യം ചെയ്യാൻ സാധിക്കാതിരുന്നതു പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പിടിപ്പുകേടാണെന്നു സർക്കാരിൽത്തന്നെ അഭിപ്രായമുയർന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസിലെ സഹമന്ത്രി ഡോ.ജിതേന്ദ്ര സിങ് നടത്തിയ ഇടപെടലിന്റെ രീതിയും അഹമ്മദിനെ കാണാൻ മക്കളെ അനുവദിക്കാതിരുന്നതും പ്രശ്നം വഷളാവാൻ മാത്രമാണ് ഉപകരിച്ചതെന്നാണു വിലയിരുത്തൽ.



