- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോഷ്യൽ മീഡിയയിലൂടെ അബ്ദുള്ള കുട്ടിക്കെതിരെ വധഭീഷണി; മാഹിയിൽ ഒരാൾക്കെതിരെ കേസെടുത്തു
തലശേരി: വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേരളത്തിലെ ആദ്യത്തെ താലിബൻ നേതാവെന്ന് വിമർശിച്ച ബിജെപി ദേശീയ ഉപാധ്യക്ഷൻ എം പി അബ്ദുള്ളക്കുട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വധഭീഷണി മുഴക്കിയ ഒരാൾക്കെതിരെ പൊലിസ് കേസെടുത്തു.
1921 ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പരാമർശിച്ച് ബിജെപി. ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദള്ളക്കുട്ടി കണ്ണുർ മാരാർജി ഭവനിൽ നടന്ന യുവമോർച്ച കൺവെൻഷനിൽ നടത്തിയ പ്രസംഗവും പിന്നീട് ഫെയ്‌സ് ബുക്കിലിട്ട കുറിപ്പും വിവാദമായിരുന്നു.
ഇതിനെ തുടർന്ന് അബ്ദുള്ളക്കുട്ടിക്കെതിരെ നവമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും , അസഭ്യവർഷം ചൊരിയുകയും ചെയ്ത മാഹി സ്വദേശി സിദ്ദിഖ് എന്നയാൾക്കെതിരെയാണ് ബിജെപി. നേതാവ് വി.പി.കൃഷ്ണരാജാണ് മാഹി എ സ്.ഐയ്ക്ക് പരാതി നൽകിയത്.
പരാതിയെ തുടർന്ന് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഇതിനിടെ എന്തെല്ലാം ഭീഷണിയുണ്ടായാലും വാരിയൻ കുന്നത്തിനെതിരെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്