- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1992 ൽ കൊല്ലപ്പെട്ട അഭയയെയും 2007ൽ ആത്മഹത്യ ചെയ്തയാളിനെയും എങ്ങനെ ബന്ധിപ്പിക്കുവാൻ കഴിയുമെന്ന് സിബിഐ; അഭയയുടെ അമ്മാവനാണ് ആത്മഹത്യ ചെയ്തതെന്നതിന് തെളിവുകൾ എവിടെയെന്ന് കോടതി; തിരിച്ചടി കിട്ടുമെന്ന് മനസ്സിലാക്കിയ പ്രതിഭാഗം സാക്ഷി വിചാരണയിൽനിന്ന് പിന്മാറി; അഭയയുടെ കുടുംബത്തിന് ആത്മഹത്യാ പ്രവണതയുണ്ടെന്ന് തെളിയിക്കാനുള്ള നീക്കം ചീറ്റി
തിരുവനന്തപുരം: സിസ്റ്റർ അഭയയുടെ കുടുംബത്തിന് ആത്മഹത്യ പ്രവണതയുണ്ടായിരുന്നെന്ന് തെളിയിക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കം വൃഥാവിലായി. പ്രതിഭാഗം സാക്ഷിപ്പട്ടികയിലെ സാക്ഷിയെ പ്രതിഭാഗം പിൻവലിച്ചു. നവംബർ 16 ന് വിസ്തരിക്കുവാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവ് നൽകിയതിന് ശേഷമാണ് പ്രതിഭാഗം പിന്മാറിയത്. പിറവം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറെയാണ് വിസ്തരിക്കുന്നതിൽ നിന്നുമാണ് പ്രതിഭാഗം പിന്മാറിയത്.ഇതോടെ പ്രതിഭാഗം സാക്ഷിയായിട്ട് ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതിഭാഗത്തിന് കഴിയാതെ പോയിരിക്കുകയാണ്.
പിറവം പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ അധികാര പരിധിയിൽ വരുന്ന പ്രദേശത്ത് ഒരു വ്യക്തി 2007 ൽ ആത്മഹത്യ ചെയ്തിരുന്നു. ഇത് അഭയയുടെ അമ്മാവനാണെന്ന് സ്ഥാപിക്കാൻ വേണ്ടിയാണ് പൊലീസ് സർക്കിൾ ഇൻസ്പെക്ടറെ വിസ്തരിക്കുവാൻ പ്രതിഭാഗം നീക്കം നടത്തിയത്.1992 ൽ കൊല്ലപ്പെട്ട അഭയയുടെ കേസുമായി 2007 ൽ ആത്മഹത്യ ചെയ്തയാളുടെ കേസ് എങ്ങനെ ബന്ധിപ്പിക്കുവാൻ കഴിയുമെന്ന് സിബിഐ വാദിച്ചു. അഭയയുടെ അമ്മാവനാണെന്ന് തെളിയിക്കുവാൻ എന്ത് രേഖയാണ് പ്രതിഭാഗത്തിന്റെ കയ്യിലുള്ളതെന്നും സിബിഐ നിലപാട് സ്വീകരിച്ചു.
സിബിഐ ജഡ്ജി കെ. സനിൽ കുമാർ, അഭയയുടെ അമ്മാവനാണ് ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കുവാൻ തെളിവുകൾ ഉണ്ടോ എന്ന് പ്രതിഭാഗത്തോടെ ചോദിച്ചു. തങ്ങൾക്ക് തിരിച്ചടി കിട്ടുമെന്ന് മനസ്സിലാക്കിയ പ്രതിഭാഗം പിന്നീട് കോടതി പിരിഞ്ഞതിന് ശേഷം സാക്ഷിയെ വിസ്തരിക്കുന്നതിൽ നിന്നും പിന്മാറികൊണ്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു.