തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ കന്യകയാണെന്ന് സ്ഥപിക്കാൻ വേണ്ടി ഹൈമനോപ്ലാസ്റ്റിക് സർജറി ചെയ്തതിന് തെളിവുണ്ടെങ്കിലും അതു തന്റെ മൗലികാവകാശത്തിന്മേലുള്ള ലംഘനമെന്ന് മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയുടെ വാദം. കോടതിക്ക് മുൻപിൽ നൂറു ശതമാനം തെളിവ് ഉണ്ടെങ്കിൽ പോലും തന്റെ മൗലികാവകാശത്തിലേക്കുള്ള കടന്ന് കയറ്റമാണെന്നും അതിന്റെ പേരിൽ കൊലപാതകവുമായി ബന്ധിപ്പിക്കുവാൻ സാധിക്കില്ലെന്ന് സിസ്റ്റർ സെഫി സിബിഐകോടതിയിൽഅന്തിമ വാദം നടത്തി.

കഴിഞ്ഞ അഞ്ച്ദിവസമായി കോടതിയിൽ സിസ്റ്റർ സെഫിയുടെ നടത്തിയ വാദം ഇന്ന് അവസാനിച്ചു.നാളെ (ഡിസംബർ 4) ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം തുടങ്ങും. മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈമനോപ്‌ളാസ്റ്റിക് സർജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്നും രക്ഷപ്പെടാൻ ആയിരുന്നു എന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. പ്രതി സിസ്റ്റർ സെഫിയെ സിബിഐ അറസ്റ്റ് ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്ക്ക് 2008 നവംബർ 25 ന് വിധേയയാക്കിയപ്പോൾ സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ച് എടുക്കാൻ വേണ്ടി കന്യകാചർമ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്‌ളാസ്റ്റിക് സർജറി നടത്തിത് വൈദ്യപരിശോധനയിൽ കണ്ടെത്തുവാൻ കഴിഞ്ഞുയെന്ന് ആലപ്പുഴ ഗവ.മെഡിക്കൽ കോളേജിലെ പൊലീസ് സർജനും പ്രോസിക്യൂഷൻ 29-ാം സാക്ഷിയുമായ ഡോ.രമയും,ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പളും പ്രോസിക്യൂഷൻ 19-ാം സാക്ഷിയുമായ ഡോ.ലളിതാംബിക കരുണാകരനും സിബിഐ കോടതിയിൽ മൊഴി നൽകിയത് അന്തിമ വാദത്തിൽ പ്രോസിക്യൂഷൻ കോടതിൽ ചൂണ്ടികാട്ടിയിരുന്നു,

പ്രതികൾ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് അഭയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. സിസ്റ്റർ സെഫി കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസിൽ നിന്നും രക്ഷപ്പെടാൻ വേണ്ടിയാണ് സെഫി കന്യകാചർമ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടികാട്ടി. ഇതിന് ആവശ്യമായ ശക്തമായ തെളിവുകൾ കോടതിക്ക് മുൻപിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രേസിക്യൂഷൻ വാദം നടത്തിയിരുന്നു.

സിസ്റ്റർ അഭയ കേസുമായി ബന്ധപ്പെട്ടു സിബിഐ നടത്തിയ ഡമ്മി പരീക്ഷണം അശാസ്ത്രീയമാണെന്നു വിവിധ കോടതി വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു പ്രതിഭാഗം വാദം ബുധനാഴ്ച വാദിച്ചിരുന്നു. , ഡമ്മി പരീക്ഷണത്തെത്തുടർന്ന് 1996ൽ സിബിഐ നൽകിയ അന്വേഷണ റിപ്പോർട്ടിൽ ആത്മഹത്യാസാധ്യത വ്യക്തമാക്കിയിട്ടുണ്ടെന്നും വാദിച്ചു.

'സംഭവം കൊലപാതകമാണെന്നു സ്ഥാപിക്കാൻ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നു സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കേസുകളിൽ ആത്മഹത്യാസാധ്യത പൂർണമായും തള്ളിക്കളയാൻ കഴിയില്ലെങ്കിൽ അതിന്റെ അനുകൂല്യം പ്രതികൾക്കു നൽകണമെന്നു 1984ലെ സുപ്രീംകോടതി വിധിയുണ്ട്. മെഡിക്കൽ ബോർഡും ആത്മഹത്യാ സാധ്യത വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അതു സിബിഐ മറച്ചുവച്ചു.

സിസ്റ്റർ അഭയയുടെ കുടുംബാംഗങ്ങൾക്കും ആത്മഹത്യാപ്രവണതയുണ്ടെന്നു മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ സൂചിപ്പിക്കുന്നുണ്ട്. കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയ വീണതിന്റെ ശബ്ദം സമീപത്തെ മുറിയിലുണ്ടായിരുന്ന സിസ്റ്റർ സെഫി കേൾക്കാത്തത് അസ്വാഭാവികമാണെന്ന സിബിഐ വാദവും ശരിയല്ല. ഈ വാദവുമായി ബന്ധപ്പെട്ട് ശബ്ദതീവ്രത അളക്കാൻ ശാസ്ത്രീയ പരിശോധന നടത്തണമെന്നു 2006ൽ ഹൈക്കോടതി നിർദേശിച്ചിട്ടും സിബിഐ തയാറായിട്ടില്ല'- പ്രതിഭാഗം വാദിച്ചു.