- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ സെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച വിവരം ഡോക്ടർ മൊഴി നൽകി; അഭയ കേസിൽ സിബിഐ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴി; ഹൈമനോപ്ലാസ്റ്റി കണ്ടുപിടിച്ചത് 2008 നവംബർ 5 ന് നടത്തിയ പരിശോധനയിൽ എന്നും സിബിഐ ഉദ്യോഗസ്ഥൻ എൻ.സുരേന്ദ്രൻ
തിരുവനന്തപുരം: അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റർ സെഫി കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് മെഡിക്കൽ പരിശോധനയിൽ കണ്ടുപിടിച്ച വിവരം ഡോക്ടർ മൊഴി നൽകി എന്ന് സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻകോടതിയിൽ സാക്ഷി മൊഴി നൽകി്. ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ പൊലീസ് സർജനായ ഡോ.പി.രമയും, പ്രിൻസിപ്പൽ ഡോ.ലളിതാംബിക കരുണാകരനും തനിക്ക് മൊഴി നൽകിയെന്നാണ് സിബിഐ അന്വേഷണ സംഘത്തിലെ അംഗമായ ചെന്നൈ യൂണിറ്റ് സിബിഐ ഡി.വൈ.എസ്പി. ആയിരുന്ന എൻ.സുരേന്ദ്രൻ മൊഴി നൽകിയത്. ബുധനാഴ്ച സിബിഐ കോടതിയിൽ പ്രോസിക്യൂഷൻ നാൽപത്തിമൂന്നാം സാക്ഷിയായി ആണ് മൊഴി.
അഭയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മൂന്നാം പ്രതി സിസ്റ്റർ സെഫിയെ മെഡിക്കൽ പരിശോധന നടത്തുവാൻ കസ്റ്റഡിയിൽ വാങ്ങി കൊണ്ടുപോയത് സിബിഐ ഡി.വൈ.എസ്പി. സുരേന്ദ്രൻ ആയിരുന്നു എന്നും കോടതിയിൽ മൊഴി നൽകി. 2008 നവംബർ 25 ന് പരിശോധന നടത്തിയപ്പോഴാണ് കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചത് കണ്ടെത്താൻ ഇടയായത് എന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥൻ മൊഴി നൽകി. സിബിഐ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.വൈ.എസ്പി. ആയിരുന്ന സലിം, സർക്കിൾ ഇൻസ്പെക്ടർ അബ്ദുൾ അസീസ് എന്നിവരെയും സിബിഐ കോടതിയിൽ വിസ്തരിച്ചു.
2008 നവംബർ 18 നാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഇതേ തുടർന്നാണ് മെഡിക്കൽ പരിശോധന നടത്തിയത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് ഇപ്പോൾ 28 വർഷം കഴിഞ്ഞു. ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നീ പ്രതികളാണ് ഇപ്പോൾ വിചാരണ നേരിടുന്നത്. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം അന്തിമ ഘട്ടത്തിലേക്ക് എത്തി നിൽക്കുകയാണ്. അഭയ കേസിന്റെ വിചാരണ നാളെയും തുടരും.
പ്രവീണ് സുകുമാരന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്