- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
'ചീത്ത വിളിക്കുകയും, മരിച്ചു പോയ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വരാൻ ശ്രമിക്കുന്നവർക്ക്'; നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചു കൊള്ളാം; എന്നു നിങ്ങടെ സ്വന്തം കുടുംബം കലക്കി; മറുപടിയുമായി അഭയ ഹിരൺമയി
തിരുവനന്തപുരം: തുടരുന്ന സൈബർ ആക്രണങ്ങൾക്ക് മറുപടിയുമായി ഗായികയായ അഭ്യ ഹിരൺമയി രംഗത്ത്. ഗോപി സുന്ദറിന്റെ കുടുംബ ജീവിതം തകരാൻ കാരണക്കാരി അഭയ ആണെണ് എന്ന രീതിയിലാണ് പല ആരോപണങ്ങളും അഭയ നേരിടുന്നുണ്ട്. സൈബർ ആങ്ങളമാർക്കും കുലസ്ത്രീകൾക്കും മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് നടി.
പുതിയ ഹെയർ സ്റ്റൈൽ പങ്കുവെച്ചു കൊണ്ടാണ് അഭയയുടെ പോസ്റ്റ്. തന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു തന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയ്മിങ് ചെയ്യുകയും മരിച്ചു പോയ അച്ഛനെ വരെ പറയുന്ന സുമനസുകൾക്കും ഫെയ്ക്ക് പ്രൊഫൈൽ ഉണ്ടാക്കുന്നവർക്കുമായി സമർപ്പിക്കുന്നു.- അഭ്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.
അഭയയുടെ കുറിപ്പ് ഇങ്ങനെ:
എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നെ ചീത്ത വിളിക്കുകയും, ബോഡി ഷെയ്മിങ് ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത സുമനസുകൾ ആയ കുലസ്ത്രീ/കുലപുരുഷുസ്.
കൂടാതെ ഫെയ്ക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (......) സമർപ്പിക്കുന്നു. ഞാൻ ഇതോടെ നന്നായി എന്നും, നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചു കൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങടെ സ്വന്തം കുടുംബംകലക്കി.




