- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് രംഗ പ്രവേശം; ഇടക്കാലത്ത് സിനിമയിൽ നിന്നും അപ്രത്യക്ഷമായി: കഴിവുണ്ടായിട്ടും അബി എന്തുകൊണ്ട് മലയാള സിനിമയിൽ നിന്നും മാഞ്ഞു പോയി
കേബിൾ ചാനലും സിഡി പ്ലെയറും ഒക്കെ കേരളത്തിലെത്തുന്നതിന് മുമ്പ് കാസറ്റ് എന്ന വിപണി തന്നെ കീഴടക്കി വെച്ചിരുന്ന താരമായിരുന്നു. മിമിക്രി കാസറ്റുകളുടെ കുത്തക അക്കാലത്ത് അഭിക്ക് മാത്രമായിരുന്നു. പിന്നീട് സിനിമയിലേക്കും അഭി രംഗ പ്രവേശം ചെയ്തു. 1991ൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്. പിന്നീട് 50ലേറെ ചിത്രങ്ങളുടെ ഭാഗമായി. തൊണ്ണൂറുകളിൽ കൊച്ചി കേന്ദ്രമായെത്തിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. തനിക്കൊപ്പം മിമിക്രിയിൽ നിന്ന് വന്ന് മലയാള സിനിമ കീഴടക്കിയ മറ്റു താരങ്ങളേക്കാളും കഴിവുള്ള താരം തന്നെയായിരുന്നു അഭി. എന്നിട്ടും സിനിമയിൽ നിന്നും ഈ പ്രിയതാരം മാഞ്ഞു പോയി. ഇടക്കാലത്തു സിനിമയിൽ സജീവമായിരുന്നെങ്കിലും, എന്തുകൊണ്ട് അബി ബിഗ് സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായി എന്ന ചോദ്യം ഒരു അഭിമുഖത്തിൽ ഉയർന്നിരുന്നു. അതിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നായ
കേബിൾ ചാനലും സിഡി പ്ലെയറും ഒക്കെ കേരളത്തിലെത്തുന്നതിന് മുമ്പ് കാസറ്റ് എന്ന വിപണി തന്നെ കീഴടക്കി വെച്ചിരുന്ന താരമായിരുന്നു. മിമിക്രി കാസറ്റുകളുടെ കുത്തക അക്കാലത്ത് അഭിക്ക് മാത്രമായിരുന്നു. പിന്നീട് സിനിമയിലേക്കും അഭി രംഗ പ്രവേശം ചെയ്തു. 1991ൽ പുറത്തിറങ്ങിയ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത നയം വ്യക്തമാക്കുന്നു എന്ന ചിത്രത്തിൽ സ്റ്റീഫൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അബി സിനിമാ ലോകത്തേക്ക് കടന്നത്.
പിന്നീട് 50ലേറെ ചിത്രങ്ങളുടെ ഭാഗമായി. തൊണ്ണൂറുകളിൽ കൊച്ചി കേന്ദ്രമായെത്തിയ ലോ ബഡ്ജറ്റ് ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. തനിക്കൊപ്പം മിമിക്രിയിൽ നിന്ന് വന്ന് മലയാള സിനിമ കീഴടക്കിയ മറ്റു താരങ്ങളേക്കാളും കഴിവുള്ള താരം തന്നെയായിരുന്നു അഭി. എന്നിട്ടും സിനിമയിൽ നിന്നും ഈ പ്രിയതാരം മാഞ്ഞു പോയി.
ഇടക്കാലത്തു സിനിമയിൽ സജീവമായിരുന്നെങ്കിലും, എന്തുകൊണ്ട് അബി ബിഗ് സ്‌ക്രീനിൽ നിന്ന് അപ്രത്യക്ഷമായി എന്ന ചോദ്യം ഒരു അഭിമുഖത്തിൽ ഉയർന്നിരുന്നു. അതിന് ഞാനാരോടും അവസരം ചോദിച്ചു പോയിട്ടില്ലെന്നായിരുന്നു അബിയുടെ മറുപടി. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഹാപ്പി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് അബി മടങ്ങിയെത്തിയത്.