- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയെ മടക്കിക്കിട്ടാൻ സുഹൃത്തിനെ മദ്യപിപ്പിച്ച ശേഷം കിണറ്റിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് അഭിജിത്തിന്റെ മാതാപിതാക്കൾ; മകനെ തിരക്കി അറസ്റ്റിലായ ജിജോയ്ക്കൊപ്പം മറ്റു പലരുമെത്തി വീടു പരിശോധിച്ചു: പള്ളിക്കത്തോട്ടിലെ യുവാവിന്റെ കൊലപാതകത്തിൽ ദുരൂഹത വർധിക്കുന്നു
കോട്ടയം: പള്ളിക്കത്തോട് മൈലാടിക്കരയിൽ കാഞ്ഞിരം മലയിക്കേരിൽ ജോർജിന്റെ മകൻ അഭിജിത്തിനെ (24) കിണറ്റിൽ തള്ളിയിട്ടു കൊന്നകേസിൽ ദുരൂഹത വർദ്ധിക്കുന്നു. സംഭവത്തിൽ പിടിയാലായ മൈലാടിക്കരയിൽ നന്തികാട്ട് ജിജോ ജോർജ്(25) മാത്രമല്ല കൊല നടത്തിയതെന്നും കൂടുതൽ പേർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നുമുള്ള ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തി. ജനുവരി 26നാണ് സംഭവം. പാമ്പാടി മൈലാടിക്കര സി.എം.എസ് പള്ളിയിലെ പെരുന്നാളിന് പങ്കെടുക്കാനാണ് അഭിജിത്ത് മാതാപിതാക്കളോടൊപ്പം കാഞ്ഞിരത്തുനിന്നും എത്തിയത്. രാത്രിയോടെയാണ് അഭിജിത്തിനെ കാണാതാവുന്നത്. രണ്ടു ദിവസത്തിനു ശേഷമാണ് മൈലാടിക്കരയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പിടിയിലായ ജിജോയുടെ വീട്ടിൽ 26ന് രാത്രി ബഹളം കേട്ടതായി അയൽവാസികൾ തങ്ങളോട് പറഞ്ഞിരുന്നതായി പിതാവ് ജോർജും മാതാവ് പൊന്നമ്മയും പറഞ്ഞു. രാത്രി ജിജോയുടെ കൂടെ മൂന്നു നാലു പേരും എത്തിയിരുന്നതായി പറഞ്ഞു. ഇവർ അഭിജിത്തിനെ തിരക്കി ഇവിടെ എത്തിയിട്ട് വീട്ടിൽ കയറി പരിശോധിക്കുന്നതിനെ ജിജോയുടെ മാതാപിതാക്കൾ വിലക്കു
കോട്ടയം: പള്ളിക്കത്തോട് മൈലാടിക്കരയിൽ കാഞ്ഞിരം മലയിക്കേരിൽ ജോർജിന്റെ മകൻ അഭിജിത്തിനെ (24) കിണറ്റിൽ തള്ളിയിട്ടു കൊന്നകേസിൽ ദുരൂഹത വർദ്ധിക്കുന്നു. സംഭവത്തിൽ പിടിയാലായ മൈലാടിക്കരയിൽ നന്തികാട്ട് ജിജോ ജോർജ്(25) മാത്രമല്ല കൊല നടത്തിയതെന്നും കൂടുതൽ പേർ സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്നുമുള്ള ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തി. ജനുവരി 26നാണ് സംഭവം. പാമ്പാടി മൈലാടിക്കര സി.എം.എസ് പള്ളിയിലെ പെരുന്നാളിന് പങ്കെടുക്കാനാണ് അഭിജിത്ത് മാതാപിതാക്കളോടൊപ്പം കാഞ്ഞിരത്തുനിന്നും എത്തിയത്. രാത്രിയോടെയാണ് അഭിജിത്തിനെ കാണാതാവുന്നത്. രണ്ടു ദിവസത്തിനു ശേഷമാണ് മൈലാടിക്കരയിലെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പിടിയിലായ ജിജോയുടെ വീട്ടിൽ 26ന് രാത്രി ബഹളം കേട്ടതായി അയൽവാസികൾ തങ്ങളോട് പറഞ്ഞിരുന്നതായി പിതാവ് ജോർജും മാതാവ് പൊന്നമ്മയും പറഞ്ഞു. രാത്രി ജിജോയുടെ കൂടെ മൂന്നു നാലു പേരും എത്തിയിരുന്നതായി പറഞ്ഞു. ഇവർ അഭിജിത്തിനെ തിരക്കി ഇവിടെ എത്തിയിട്ട് വീട്ടിൽ കയറി പരിശോധിക്കുന്നതിനെ ജിജോയുടെ മാതാപിതാക്കൾ വിലക്കുകയും ചെയ്തിരുന്നു. മ്യതദേഹം കണ്ടെത്തിയെന്ന് പറയപ്പെടുന്ന കിണറ്റിൽ തങ്ങൾ ഉൾപ്പടെ തിരച്ചിൽ നടത്തിയവർ പല തവണ കിണറ്റിൽ പരിശോധിച്ചിരുന്നു, അപ്പോളൊന്നും ഇവർ അഭിജിത്തിനെ കണ്ടെത്തിയില്ല. അഭിജിത്തിന്റെ പിടലിക്ക് പിന്നിൽ അടിയേറ്റപാടും പുറത്ത് നിലത്തുകൂടി വലിച്ചുകൊണ്ടുപോയതിന്റെ തൊലി പോയ പാടും ഉണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. ബന്ധുക്കൾ എത്തുന്നതിന് മുൻപ് മ്യതദേഹം പുറത്തെടുത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നതായി പറഞ്ഞു.
കൊല നടത്തിയശേഷം പിന്നിട് കിണറ്റിൽ കൊണ്ടുവന്ന് ഇടുകയായിരുന്നുവെന്നും ഇത്തരത്തിൽ കൊല നടത്താൻ ഒരാൾക്ക് മാത്രം കഴിയില്ലെന്നും പറയുന്നു. കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണു പൊലീസ് പറയുന്നത്. ഇത് മാതാപിതാക്കളും അംഗീകരിക്കുന്നുണ്ട്. കാഞ്ഞിരം സി.എം.എസ് പള്ളിയിലെ യൂത്ത് വിഭാഗത്തിന്റെ കേന്ദ്രകമ്മിറ്റിയംഗമായിരുന്നു മരിച്ച അഭിജിത്ത്. മൈലാടിക്കര പള്ളിയിലെ പ്രസിഡന്റായിരുന്നു പ്രതി ജിജോ. ഇതേ ഇടവകയിലെ ഒരു പെൺകുട്ടിയെ ജിജോ പ്രണയിച്ചിരുന്നു. നാലുമാസം മുൻപ് പെൺകുട്ടി അഭിജിത്തുമായി പ്രണയത്തിലായി ഇത് അറിഞ്ഞ ജിജോ പ്രകോപിതനാകുകയും കൊലയിലേയ്ക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പ്രഥമിക വിവരം.
കൊല കരുതിക്കൂട്ടിയായിരുന്നുവെന്ന് കണക്കാക്കണം. കാരണം പെരുന്നാളിന് എത്തണമെന്ന് പ്രത്യേകം ക്ഷണിക്കുകയും മദ്യം നല്കിയശേഷം കൊലപ്പെടുത്തുകയുമായിരുന്നു. 25നും അഭിജിത്തും മൂന്നു സുഹ്യത്തുകളും പള്ളിയിലെ റാസയിൽ പങ്കെടുക്കുന്നതിന് എത്തിയിരുന്നു. അഭിജിത്തിന്റെ ഒരു സുഹ്യത്ത് അവിടെ എത്തിയ പെൺകുട്ടിക്ക് തന്റെ ഫോൺ നമ്പർ നല്കി. പെൺകുട്ടി ഇത് തന്റെ സഹോദരന് നല്കി. ഇദ്ദേഹവും കൂട്ടുകാരും ചേർന്ന് ചോദ്യം ചെയ്യുകയും പ്രശനം പരിഹരിക്കുകയും ചെയ്തു. എന്നാൽ പരിപാടി കഴിഞ്ഞു പോകുമ്പോൾ മറ്റൊരു സംഘം എത്തി ഇതേ പ്രശ്നം ചോദ്യം ചെയ്തു ഭീഷണപ്പെടുത്തുകയും ചെയ്തിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. ഇവരെയും സംശയമുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു
കാഞ്ഞിരത്തെ വീട്ടിൽ നിന്നും പിതാവ് ജോർജിനും, മാതാവ് പൊന്നമ്മയ്ക്കുമൊപ്പം പള്ളിക്കത്തോട് മൈലാടിക്കര പള്ളിയിലെ പെരുന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു അഭിജിത്ത്. എന്നാൽ, ഇടയ്ക്കു വച്ചു കാണാതായ അഭിജിത്തിനെ പിറ്റേന്ന് സമീപത്തെ പുരയിടത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ജിജോയ്‌ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ് ഷോപ്പിൽ നിന്നു മദ്യവും വാങ്ങിയാണ് രണ്ടു പേരും പോയതെന്നും പള്ളിക്കത്തോട് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നു ജിജോയെ ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജിജോയുടെ കാമുകിയായിരുന്ന പെൺകുട്ടിയും അഭിജിത്തും തമ്മിൽ അടുത്തിടെ സൗഹൃദത്തിലായിരുന്നു. ഈ ബന്ധം തകർക്കുന്നതിനു വേണ്ടിയാണ് ജിജോ അഭിജിത്തിനെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. വീട്ടിൽ പോയി ഭക്ഷണം കഴിക്കാമെന്നു നിർദ്ദേശിച്ച് ജിജോ അഭിജിത്തിനെയുമായി സ്വന്തം വീട്ടിലെത്തുകയായിരുന്നു.
ഇവിടെ ഇരുന്നു മദ്യപിച്ച ഇരുവരും പുറത്തിറങ്ങി. അഭിജിത്തിനു കൂടുതൽ മദ്യവും ജിജോ നൽകിയിരുന്നു. മദ്യത്തിന്റെ ലഹരിയിൽ അബോധാവസ്ഥയിലായ അഭിജിത്തിനെ സമീപത്തെ കിണറ്റിലേയ്ക്കു തള്ളിയിടുകയായിരുന്നു. അഭിജിത്തിനെ വിളിച്ച ജിജോയുടെ ഫോൺ കോളുകളും, മൊഴിയും കേസിൽ നിർണായക തെളിവാകുമെന്നും പൊലീസ് പറഞ്ഞു. താൻ പള്ളിയിൽ വച്ചാണു അഭിജിത്തിനെ കണ്ടതെന്നായിരുന്നു ജിജോയുടെ മൊഴി. ഫോൺ കോളുകളുടെയും മൊഴികളിലെ വൈരുധ്യവുമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതികളെ പിടികൂടാതിരിക്കാനും കേസ് തേച്ചുമായിക്കാനും ഭരണകക്ഷിയെ ജില്ലയിലെ പ്രമുഖ നേതാവ് ഇടപെടുന്നതായും മാതാപിതാക്കൾ ആരോപിച്ചു.