ദുബായ്: യുഎഇയിൽ ആരോഗ്യ മേഖലയിൽ ഇൻഷുറൻസ് വൽക്കരണം ഏറെ ഗുണമുണ്ടാക്കി. എല്ലാവർക്കും മികച്ച ചികിൽസയ്ക്ക് അവസരവും ഒരുങ്ങി. പോക്കറ്റ് കാലിയാവാതെ ചികിൽസ ചെയ്യാൻ ആർക്കും കഴിയും. പക്ഷേ ചില തട്ടിപ്പുകളും ഇതിൽ ഒളിച്ചിരിപ്പുണ്ട്. ഫാർമസികളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന ഗൂഡ ശക്തികൾ. കൈയിൽ നിന്നും കാശു പോകില്ലെന്ന് കരുതി ആരും ഒന്നും ചോദ്യം ചെയ്യുന്നില്ല. എന്നാൽ ഇതു മൂലം ചില്ലറ നഷ്ടങ്ങൾ ചികിൽസയ്‌ക്കെത്തുന്നവർക്കും ഭാവിയിൽ ഉണ്ടാകുന്നുണ്ട്. ഈ ചതിക്കുഴികൾ വിശദീകരിക്കുന്ന പ്രവാസി മലായളിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്.

ചികിൽസയ്ക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട അത്യാവശ്യ കാര്യങ്ങളാണ് അഭിലാഷ് പനങ്ങാട് കുറിക്കുന്നത്. ഫാർമസിയിലെ ചതിയെ മറികടക്കാൻ ബില്ല് ചോദിച്ചുവാങ്ങണമെന്നാണ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം.

അഭിലാഷ് പനങ്ങാടിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

UAE ഇൽ ഇൻഷുറൻസ് ഉപയോഗിക്കുന്നവർ ഫാർമസി കാരുടെ ചതി ഒന്ന് ശ്രദ്ധിക്കേണ്ടതാണ് ....

തെറ്റായ മരുന്ന് തരുക, എണ്ണം അളവ് എന്നിവയിൽ കൃത്രിമം കാണിക്കുക എന്നിവ ഒരുപാട് ശ്രദ്ധയിൽ പെട്ടിട്ട് ഉള്ളതാണ്

അതായത് നമുക്ക് doctor 7 ദിവസം രണ്ടു നേരം കഴിക്കാൻ ഒരു tablet എഴുതി എന്ന് വക്കുക ,അപ്പോൾ ടോട്ടൽ 14 ടാബ്ലെറ്റ് ആയി ..ചില ഫാർമസി കാര് ഒരു സ്ടിപ് കട്ട് ചെയ്ത് നമുക്ക് 14 ടാബ്ലെറ്റ് തരും .... പക്ഷെ സാദാരണ 10 ടാബ്ലെട്‌സ് ഉള്ള രണ്ട് strips ആണല്ലോ ഉണ്ടാകുക ,അവർ കട്ട് ചെയ്ത് 14 ടാബ്ലെട്‌സ് നമുക്ക് തരുമ്പോൾ അവർ ഇൻഷുറൻസ് കമ്പനി യുടെ കയ്യിൽ നിന്നും 2 strips ഇന്റെ പൈസ ക്ലൈം ചെയ്യും .... അഥവാ 200 ദിർഹം ആണ് 20 ടാബ്ലെറ്റ് ഇന്റെ വില എങ്കിൽ അവർ നമുക്ക് 140 ദിർഹത്തിന്റെ മരുന്ന് തന്ന് 200 ദിർഹം അവർ ചാർജ് ചെയുന്നു ഇൻഷുറൻസ് കമ്പനി യുടെ കയ്യിൽ നിന്നും ..  ഇൻഷുറൻസ് നിയമപ്രകാരം മരുന്ന് കട്ട് ചെയ്തുകൊടുക്കാൻ പാടില്ല .. ഫുൾ സ്ട്രിപ് കൊടുക്കണം ...

ചില ഇൻഷുറൻസ് കമ്പനികൾ മരുന്ന് വിലയുടെ ഒരു നിശ്ചിത ശതമാനം കസ്റ്റമർ ഉടെ കയ്യിൽ നിന്നും വാങ്ങുന്നു ... ഇപ്പോൾ 10 % ആണ് നമ്മൾ പേ ചെയ്യേണ്ടത് എന്ന് വക്കുക , മേല്പറഞ്ഞ 14 ടാബ്ലെട്‌സ് നമുക്ക് വാങ്ങണം എന്നും വക്കുക ,നമുക്ക് 140 ദിർഹത്തിന്റെ 10 % നമ്മൾ കൊടുക്കണം അതായത് 14 ദിർഹം ... പക്ഷെ ഇൻഷുറൻസ് കമ്പനി യുടെ കയ്യിൽ നിന്നും 20 ടാബ്ലെട്‌സ് ഇന്റെ 90 % ഫാർമസി ചാർജ് ചെയ്യും .... അതായത് 180 ദിർഹം . നമ്മൾ വാങ്ങുന്നത് 14 ടാബ്ലെട്‌സ് മാത്രം ... ഫാർമസി കാരന് 140 ദിർഹത്തിന്റെ ടാബ്ലെറ്റ് കൊണ്ടേ 180 + 14 = 194 ദിർഹം കിട്ടി .... കമ്മീഷൻ വേറെയും

ഇനി ഡോക്ടർ 7 ദിവസം 3 നേരം കഴിക്കാൻ ഒരു ടാബ്ലെറ്റ് എഴുതി എന്ന് വക്കുക ... അപ്പോൾ മൊത്തം 21 ടാബ്ലെട്‌സ് ആയി ... പക്ഷെ ഫാർമസി കാര് 20 ടാബ്ലെട്‌സ് മാത്രമേ തരൂ, ബാകി ഉള്ള ഒരു ടാബ്ലെറ്റ് നുവെണ്ടി അവർ 20 ടാബ്ലെട്‌സ് ഉള്ള ഒരു ബോക്‌സ് നു തന്നെ ഇൻഷുറൻസ് കമ്പനി യിൽ നിന്നും ചാർജ് ചെയ്യും .... അതായത് 40 ടാബ്ലെട്‌സ് നു ചാർജ് ചെയ്തിട്ട് 20 ടാബ്ലെട്‌സ് നമുക്ക് തരുന്നു ....
നമ്മൾ വാങ്ങാത്ത ,നമ്മൾ ഉപയോഗിക്കാത്ത പല ടാബ്ലെട്‌സ്‌നും ഇൻഷുറൻസ് ഫാർമസി ക്ക് പേ ചെയുന്നു ... അത് നമ്മുടെ ക്ലൈം ലിമിറ്റ്‌നെ ബാധിക്കുന്നു ... നമുക്ക് അത്യാവശ്യ സന്ദർഭങ്ങളിൽ ക്ലൈം നിരാകരിക്കപെടുന്നു ...

ഇനി നമ്മൾ ചെയ്യേണ്ടത് ..... സാധാരണ ആയി ഇൻഷുറൻസ് ക്ലൈം ഉള്ള ഒരു മരുന്നിനു ഫാർമസി ബിൽ തരില്ല .... ബിൽ ചോദിച്ചു വാങ്ങുക .. കൂടെ ഇൻഷുറൻസ് കമ്പനി യിൽ നിന്നും കിട്ടിയ അപ്രൂവൽ കോപ്പി യും ഡോക്ടർ തരുന്ന പ്രിസ്‌ക്രിപ്‌റേൻ നമ്മൾ ഫാർമസി യിൽ കൊടുക്കുമ്പോള് അവർ നമുക്ക് മേടിസിൻ മാത്രം തരുന്നു ... ബിൽ തരുനില്ല ... പ്രിസ്‌ക്രിപ്‌റേൻ അവർ വാങ്ങി വക്കുകയും ചെയുന്നു .... പ്രിസ്‌ക്രിപ്‌റേൻ കോപ്പി വാങ്ങുക ... അവർ തരുന്ന മേടിസിൻ പ്രിസ്‌ക്രിപ്‌റേൻ ആയി ഒത്തു നോകുക ...

20 ടാബ്ലെട്‌സിന്റെ ബിൽ തന്നിട്ട് 14 ടാബ്ലെട്‌സ് ആണ് നിങ്ങൾക്ക് തരുന്നു എങ്കിൽ ,നിങ്ങൾ 10 % പൈസ കൊടുക്കേണ്ട കാര്യം ഇല്ല .. ഫാർമസി കാർക്ക് ലാഭം ഇൻഷുറൻസ് കമ്പനി യിൽ നിന്ന് തന്നെ കിട്ടി കഴിഞ്ഞു