- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമി അപകടത്തിൽപെട്ടു; ദക്ഷിണാഫ്രിക്കൻ തീരത്തുവെച്ചുണ്ടായ അപകടത്തിൽ മലയാളി നാവികനെ കാണാതായതായി വിവരം; അതിശക്തമായ കാറ്റിൽ 14 മീറ്റർ വരെ ഉയർന്ന തിരമാലയിൽ പെട്ട് അഭിലാഷിനൊപ്പം രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തിപെട്ടു; ഗോൾഡൻ ഗ്ലോബ് റേസിലെ വേഗറെക്കോർഡിനും ഉടമയായ നാവികനായി തിരച്ചിൽ
പെർത്ത്: പായ് വഞ്ചി യാത്രയിൽ ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അഡ്രസായിരുന്ന മലയാളി നാവികൻ അപകടത്തിൽ പെട്ടു. പായ്വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുക്കുന്ന മലയാളി നാവികൻ അഭിലാഷ് ടോമി അപകടത്തിൽപെട്ടു. ദക്ഷിണാഫ്രിക്കൻ തീരത്തുവച്ചാണ് അപകടത്തിൽ പെട്ടത്. അഭിലാഷ് ടോമിക്കായി തിരച്ചിൽ തുടരുകയാണ്. ദക്ഷിണാഫ്രിക്കൻ നാവിക സേനയാണ് അഭിലാഷ് ടോമിക്കായി തിരച്ചിൽ തുടരുന്നത്. നേരത്തെ പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അതിശക്തമായ കാറ്റിൽ 14 മീറ്റർ വരെ ഉയർന്ന തിരമാലയിൽ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തിൽ പെട്ടത്. ജൂലൈ ഒന്നിനു ഫ്രാൻസിലെ ലെ സാബ്ലെ ദൊലോൻ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാൻഡർ അഭിലാഷ് ടോമിയുടെ പായ
പെർത്ത്: പായ് വഞ്ചി യാത്രയിൽ ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അഡ്രസായിരുന്ന മലയാളി നാവികൻ അപകടത്തിൽ പെട്ടു. പായ്വഞ്ചിയിൽ ഗോൾഡൻ ഗ്ലോബ് പ്രയാണത്തിൽ പങ്കെടുക്കുന്ന മലയാളി നാവികൻ അഭിലാഷ് ടോമി അപകടത്തിൽപെട്ടു. ദക്ഷിണാഫ്രിക്കൻ തീരത്തുവച്ചാണ് അപകടത്തിൽ പെട്ടത്. അഭിലാഷ് ടോമിക്കായി തിരച്ചിൽ തുടരുകയാണ്. ദക്ഷിണാഫ്രിക്കൻ നാവിക സേനയാണ് അഭിലാഷ് ടോമിക്കായി തിരച്ചിൽ തുടരുന്നത്. നേരത്തെ പായ്ക്കപ്പലിനു തകരാറുണ്ടായെന്നും തനിക്കു സാരമായി പരുക്കേറ്റുവെന്നും അഭിലാഷ് ടോമി സന്ദേശം നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം അഭിലാഷുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അതിശക്തമായ കാറ്റിൽ 14 മീറ്റർ വരെ ഉയർന്ന തിരമാലയിൽ പെട്ടാണ് അഭിലാഷിന്റെയും മറ്റു രണ്ടു വിദേശ നാവികരുടെയും പായ് വഞ്ചി അപകടത്തിൽ പെട്ടത്.
ജൂലൈ ഒന്നിനു ഫ്രാൻസിലെ ലെ സാബ്ലെ ദൊലോൻ തുറമുഖത്തുനിന്ന് ആരംഭിച്ച പ്രയാണത്തിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്തായിരുന്നു അഭിലാഷ്. അറ്റ്ലാന്റിക് സമുദ്രവും ഇന്ത്യൻ മഹാസമുദ്രവും സംഗമിക്കുന്ന പ്രതീക്ഷയുടെ മുനമ്പു പിന്നിട്ട് കമാൻഡർ അഭിലാഷ് ടോമിയുടെ പായ്വഞ്ചി 'തുരിയ', ഇന്ത്യൻ നാവികസേനയുടെ തട്ടകമായ ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയിരുന്നു. ഒറ്റയ്ക്ക്, ഒരിടത്തും നിർത്താതെ കടലിലൂടെ ലോകം ചുറ്റി തുടങ്ങിയിടത്തു തിരിച്ചെത്തുകയാണു ലക്ഷ്യം. മൽസരത്തിൽ പങ്കെടുക്കുന്ന 18 പായ്വഞ്ചികളിൽ, ഫ്രാൻസിൽനിന്നുള്ള വെറ്ററൻ നാവികൻ ജീൻ ലുക് വാൻ ഡെൻ ഹീഡാണ് ഒന്നാമത്. 50 വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചു സംഘടിപ്പിക്കുന്ന പ്രയാണത്തിൽ, ഏഴുപേർ ഇടയ്ക്കു പിന്മാറിയതോടെ അഭിലാഷ് ഉൾപ്പെടെ 11 പേരാണു മൽസരരംഗത്തു ബാക്കി.
ഗോൾഡൻ ഗ്ലോബ് റേസിലെ വേഗറെക്കോർഡിനും അഭിലാഷ് അർഹനായിരുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനിടെ 194 മൈൽ ദൂരം പിന്നിട്ടാണ് അഭിലാഷ് റെക്കോർഡിട്ടത്. ഇത്രയും വേഗം കൈവരിക്കുന്ന ആദ്യ നാവികനാണ് അഭിലാഷ്. കനത്ത ഒഴുക്കിനും അപകടകരമായ തിരമാലകൾക്കും കുപ്രസിദ്ധമായ കേപ് ഓഫ് ഗുഡ് ഹോപ് പിന്നിട്ട അഭിലാഷ്, പായ് വഞ്ചിക്ക് ഇടയ്ക്കുണ്ടായ ചെറിയ തകരാർ പരിഹരിച്ചുവരുന്നതായി സംഘാടകരെ റേഡിയോ മുഖാന്തരം അറിയിച്ചിരുന്നു. ഭക്ഷണമായി കരുതിയിരുന്ന പോപ് കോൺ തീരുകയാണെന്നും വഞ്ചിയിൽ പരിമിതമായി സൂക്ഷിച്ചിട്ടുള്ള മറ്റു ഭക്ഷണവസ്തുക്കൾ ഉപയോഗിച്ചുതുടങ്ങാതെ മാർഗമില്ലെന്നുമാണു സന്ദേശം.
ഒറ്റയ്‌ക്കൊരു പായ്വഞ്ചിയിൽ കടലിലൂടെ ഒരിടത്തും നിർത്താതെ ലോകം ചുറ്റിവന്ന ആദ്യ ഇന്ത്യക്കാരൻ അഭിലാഷ് ടോമിയുടെ അടുത്ത സാഹസികയാത്രയ്ക്കു തയാറാക്കിയ പായ്വഞ്ചി കൊച്ചിയിലെത്തിയിരുന്നു. ജൂലൈ ഒന്നിനു ഫ്രാൻസിൽ നിന്ന് ആരംഭിക്കുന്ന ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുക്കാൻ അഭിലാഷ് ടോമിക്കായി നിർമ്മിച്ച പായ്വഞ്ചിയാണിത് 'തുരിയ' എന്നാണു വഞ്ചിയുടെ പേര്. ഗോവയിൽ നിർമ്മിച്ചതാണഅ 'തുരിയ' വഞ്ചി.
കൊച്ചി കണ്ടനാട് സ്വദേശിയായ അഭിലാഷ് ടോമി 2013ലാണു മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ആരംഭിച്ച് 151 ദിവസങ്ങൾ കൊണ്ടു പായ്വഞ്ചിയിൽ ലോകം ചുറ്റിവന്നത്. നാവികസേനയുടെ 'സാഗർ പരിക്രമ 2' എന്ന പ്രോജക്ടിന്റെ ഭാഗമായി 'മാദേയി' എന്ന പായ്വഞ്ചിയിലായിരുന്നു, നാവികസേനയിൽ കമാൻഡറായ അഭിലാഷിന്റെ പ്രയാണം. 1968ൽ ബ്രിട്ടിഷുകാരൻ സർ റോബിൻ നോക്‌സ് ജോൺസ്റ്റൺ നടത്തിയ കടൽപ്രയാണത്തിന്റെ അൻപതാം വാർഷികത്തിന്റെ ഭാഗമായാണ് ഇത്തവണ ഗോൾഡൻ ഗ്ലോബ് റേസ് സംഘടിപ്പിക്കുന്നത്. 50 വർഷം മുൻപത്തെ കടൽ പര്യവേക്ഷണ സമ്പ്രദായങ്ങൾ മാത്രം ഉപയോഗിച്ചുള്ള സാഹസിക യാത്രയാണിത്. ജൂലൈ ഒന്നിനു ഫ്രാൻസിൽ ആരംഭിക്കുന്ന യാത്രയിൽ അഭിലാഷിനൊപ്പം 19 പേരാണു മൽസരരംഗത്തണ്ടായിരുന്നത്.
അൻപതു വർഷം മുൻപത്തെ സാഹചര്യങ്ങളിൽ വേണം യാത്ര. അതിനാൽ, ആധുനിക സജ്ജീകരണങ്ങളൊന്നും പായ്വഞ്ചിയിൽ ഇല്ല. ഭൂപടവും വടക്കുനോക്കിയന്ത്രവും നക്ഷത്രങ്ങളും നോക്കി സഞ്ചാരദിശ തീരുമാനിക്കണം. അഭിലാഷ് ടോമി മലയാളിയാണെന്നതു മാത്രമല്ല, പായ്വഞ്ചിയുടെ കേരള ബന്ധം. തുരിയയുടെ ചട്ടക്കൂട് നിർമ്മിച്ചതു കേരളത്തിൽ നിന്നുള്ള തടികൊണ്ടാണ്. 32 അടിയാണു പായ്വഞ്ചിയുടെ നീളം. വെറും 32 അടി നീളം മാത്രമാണ് തുരീയ വഞ്ചിക്കുള്ളത്. യാത്രയുടെ ഗതി നിർണ്ണയിക്കാൻ ആധുനിക യന്ത്ര സംവിധാനങ്ങൾ ഉണ്ടാകില്ല എന്നത് വെല്ലുവിളി ഇരട്ടിയണ്. ഭൂപടവും സാധാരണ വടക്കു നോക്കി യന്ത്രവും നക്ഷത്രങ്ങളും ഒക്കെയാകും യാത്രയുടെ ഗതി നിർണയിക്കുക. ഒരു തരത്തിൽ പറഞ്ഞാൽ ലോകം കീഴടക്കാൻ ഇറങ്ങിയ പൂർവിക നാവികരുടെ യാത്രാപഥത്തിലൂടെ മറ്റൊരു യാത്ര.