- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ 70 മണിക്കൂറുകളിൽ ചിന്തകളെ അകറ്റിനിർത്തി! തിരിച്ചുവരില്ലെന്ന് ഉറപ്പിച്ച നിമിഷങ്ങൾ; കടലിലെവിടെയോ രൂപംകൊള്ളുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ സൂചനകൾ തന്നു; തിരയെടുത്തെറിഞ്ഞപ്പോൾ വാച്ച് കയറിൽ കുടുങ്ങി! കൈ അനക്കാൻ വയ്യാതെ ഒറ്റക്കയ്യിൽ തൂങ്ങിക്കിടന്നു കൈത്തണ്ട ഒടിയുമെന്നു തോന്നിയപ്പോയി; വർഷങ്ങളായുള്ള കടൽയാത്രയുടെ ഏറ്റവും വലിയ പാഠങ്ങളിലൊന്നിനെക്കുറിച്ച് വാചാലനായി അഭിലാഷ് ടോമി
പ്രകൃതി അതിന്റെ സംഹാര താണ്ഡവത്തിൽ നിറഞ്ഞാടിയപ്പോൾ ജീവനും മരണത്തിനുമിടയിലുള്ള 70 മണിക്കൂറുകൾ എന്ത് ചെയ്യണമെന്നറിയാതെ മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളെക്കുറിച്ച് വാചാലനായി നാവിക സേന കമാൻഡർ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് രാജ്യാന്തര പായ്വഞ്ചി മൽസരത്തിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽക്ഷോഭത്തിൽപ്പെട്ടു പരിക്കേറ്റ് ആംസ്റ്റർഡാമിലെ ആശുപത്രിയിൽ കഴിയുന്ന അഭിലാഷ് അപകടത്തിനുശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണു ഭീതിയുടെ നിമിഷങ്ങൾ ഓർത്തെടുത്തത്. ആ 70 മണിക്കൂറുകളിൽ ചിന്തകളെ അകറ്റിനിർത്തിയെന്നാണ് അഭിലാഷ് പറയുന്നത്. ചിന്തിച്ചുകൂട്ടുന്നതു പ്രശ്‌നമാകും. വർഷങ്ങളായുള്ള കടൽയാത്രയുടെ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണതെന്നും അഭിലാഷ് ടോമി. കടൽ അതിന്റെ രൗദ്രഭാവത്തിൽ ഉറഞ്ഞാടി. തന്റെ പ്രതീക്ഷകളെ തെറ്റിക്കുന്ന പലതുമായിരുന്നു അന്നു നടന്നത്. കടൽ ഇളകിമറിഞ്ഞു നുരഞ്ഞുപതയുകയായിരുന്നു, കാറും കോളും നിറഞ്ഞപ്പോൾ ഉയർന്നടിച്ച തിരകൾ അഭിലാഷ് ടോമിയെ ചുഴറ്റിയെറിഞ്ഞതു പായ്മരത്തിന്റെ തുഞ്ചത്തേക്ക്. ഏതാണ്ട് 110 ഡിഗ്രി വരെ ഉയർന്ന വഞ്ചി അടുത്തനിമിഷം
പ്രകൃതി അതിന്റെ സംഹാര താണ്ഡവത്തിൽ നിറഞ്ഞാടിയപ്പോൾ ജീവനും മരണത്തിനുമിടയിലുള്ള 70 മണിക്കൂറുകൾ എന്ത് ചെയ്യണമെന്നറിയാതെ മരണത്തെ മുന്നിൽ കണ്ട നിമിഷങ്ങളെക്കുറിച്ച് വാചാലനായി നാവിക സേന കമാൻഡർ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് രാജ്യാന്തര പായ്വഞ്ചി മൽസരത്തിനിടെ, ഇന്ത്യൻ മഹാസമുദ്രത്തിൽ കടൽക്ഷോഭത്തിൽപ്പെട്ടു പരിക്കേറ്റ് ആംസ്റ്റർഡാമിലെ ആശുപത്രിയിൽ കഴിയുന്ന അഭിലാഷ് അപകടത്തിനുശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണു ഭീതിയുടെ നിമിഷങ്ങൾ ഓർത്തെടുത്തത്.
ആ 70 മണിക്കൂറുകളിൽ ചിന്തകളെ അകറ്റിനിർത്തിയെന്നാണ് അഭിലാഷ് പറയുന്നത്. ചിന്തിച്ചുകൂട്ടുന്നതു പ്രശ്‌നമാകും. വർഷങ്ങളായുള്ള കടൽയാത്രയുടെ ഏറ്റവും വലിയ പാഠങ്ങളിലൊന്നാണതെന്നും അഭിലാഷ് ടോമി. കടൽ അതിന്റെ രൗദ്രഭാവത്തിൽ ഉറഞ്ഞാടി. തന്റെ പ്രതീക്ഷകളെ തെറ്റിക്കുന്ന പലതുമായിരുന്നു അന്നു നടന്നത്.
കടൽ ഇളകിമറിഞ്ഞു നുരഞ്ഞുപതയുകയായിരുന്നു, കാറും കോളും നിറഞ്ഞപ്പോൾ ഉയർന്നടിച്ച തിരകൾ അഭിലാഷ് ടോമിയെ ചുഴറ്റിയെറിഞ്ഞതു പായ്മരത്തിന്റെ തുഞ്ചത്തേക്ക്. ഏതാണ്ട് 110 ഡിഗ്രി വരെ ഉയർന്ന വഞ്ചി അടുത്തനിമിഷം നിവർന്നപ്പോൾ, പായ്മരത്തിന്റെ തുഞ്ചത്തു തൂങ്ങിക്കിടക്കുകയായിരുന്ന അഭിലാഷ് മരം ഉറപ്പിച്ചിരുന്ന തട്ടിലേക്കു വീണു. അത്ര വലിയ തിരകളും കടലിന്റെ ഭയാനകരൂപവും ജീവിതത്തിൽ കണ്ടത് ആദ്യമായിരുന്നു.
കഴിഞ്ഞ 21നു തുരീയയുടെ ഡെക്കിൽ അറ്റകുറ്റപ്പണിയുടെ തിരക്കിലായിരുന്നു അഭിലാഷ്. അപ്പോഴാണ് അപ്രതീക്ഷിതമായ ശക്തമായൊരു കാറ്റ് എന്നെയും പായ് വഞ്ചിയെയും കീഴ്‌മേൽ മറിച്ചത്. തിരയെടുത്തെറിഞ്ഞപ്പോൾ വീഴുന്നതിനിടെ അഭിലാഷിന്റെ വാച്ച് കയറിൽ കുടുങ്ങി. കൈ അനക്കാൻ വയ്യാതെ ഒറ്റക്കയ്യിൽ തൂങ്ങിക്കിടന്നു. കൈത്തണ്ട ഒടിയുമെന്നു തോന്നി. അപ്പോഴാണു വാച്ചിന്റെ സ്ട്രാപ് പൊട്ടിയത്. ഇതോടെ കൈ പിടിത്തംവിട്ടു. പായ്മരത്തിൽ അള്ളിപ്പിടിച്ച മറ്റേക്കയ്യും വിട്ടു ഡെക്കിലേക്കു വീണു.
രാക്ഷസത്തിര ഒന്നിനു പിറകെ മറ്റൊന്നായി ആഞ്ഞടിച്ചപ്പോൾ നാലുതവണ നിലത്തടിച്ചുവീണു. ഇതോടെ ആകെ തളർന്നുപോയി. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റു വീശിയടിക്കുമെന്നും തിരകൾ 10 മീറ്റർ വരെ ഉയർന്നേക്കാമെന്നുമായിരുന്നു മുന്നറിയിപ്പ്. പക്ഷേ, കാറ്റെത്തിയപ്പോൾ 150 കിലോമീറ്റർ വേഗം. തിരകൾ 14 മീറ്റർ വരെ ഉയർന്നു ഭീകരമായി. എങ്ങും വെളുത്ത പത മാത്രം. കാറ്റ് ശക്തിയാർജിച്ചപ്പോൾ, പായകളെല്ലാം താഴ്‌ത്തി. പുസ്തകങ്ങളിലെ എല്ലാ നിർദ്ദേശങ്ങളും നോക്കി. കാറ്റിനു 90 ഡിഗ്രി അഭിമുഖമായിട്ടായിരുന്നു അപ്പോൾ തുരീയയുടെ സ്ഥാനം.
ബാരോമീറ്ററിലെ മാറുന്ന റീഡിങ്ങുകൾ കടലിലെവിടെയോ രൂപംകൊള്ളുന്ന ചുഴലിക്കൊടുങ്കാറ്റിന്റെ സൂചനകൾ തന്നു. അതിനിടെ കാറ്റിൽനിന്നു വൈദ്യുതിയുണ്ടാക്കാനുള്ള സംവിധാനവും തകർന്നു. അതിനിടെ വഞ്ചി വീണ്ടും തിരയിൽപ്പെട്ട് ഗ്യാസ് അടുപ്പും സിലിണ്ടറും നിലം പതിച്ചു. വാതകം ചോരുന്നുണ്ടായിരുന്നു. സിലിണ്ടർ നേരെവച്ചു പ്രവാഹം നിർത്തി. അപ്പോഴാണ് എൻജിനു സമീപം ഡീസൽ ചോർച്ച.
എന്തു ചെയ്യണമെന്നറിയാത്ത ഘട്ടത്തിലാണു നടുവിനു ശക്തമായ വേദന തുടങ്ങിയത്. നടക്കാൻ ശ്രമിച്ചപ്പോൾ ഇടറിവീണു. പിന്നെ ഇഴഞ്ഞുനീങ്ങിച്ചെന്ന് അടിയന്തര ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിക്കുകയായിരുന്നു.പായ്മരമൊടിഞ്ഞു തിരകളിൽ ദിശയറിയാതൊഴുകി തുരീയയും അതിൽ, പരുക്കേറ്റ് അനങ്ങാൻപോലുമാകാതെ അഭിലാഷും രക്ഷാപ്രവർത്തകരെ കാത്തുകഴിഞ്ഞതു നീണ്ട 70 മണിക്കൂറുകൾ. ജീവിതത്തിലേക്ക് തിരികെ വന്ന ആ 70മണിക്കൂറുകൾ വലിയ പാഠമായിരുന്നു ഒരിക്കലും മറക്കാനാകാത്ത വലിയ പാഠം.
'അവിശ്വസനീയമാംവണ്ണം പ്രക്ഷുബ്ധമായിരുന്നു കടൽ. പ്രകൃതിയുടെ താണ്ഡവം ഞാനും എന്റെ വഞ്ചി 'തുരിയ'യും ശരിക്കും അനുഭവിച്ചു. രക്ഷപ്പെട്ടത് തുഴച്ചിലിൽ എനിക്കുള്ള കഴിവുകൊണ്ടുമാത്രം. എന്റെയുള്ളിലെ നാവികനും സേനയിൽനിന്ന് എനിക്കുകിട്ടിയ പരിശീലനവുമാണ് യഥാർഥത്തിൽ തുണയായത്. ഇന്ത്യൻ നാവികസേനയോടും എന്നെ രക്ഷിച്ച എല്ലാവരോടും ഏറെ നന്ദിയുണ്ട്.'' ഇതായിരുന്നു രക്ഷപ്പെടലിനുശേഷം അഭിലാഷ് പങ്കുവച്ച ആദ്യ വാചകങ്ങൾ.
ജൂലായ് ഒന്നിനാണ് ഫ്രാൻസിലെ ലെ സാബ്ലോ ദൊലോൻ തീരത്തുനിന്ന് അഭിലാഷ് ഗോൾഡൻ ഗ്ലോബ് റേസ് പ്രയാണം ആരംഭിച്ചത്. തൂരിയ എന്ന പായ്വഞ്ചിയിലായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മോശം കാലാവസ്ഥയെ തുടർന്നാണ് ഓസ്‌ട്രേലിയയിലെ പെർത്തിൽനിന്ന് 3300 കിലോമീറ്റർ അകലെവച്ച് അഭിലാഷിന്റെ പായ് വഞ്ചി അപകടത്തിൽപ്പെട്ടത്. ഫ്രാൻസിന്റെ മത്സ്യബന്ധന പട്രോളിങ് കപ്പലായ ഓസിരിസാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. കമാൻഡർ അഭിലാഷ് ടോമിയെ ഇന്ത്യയിലേക്കു തിരികെയെത്തിക്കും. ഒരാഴ്ചയ്ക്കുള്ളിൽ അഭിലാഷ് ഇന്ത്യയിലെത്തുമെന്നു നാവികസേന അറിയിച്ചു.