- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ആളും ചില ഗൗരവമുള്ള കാര്യങ്ങളും; പുതിയ വാഹനത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അഭിരാമി സുരേഷ്; ഗൗരവമുള്ള കാര്യം വിവാഹമല്ലെന്നും വിശദീകരണം
ബിഗ്‌ബോസിലുടെയും ടെലിവിഷൻ പരിപാടികളിലുടെയും മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കലാകാരിയാണ് അഭിരാമി സുരേഷ്. തുടർന്ന് നടിയായും അഭിരാമി സുരേഷ് പേരെടുത്തു. അഭിരാമി സുരേഷ് തന്റെ ഫോട്ടോകൾ ഷെയർ ചെയ്യാറുണ്ട്.അഭിരാമി ഏറ്റവും ഒടുവിൽ പങ്കുവെച്ചിരിക്കുന്ന തന്റെ പുതിയ കാറിനൊപ്പമുള്ള ഫോട്ടോയാണ്.
വിവാഹം? ഓ ഇല്ല. പുതിയ ആളും ചില ഗൗരവമുള്ള കാര്യങ്ങളും എന്നാണ് ഫോട്ടോ പങ്കുവെച്ച് അഭിരാമി എഴുതിയിരിക്കുന്നത്. ഇക്കോ ഫോർഡ് ആണ് അഭിരാമി സുരേഷ് സ്വന്തമാക്കിയിരിക്കുന്നത്. നമ്പർ പ്ലേറ്റ് മറച്ചുവച്ചാണ് അഭിരാമി സുരേഷ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. അഭിരാമ സുരേഷിന് അഭിനന്ദനങ്ങളുമായി ഒട്ടേറെ പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
വിരൽ എന്ന ഹ്രസ്വ ചിത്രത്തിലാണ് അഭിരാമി സുരേഷ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്.ക്രോസ് റോഡ് അടക്കമുള്ള ചില സിനിമകളുടെ സംഗീത സംവിധാനവും അഭിരാമി സുരേഷ് നിർവഹിച്ചിട്ടുണ്ട്.