മുംബൈ:വ്യക്തിപരമായും ഭാര്യയുടെ പേര് പറഞ്ഞും അപമാനിച്ച ആരാധകന് കിടിലം മറുപടി നൽകി ബോളീവുഡ് താരം അഭിഷേക് ബച്ചൻഐ പി എൽ താരം സ്റ്റുവർട്ട് ബിന്നിയുമായി താരതമ്യം ചെയ്തു കൊണ്ടായിരുന്നു അഭിഷേകിനെ അഞ്ജാൻ ട്വിറ്ററിലൂടെ അധിക്ഷേപിച്ചത്. അഭിഷേകും സ്റ്റുവാർട്ടും ഒന്നിനും കൊള്ളത്തവരാണ്, സുന്ദരിമാരായ ഭാര്യമാരെ കിട്ടാൻ ഇവർ അർഹരല്ല, ഒരാൾ സിനിമയിലും മറ്റെയാൾ ക്രിക്കറ്റിലും എത്തിയത് ഇവരുടെ പിതാക്കന്മാർ കാരണമാണ് എന്നുമായിരുന്നു വ്യാജ വിലാസത്തിലുള്ള ട്വിറ്റർ അക്കൗണ്ടിൽ നിന്ന് അഭിഷേകിനെ കളിയാക്കി കൊണ്ടു വന്ന കുറിപ്പ്.

എന്തായാലും കുറിപ്പ് വളരെ പെട്ടന്നു തന്നെ വൈറലായി. സംഭവം ചർച്ചയായതോടെ അഭിഷേക് മറുപടിയുാമയി എത്തി. 'സഹോദര എന്റെ ഷൂഷ് ധരിച്ച് ഒരു കിലോമീറ്റർ നടക്കു, നിങ്ങൾ 10 അടി നടന്നാൽ എനിക്കു നിങ്ങളോടു ബഹുമാനം തോന്നും, സ്വയം മെച്ചപ്പെടാൻ സമയം കണ്ടെത്തു മറ്റുള്ളവരെ കുറിച്ച് ചിന്തിക്കേണ്ട' എന്നായിരുന്നു അഭിഷേകിന്റെ മറുപടി. മുമ്പും ഇത്തരം അധിക്ഷേപങ്ങൾ ഉന്നയിക്കുന്നവർക്ക് അഭിഷേക് കിടലൻ മറുപടി നൽകിട്ടുണ്ട്.അഭിഷേക് സിനിമയിലും സ്റ്റുവർട്ട് ബിന്നി ക്രിക്കറ്റിലും എ്ത്താൻ യാതൊരു യോഗ്യതയുമില്ലാത്തവരാണെന്നും ഭാര്യമാരുടെ പേരിൽ അറിയപ്പെടുന്നവരാണെന്നും മുൻപും പരിഹാസങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം രസകരമായ മറുപടിയുമായി അഭിഷേക് പരിഹസിക്കാനെത്തുന്നവരുടെ നാവടപ്പിച്ചിട്ടുണ്ട്.