- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളത്തിൽ കലക്കി കുടിക്കാൻ ഒന്നു രണ്ടു പൊടികൾ നൽകി; അസുഖം ഭേദപ്പെടാൻ ഒരു മത്സ്യം ഉണ്ട്; അത് കഴിച്ചാൽ തൽക്കാലം വേറെ ചികിത്സ വേണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കലാഭവൻ അബിക്ക് മരണത്തിന് മുൻപുള്ള ദിവസം നൽകിയതും അശാസ്ത്രീയ ചികിത്സ; കപട വൈദ്യന്മാരുടെ ചികിത്സയുടെ ഇരയാണോ അബിയും?
കൊച്ചി: വെള്ളത്തിൽ കലക്കി കുടിക്കാനുള്ള പൊടികൾ, ഒരു തരം മത്സ്യം, രാവിലെ ചെയ്യേണ്ട വ്യായാമം, മിമിക്രിതാരം അബിയുടെ ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഒരു ആയുർവേദ വൈദ്യരുടെ ചികിത്സയാണ്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിൽ വ്യതിയാനമുണ്ടാവുന്ന ഈ അവസ്ഥ നിയന്ത്രിച്ചു നിർത്തിക്കൊണ്ടു പോവുക എന്ന കാര്യമേ അബിക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ എന്ന് ചികിത്സ നടത്തിയിരുന്ന അമൃത ആശുപത്രി അധികൃതർ പറയുമ്പോഴും വൈദ്യർക്ക് അതിനു ലളിതമായ ചികിത്സാവിധി ഉണ്ടായിരുന്നു. വൈദ്യരിൽ അബിക്കും അബിക്ക് വൈദ്യരിലും വലിയ വിശ്വാസവുമായിരുന്നു. വെള്ളത്തിൽ കലക്കി കുടിക്കണം എന്നു പറഞ്ഞ് ഒന്നു രണ്ടു തരം പൊടികളാണ് വൈദ്യർ അബിക്ക് നൽകിയതെന്ന് തലേദിവസം അബിയോടൊപ്പം വൈദ്യരുടെ ക്ലിനിക്കിൽ പോയ സുഹൃത്ത് ഷെരീഫ് പറയുന്നു. അതുപോലെ അസുഖം ഭേദപ്പെടുത്താൻ സഹായിക്കുന്ന ഒരു മത്സ്യം ഉണ്ടെന്നും അതു കഴിച്ചാൽ മതിയെന്നും മറ്റൊന്നും ഇപ്പോൾ വേണ്ടതില്ലെന്നും വൈദ്യർ പറഞ്ഞതായും ഷെരീഫ് പറഞ്ഞു. രാവിലെ ചെയ്യേണ്ട ചില വ്യായാമങ്ങളും അബിക്ക് വൈദ്യർ പറഞ്ഞു കൊടുത്തിരുന്നു. ഇ
കൊച്ചി: വെള്ളത്തിൽ കലക്കി കുടിക്കാനുള്ള പൊടികൾ, ഒരു തരം മത്സ്യം, രാവിലെ ചെയ്യേണ്ട വ്യായാമം, മിമിക്രിതാരം അബിയുടെ ഗുരുതരമായ രോഗാവസ്ഥയ്ക്ക് ഒരു ആയുർവേദ വൈദ്യരുടെ ചികിത്സയാണ്. രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണത്തിൽ വ്യതിയാനമുണ്ടാവുന്ന ഈ അവസ്ഥ നിയന്ത്രിച്ചു നിർത്തിക്കൊണ്ടു പോവുക എന്ന കാര്യമേ അബിക്കു ചെയ്യാനുണ്ടായിരുന്നുള്ളൂ എന്ന് ചികിത്സ നടത്തിയിരുന്ന അമൃത ആശുപത്രി അധികൃതർ പറയുമ്പോഴും വൈദ്യർക്ക് അതിനു ലളിതമായ ചികിത്സാവിധി ഉണ്ടായിരുന്നു.
വൈദ്യരിൽ അബിക്കും അബിക്ക് വൈദ്യരിലും വലിയ വിശ്വാസവുമായിരുന്നു. വെള്ളത്തിൽ കലക്കി കുടിക്കണം എന്നു പറഞ്ഞ് ഒന്നു രണ്ടു തരം പൊടികളാണ് വൈദ്യർ അബിക്ക് നൽകിയതെന്ന് തലേദിവസം അബിയോടൊപ്പം വൈദ്യരുടെ ക്ലിനിക്കിൽ പോയ സുഹൃത്ത് ഷെരീഫ് പറയുന്നു. അതുപോലെ അസുഖം ഭേദപ്പെടുത്താൻ സഹായിക്കുന്ന ഒരു മത്സ്യം ഉണ്ടെന്നും അതു കഴിച്ചാൽ മതിയെന്നും മറ്റൊന്നും ഇപ്പോൾ വേണ്ടതില്ലെന്നും വൈദ്യർ പറഞ്ഞതായും ഷെരീഫ് പറഞ്ഞു. രാവിലെ ചെയ്യേണ്ട ചില വ്യായാമങ്ങളും അബിക്ക് വൈദ്യർ പറഞ്ഞു കൊടുത്തിരുന്നു. ഇതോടെ കേരളത്തിൽ പല പേരുകളിൽ പ്രവർത്തിക്കുന്ന 'വൈദ്യ'ന്മാരുടെ കപട ചികിത്സയുടെ ഇരയാണോ അബിയും എന്ന സംശയം വീണ്ടും ബലപ്പെടുകയാണ്.
രണ്ടു മൂന്നു തവണ അബി വൈദ്യരുടെ അടുക്കൽ ചികിത്സ തേടി പോയിരുന്നെന്നും എന്നാൽ ആ ചികിത്സ വിശ്വസനീയമല്ലെന്നു തോന്നിയതിനാൽ അബിയെ വിലക്കിയിരുന്നതായും സുഹൃത്തായ ഷെരീഫ് ചുങ്കത്ത് പറഞ്ഞു. ഇത്തരം ചികിത്സകളൊന്നും നോക്കണ്ട, നമുക്ക് അമേരിക്കയിലേക്കു പോകാം എന്നു താൻ പറഞ്ഞു. ഒരിക്കൽ തന്നെ അവിടെ കൊണ്ടുപോവാമെന്നും അവിടുത്തെ രീതികൾ കണ്ടിട്ട് നല്ലതാണോ എന്നു തീരുമാനിക്കണമെന്നും അബി തന്നോടു പറഞ്ഞിരുന്നതായും ഷെരീഫ് പറഞ്ഞു. മരണദിവസത്തിനു തലേന്ന് അബിയോടൊപ്പം ഒരു വൈദ്യരെ കാണാൻ പോയിരുന്നെന്നു സൂചിപ്പിച്ച് സുഹൃത്ത് ഫേസ്‌ബുക്കിൽ ഇട്ട കുറിപ്പിലൂടെയാണ് വിവരം ആദ്യം പുറത്തറിയുന്നത്.
അബിയുടെ അസുഖം ചികിത്സിച്ചു മാറ്റാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അപ്പോൾ ഉണ്ടായിരുന്നതെന്നും നിയന്ത്രിച്ചു കൊണ്ടു പോവുക എന്നതാണ് ചെയ്യാനുണ്ടായിരുന്നതെന്നും അബിയെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അബി ആരോഗ്യത്തിന്റെ കാര്യത്തിൽ അത്ര ശ്രദ്ധ കൊടുക്കുന്ന ആളായിരുന്നില്ല. ഡോക്ടർ പറയുന്ന രീതിയിൽ ശ്രദ്ധ കൊടുക്കുന്ന ആളുമായിരുന്നില്ല.
ഗുരുതരമായ തന്റെ രോഗാവസ്ഥ ചികിത്സിക്കാൻ ഇത്തരം ചികിത്സകൾ തേടി വിശ്വാസപൂർവം അബി പോയത് ഇത്തരക്കാരുടെ പ്രചരണങ്ങളിൽ വീണതുകൊണ്ടാണ്. കപടമായ ചികിത്സാ രീതികൾക്ക് വലിയ പ്രചാരമുള്ള നാടാണ് നമ്മുടെ കേരളവും. പ്രകൃതി ചികിത്സയെന്നും ആയുർവേദമെന്നും കേട്ടാൽ എന്തിനും ആരുടെ അടുക്കലേക്കും ചാടി പുറപ്പെടുന്ന ഒരുപാട് പേർ നമ്മുടെ സാക്ഷരത കേരളത്തിലുണ്ട്. ഇവരിലേക്ക് മാർക്കറ്റ് ചെയ്ത് കസ്റ്റമേഴ്സിനെ എത്തിക്കാൻ ഒരു വലിയ സംഘവും പ്രവർത്തിക്കുന്നുണ്ടെന്നാണ് ആരോപണം.