- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
അമേരിക്കയിൽ ഗർഭഛിദ്രം കുറയുന്നു; 45 സംസ്ഥാനങ്ങളിലും അബോർഷൻ നിരക്കിൽ വൻ ഇടിവ്
ന്യൂയോർക്ക്: അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗർഭഛിദ്ര നിരക്ക് കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. ഗർഭഛിദ്ര നിയമം കടുപ്പമുള്ള സംസ്ഥാനങ്ങളിലേതു പോലെ തന്നെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന സംസ്ഥാനങ്ങളിലും ഒരേപോലെ തന്നെ അബോർഷൻ നിരക്ക് കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് ഒരു സർവേ വെളിപ്പെടുത്തുന്നു.2010-നു ശേഷം എല്ലാ സംസ്ഥാനങ്ങളിലും
ന്യൂയോർക്ക്: അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലും ഗർഭഛിദ്ര നിരക്ക് കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. ഗർഭഛിദ്ര നിയമം കടുപ്പമുള്ള സംസ്ഥാനങ്ങളിലേതു പോലെ തന്നെ ഗർഭഛിദ്രം നടത്താൻ അനുമതി നൽകുന്ന സംസ്ഥാനങ്ങളിലും ഒരേപോലെ തന്നെ അബോർഷൻ നിരക്ക് കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് ഒരു സർവേ വെളിപ്പെടുത്തുന്നു.
2010-നു ശേഷം എല്ലാ സംസ്ഥാനങ്ങളിലും അബോർഷൻ നിരക്ക് ഏറെ കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അബോർഷനെ കഠിനമായി എതിർക്കുന്ന സംസ്ഥാനങ്ങളായ ഇന്ത്യാന, മിസൗറി, ഒഹിയോ, ഒക്കലഹോമ തുടങ്ങിയ മേഖലകളിൽ 2010-നു ശേഷം ഗർഭഛിദ്ര നിരക്കിൽ 15 ശതമാനം കുറവു വന്നതായാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഗർഭഛിദ്രം അനുവദിക്കുന്ന ന്യൂയോർക്ക്, വാഷിങ്ടൺ, ഒറിഗോൺ തുടങ്ങിയ സംസ്ഥാനങ്ങളിലും ഗർഭഛിദ്ര നിരക്കിൽ ഏതാണ്ട് ഇതേ കുറവാണ് അനുഭവപ്പെടുന്നത്.
രാജ്യവ്യാപകമായി 2010-നു ശേഷം ഗർഭഛിദ്രത്തിൽ 12 ശതമാനം കുറവാണ് രേഖപ്പെടുത്തുന്നതെന്ന് സർവേ ചൂണ്ടിക്കാണിക്കുന്നു. ഗർഭഛിദ്ര നിരക്ക് കുറയാൻ ഏറ്റവും പ്രധാനപ്പെട്ട കാരണം ടീനേജ് ഗർഭധാരണത്തിൽ ഇടിവുണ്ടായതാണെന്നാണ് പറയപ്പെടുന്നത്. ദശകത്തിലെ ഏറ്റവും കുറഞ്ഞ ടീനേജ് ഗർഭധാരണമാണ് 2010-ൽ രേഖപ്പെടുത്തിയത്. ടീനേജ് പെൺകുട്ടികളുടെ ഗർഭധാരണത്തിലും പ്രസവത്തിലും ഏറെ ഇടിവു സംഭവിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അമേരിക്കയിലെ 45 സംസ്ഥാനങ്ങളിലേയും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റുകളിൽ നിന്നു ശേഖരിച്ച കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയാറാക്കിയത്. ഹവായിയിൽ 30 ശതമാനവും ന്യൂ മെക്‌സിക്കോയിൽ 24 ശതമാനവും നെവദ, റോഡ് ഐലന്റ് എന്നിവിടങ്ങളിൽ 22 ശതമാനവും കണക്ടിക്കട്ടിൽ 21 ശതമാനവുമാണ് അബോർഷൻ നിരക്കിൽ കുറവുണ്ടായിരിക്കുന്നത്. ഇവിടങ്ങളിൽ ഗർഭഛിദ്രം നിയന്ത്രിക്കുന്ന തരത്തിൽ അടുത്തകാലത്തെങ്ങും നിയമം പാസാക്കിയിട്ടില്ലെന്നതാണ് മറ്റൊരു കാര്യം.
ലൂസിയാന, മിഷിഗൺ എന്നിവിടങ്ങളിൽ ഗർഭഛിദ്രം 18.5 ശതമാനം വർധിക്കുകയാണുണ്ടായത് എന്നാണ് റിപ്പോർട്ട്. ഗർഭഛിദ്രത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഈ രണ്ടിടങ്ങളിലും എത്തി ഗർഭഛിദ്രം നടത്തിയതാണ് ഇവിടെ അബോർഷൻ നിരക്ക് വർധിക്കാനിടയായതെന്ന് പറയപ്പെടുന്നു.