- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വേനൽ ശക്തമായി; വിക്ടോറിയ കാട്ടുതീയിൽ അമരുന്നു; 190 പ്രോപ്പർട്ടികൾക്ക് ഭീഷണി ഉയർത്തിക്കൊണ്ട് സെൻട്രൽ വിക്ടോറിയയിൽ കാട്ടുതീ പടരുന്നു
വിക്ടോറിയ: നിനച്ചിരിക്കാതെ വേനൽ കടുത്തതോടെ വിക്ടോറിയയിൽ കാട്ടുതീ പടരാൻ തുടങ്ങി. സെൻട്രൽ വിക്ടോറിയയിലുള്ള ലാൻസ് ഫീൽഡിൽ കാട്ടുതീ ശക്തമായതോടെ പ്രാദേശിക നിവാസികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഫയർ അഥോറിറ്റി. പെട്ടെന്നുള്ള കാട്ടുതീ ജീവൻ വരെ അപഹരിച്ചേക്കാമെന്നാണ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോബോ,
വിക്ടോറിയ: നിനച്ചിരിക്കാതെ വേനൽ കടുത്തതോടെ വിക്ടോറിയയിൽ കാട്ടുതീ പടരാൻ തുടങ്ങി. സെൻട്രൽ വിക്ടോറിയയിലുള്ള ലാൻസ് ഫീൽഡിൽ കാട്ടുതീ ശക്തമായതോടെ പ്രാദേശിക നിവാസികൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഫയർ അഥോറിറ്റി. പെട്ടെന്നുള്ള കാട്ടുതീ ജീവൻ വരെ അപഹരിച്ചേക്കാമെന്നാണ് നിവാസികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
കോബോ, ലാൻസ് ഫീൽഡ്, ബെൻലോക്ക്, നുള്ളവേൽ തുടങ്ങിയ സ്ഥലങ്ങളിലും എമർജൻസി മുന്നറിയിപ്പ് ഫയർ അഥോറിറ്റി നൽകിയിട്ടുണ്ട്. കാറ്റ് ശക്തമായി വീശുന്നതിനാൽ കാട്ടുതീ കൂടുതൽ അപകടകാരിയായി മാറും. ബെൻലോക്ക്, നുള്ളവേൽ തുടങ്ങിയ മേഖലകളിലേക്കാണ് നിലവിൽ കാറ്റിന്റെ ഗതിയെന്നതിനാൽ ഇവിടങ്ങളിലുള്ളവർ കൂടുതൽ ജാഗ്രതപാലിക്കണമെന്ന് നിർദ്ദേശമുണ്ട്.
കൂർലോംഗ്, മിൽഡുര സൗത്ത്-വെസ്റ്റ്, നാർനാർഗൂൺ, മെൽബൺ സൗത്ത്-ഈസ്റ്റ് തുടങ്ങിയ മേഖലകളിലും എമർജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ നൂറോളം കാട്ടുതീ കത്തുന്നുണ്ടെന്നാണ് എമർജൻസി മാനേജ്‌മെന്റ് കമ്മീഷണർ ക്രെയ്ഗ് ലാപ്സ്ലി വ്യക്തമാക്കുന്നത്. എന്നാൽ ഇതിൽ സെൻട്രൽ വിക്ടോറിയയിലുള്ളവയാണ് കൂടുതൽ അപകടകാരികളായി മാറിയിട്ടുള്ളത്. ലാൻസ് ഫീൽഡിലുള്ള കാട്ടുതീ മൂലം 190 പ്രോപ്പർട്ടികൾക്കാണ് ഭീഷണിയുള്ളത്.
കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ ഏറെ സംവിധാനങ്ങൾ നിലവിലുള്ളതിനാൽ ഏറെ ആശങ്കയ്ക്ക് സ്ഥാനമില്ലെന്ന് ലാപ്സ്ലി പറയുന്നു. എയർ ടാങ്കറും കാട്ടുതീ അണയ്ക്കാൻ നിയോഗിച്ചിട്ടുണ്ട്. ലാൻസ് ഫീൽഡ് ടൗൺഷിപ്പിന് കാട്ടുതീ ഭീഷണി ഉയർത്തുന്നില്ലെങ്കിലും ഈ മേഖലകളിലുള്ള പ്രോപ്പർട്ടികൾ ഭീഷണിയുടെ നിഴലിലാണ്. ഈ മേഖലകളിലുള്ള മിക്കവരും കുടിയൊഴിക്കപ്പെട്ടു കഴിഞ്ഞു. ദിശമാറി വീശുന്ന കാറ്റ് എപ്പോൾ വേണമെങ്കിലും അപകടം കൊണ്ടുവരാം. കാട്ടുതീ മൂലമുള്ള പുകയും ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.