- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷം കലർന്ന ഭക്ഷ്യസാധനങ്ങൾ വിപണിയിൽ പെരുകുമ്പോഴും ഭക്ഷ്യസുരക്ഷാ വിഭാഗം നോക്കുകുത്തി; വിഷലിപ്തമെന്ന് കണ്ടെത്തിയ ഉൽപ്പന്നങ്ങൾ പിൻവലിക്കാനും നടപടിയില്ല; സാമ്പിൾ ശേഖരണത്തിലെ അനാസ്ഥ കുറ്റക്കാരെ രക്ഷപെടാൻ സഹായിക്കുന്നു; ഉദ്യോഗസ്ഥരുടെ ഇടത്താവളമായി ഫുഡ് സേഫ്റ്റി വകുപ്പ് മാറുന്നതും തിരിച്ചടി
തിരുവനന്തപുരം: ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ വിപണിയിൽ പലവിധത്തിലുള്ള ഭക്ഷ്യവിതരണ കമ്പനികളും ഇടംപിടിച്ചിട്ടുണ്ട്. വൻകിട കറിപ്പൗഡർ നിർമ്മാതാക്കൾ മുതൽ ഭക്ഷ്യ എണ്ണ രംഗത്തെ അതികായർ വരെ കേരളത്തിന്റെ വിപണയിലുണ്ട്. എന്നാൽ, ഇത്തക്കാരക്കാരിൽ ചിലർ ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തും വിൽപ്പന നടത്തി ലാഭം കൊയ്യുന്നവരാണ്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും നിയമങ്ങളുടെ അപര്യാപ്തതയും സംവിധാനങ്ങളിലെ പിഴവും കാരണം ഒന്നും നടക്കാത്ത അവസ്ഥയാണുള്ളത്.
ഭക്ഷ്യസാധനങ്ങളിൽ വിഷം ചേർക്കുന്നവർക്ക് എതിരേ നടപടി ഉണ്ടാകുന്നില്ല. മറുനാടൻ പുറത്ത് വിട്ട രേഖകൾ പ്രകാരം കേരളത്തിലെ മിക്ക ഭക്ഷ്യ,കുടിവെള്ള കമ്പനികളുടെയും പ്രേഡക്റ്റുകൾ മായം കലർന്നതാണ്. ഇത് ചൂണ്ടിക്കാണിച്ചിട്ടും നടപടി എടുത്തില്ല. ഒരു കേസ് പൊലും എടുക്കാതെ കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കുന്നതെന്ന വിമർശനവും ശക്തമാണ്. വിഷം അടങ്ങിയതെന്ന് കണ്ടെത്തിയ ഉത്പ്പന്നം വിപണിയിൽ നിന്നും പിൻവലിക്കാനും നടപടി ആകുന്നില്ല.
അപകടകരമായ ഉൽപ്പന്നം പിൻവലിക്കാൻ എന്താണ് നിയമതടസമുള്ളത്. ഫുഡ് സേഫ്റ്റി ഇൻസ്പെകടർമാരുടെ അലംഭാവമാണ് ഇതിന് പ്രധാനകാരണം. വെറ്റിനറി,
ആയുർവേദ ഡോക്ടർമാരാണ് ഫുഡ് സേഫ്റ്റി ഇൻസ്പെകടർമാരുടെ പോസ്റ്റിൽ കൂടുതലായി നിയമിതരാകുന്നത്. വിഷയങ്ങളിലെ അറിവ് ഇവർക്ക് പെട്ടന്ന് ഈ ജോലി ലഭിക്കാൻ കാരണമാകുന്നു. തങ്ങളുടെ ക്വാളിഫിക്കേഷനു അനുസരിച്ചുള്ള ജോലി ലഭിക്കുന്നത് വരെ തുടരാനുള്ള ഇടത്താവളമായിട്ടാണ് ഈ ഉദ്യോഗസ്ഥർ ഈ ജോലിയേ കാണുന്നത്.
കുറ്റവാളികൾക്ക് എതിരേ കേസ് എടുത്താൽ കേസ് കോടതിയിൽ എത്തുമ്പോൾ സാക്ഷി പറയാനും വിസ്തരിക്കാനുമായി ഇടയ്ക്ക് കോടതിയിൽ എത്തേണ്ടി വരും. ഈ നിയമത്തിന്റെ നൂലാമാലകൾ കാരണം ഉദ്യോഗസ്ഥർ ഈ കൊടുംകുറ്റത്തിന് കൂട്ട് നിൽക്കുകയാണ്. ഡെപ്യൂട്ടി കമ്മിഷണർമാരുടെ സ്വകാഡ് ഉണ്ടാക്കി ഫുഡ് സേഫ്റ്റി ഇൻസ്പെകടർമാർ പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി ഈ വിഷയത്തിന് പരിഹാരം കാണാം. പരിശോധനയിൽ കൃതൃമം കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരേ നടപടി സ്വീകരിച്ചാൽ മാത്രമേ ഈ നടപടി വീഴ്ച അവസാനിപ്പിക്കാൻ സാധിക്കുകയുള്ളു.
കൃത്യമായ പരിശോധകൾ നടത്തുന്നില്ല ഇല്ല. പരാതി ലഭിക്കുമ്പോഴാണ് പരിശോധന ഉണ്ടാകുന്നത്. പരാതി കിട്ടിയാൽ 10 മുതൽ 15 ദിവസം വരെ നടപടി ഉണ്ടാകാൻ കാലതാമസമുണ്ടാകാറുണ്ട്. ഇത് കുറ്റക്കാർക്ക് സഹായകമാണ്. പരാതി കിട്ടിയാൽ ഉടൻ നടപടി ആവശ്യം. പരാതി ലഭിച്ച് അന്വേഷിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിക്കുന്നില്ല. നാല് തരം സാമ്പിളുകൾ നിയമപരമായി ശേഖരിക്കേണ്ടത് ഉണ്ട്. സ്റ്റാറ്റിയൂട്ടറി സാമ്പിൾ എടുക്കാത്തവർക്കെതിരെ നടപടി എടുത്താൻ സാമ്പിൾ ശേഖരിക്കുവാൻ ഉദ്യോഗസ്ഥർ തയ്യാറാകും.
സാമ്പിൾ പരിശോധിച്ച് സാധനം മായം എങ്കിൽ പിഴ അടക്കാനും നിയമനടപടി നേരിടാനുമുള്ള നോട്ടീസാണ് നൽകേണ്ടത്. പകരം നിസാരമായ കുറ്റങ്ങൾക്കുള്ള നോട്ടീസാണ് നൽകുന്നത്. വിഷാംശമുള്ളത്, ഹാനികരമല്ലാത്ത ഭക്ഷണസാധനങ്ങൾ കലർന്ന ഭക്ഷണം, നിയമപരമായ നിബന്ധകൾ പാലിക്കാത്ത സാധനങ്ങൾ എന്നിങ്ങനെയാണ് സാമ്പിൾ ശേഖരിക്കേണ്ടത്. വിഷകരമായ സാധനങ്ങളുടെ സാമ്പിൾ ശേഖരിക്കുന്നതിലെ ലാഘവത്വം ഒഴിവാക്കുക.അയ്യായിരം രൂപ വരെയുള്ള പിഴകളാണ് മായം ചേർക്കുന്നവർക്കായി പിഴ ഇടുന്നത്. ഇത് ഈ കുറ്റവാളികളെ സംബന്ധിച്ച് നിസാര തുകയാണ്.പിഴയുടെ വലിപ്പം വർദ്ധിപ്പിക്കണം.
സാമ്പിൾ ശേഖരിക്കുന്നതിൽ വലിയ അലംഭാവം ഒഴിവാക്കണം
കുറ്റക്കാരെ സഹായിക്കാൻ വേണ്ടി നല്ലസാധനങ്ങളുടെ സാമ്പിൾ മാത്രം തിരഞ്ഞ് പിടിച്ച് ശേഖരിച്ച് സാമ്പിൾ ശേഖരണത്തിൽ വലിയ അഴുമതിയാണ് ഈ ഉദ്യോഗസ്ഥർ കാണിക്കുന്നത്.പരിശോധന കഴിഞ്ഞ സ്ഥാപനങ്ങളിൽ വീണ്ടും മിന്നൽ പരിശോധ നടത്തുക.സാമ്പിൾ ശേഖരണത്തിലെ കൃത്യവിലോപം കാണിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരേ നടപടി എടുക്കുക, അപകടകരമായ സാധനം എന്ന് ലാബിൽ നിന്ന് റിസൽട്ട് വന്നാലും സാധനം എടുത്ത് മാറ്റാൻ ഒരു വർഷം കാലതാമസം ഈ കാലതാമസം ഒഴിവാക്കി റിസൽട്ട് വരുമ്പോൾ തന്നെ സാധനം മാർക്കറ്റിൽ നിന്നും പിൻ വലിക്കാൻ നടപടി ഉണ്ടാകണം.
സാമ്പിൾ ശേഖരണ സമയത്തെ അനാസ്ഥ കാരണം കോടതിയിൽ നിന്നും കുറ്റവാളികൾ ഊരി പോരുന്നു. പ്രോസിക്യൂഷൻ നടപടി കുറ്റക്കാർക്ക് എതിരെ എടുക്കാൻ നടപടി എടുക്കുക. മിനിസ്റ്റീരിയൽ ജീവനക്കാരേ ഉപയോഗിച്ച് വേണം ഭക്ഷ്യസുരക്ഷാ പരിശോധന നടത്താൻ എന്നാണ് നിയമം എന്നാൽ ലാസ്റ്റ് ഗ്രേഡ് ഉദ്യോഗസ്ഥരെയാണ് ഉപയോഗിക്കുന്നത്. ഇവരുടെ പരിചയമില്ലായ്മയും പരിശോധനകളെ ബാധിക്കുന്നു. 12 ലക്ഷത്തിൽ അധികം വിറ്റ് വരവുള്ള സ്ഥാപനങ്ങൾ ലൈസൻസ് എടുക്കണം എന്നാണ് നിയമം അല്ലെങ്കിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ലൈസൻസിന് 2000 രൂപയും രജിസ്ട്രേഷന് നൂറു രൂപയുമാണ് ചാർജ്. ലൈസൻസ് എടുത്തു കഴിഞ്ഞാൽ കൂടുതൽ ഉത്തരവാദ്ിത്വം നിയമപരമായി ഉണ്ടാകുമെന്നതിനാൽ 80 % വ്യവസായികളും ലൈസൻസ് എടുക്കുന്നില്ല.
ഇത് സർക്കാറിന് ധനനഷ്ടവും ഉണ്ടാക്കുന്നു.രണ്ടുമില്ലാതെ പ്രവർത്തിക്കുന്നവർക്ക് 1 ലക്ഷം പിഴയും ആറ് മാസം തടവുമാണ് ശിക്ഷ എന്നാൽ ഉദ്യോഗസ്ഥരുടെ വിടു പണികാരണം കേസ് എടുക്കുന്നില്ല.എല്ലാ വർഷവും ഹോട്ടൽ ബേക്കറി ഉടമകൾക്ക് ക്ലാസ് എടുക്കുന്നുണ്ട്. പുറത്ത് നിന്നും ആളെ കൊണ്ട് വന്നാണ് ഈ ക്ലാസുകൾ എടുപ്പിക്കുന്നത്. ഫുഡ് സേഫിറ്റി ഓഫിസർമാർ ചെയ്യേണ്ട ജോലി എന്തിനാണ് സർക്കാറിന്റെ കാശ് കളഞ്ഞ് വെളിയിൽ കൊടുക്കുന്നത്. നിരവധി സ്ഥാപനങ്ങൾ അടപ്പിക്കും എങ്കിലും പെട്ടന്ന് തുറക്കാൻ ഒത്താശ ചെയ്യ്തുകൊടുക്കുന്നു. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ഭക്ഷ്യസുരക്ഷാ ലാബുകളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയുമാണ് ചെയ്യേണ്ടത്.
മറുനാടന് മലയാളി ബ്യൂറോ