- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗാശാന്തി ശുശ്രൂഷാ തട്ടിപ്പ് പൊളിച്ച മറുനാടന് മറുപടിയുമായി സജിത് പാസ്റ്റർ; എണീറ്റോടിയ കിടപ്പുരോഗിയെയും രംഗത്തിറക്കി രക്ഷാപ്രവർത്തനം; കഴുത്തിൽ ഷോക്കടിച്ച അനുഭവമെന്ന് യുവതി; എക്സറേ, സ്‌കാനിഗ് റിസൽട്ടുകൾ എന്ന നിലയിൽ വ്യക്തതയില്ലാത്ത പേപ്പറുകളും ഉയർത്തിക്കാട്ടി പാസ്റ്ററുടെ വീഡിയോ
കണ്ണൂർ: രോഗശാന്തി ശുശ്രൂഷ തട്ടിപ്പുമായി രംഗത്തെത്തിയ സജിത് പാസ്റ്ററുടെ വാർത്ത മറുനാടനാണ് റിപ്പോർട്ടു ചെയ്തത്. ആളുകളുടെ സാമാന്യ ബുദ്ധിയെ പരീക്ഷിക്കുന്ന വിധത്തിലുള്ള രോഗശാന്തി ശുശ്രൂഷയാണ് മറുനാടൻ തെളിവു സഹിതം ചൂണ്ടിക്കാട്ടിയത്. സജിത് ജോസഫ് നേതൃത്വം കൊടുക്കുന്ന ചില ആളുകളുടെ നാടകങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. സജിത് പാസ്റ്ററുടെ രോഗശാന്തി ലഭിച്ച യുവതിക്ക് യാതൊരു കുഴപ്പവും ഇല്ലെന്നതായിരുന്നു വാർത്ത. ഈ വാർത്തയ്ക്ക് മറുപടിയുമായി സജിത് പാസ്റ്റർ രംഗത്തുവന്നത് അതിലും തമാശയായി മാറി.
വിയറ്റ്നാം കോളനി എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ എവർഗ്രീൻ കോമഡിസീനിനെ ഓർമ്മിപ്പിക്കുന്നതാണ് സജിത്ത് പാസ്റ്ററിന്റെ പുതിയ മറുപടി വീഡിയോ. അത്ഭുത രോഗശാന്തി ചികിത്സയെ വെല്ലുവിളിച്ച മറുനാടൻ അടക്കമുള്ളവർക്കുള്ള മറുപടിയായിട്ടാണ് വീഡിയോ എടുത്തിരിക്കുന്നത്. രോഗശാന്തിക്ക് തെളിവ് എവിടെ എന്ന് ചോദിച്ചാൽ ശങ്കരാടിയുടെ കൈരേഖ കാണിക്കുന്നത് പോലെയാണ് സജിത്ത് പാസ്റ്ററുടെ മറുപടി.
മറുനാടന് മറുപടിയുമായി എത്തിയ സജിത്ത് പാസ്റ്ററിന്റെ വീഡിയോയിൽ പെരിനാട്ട്കരയിലെ രോഗശാന്തി ലഭിച്ച ടീച്ചർ എന്ന് പാസ്റ്റർ സംബോധനചെയ്ത സ്ത്രീയുടെ വീട്ടിലെത്തി തെളിവുഖൾ നിരത്തുന്നത് കാണം. വീഡിയോയിൽ കുറെ എക്സറേ റിസൽട്ടുകളും സ്‌കാനിഗ് റിപ്പോർട്ടുകളും ഡോക്ടർ സർട്ടിഫിക്കേറ്റുകളും സജിത്ത് പാസ്റ്റർ ഉയർത്തികാട്ടുന്നുണ്ട്. എന്നാൽ കുറെ രേഖകൾ ഉയർത്തി കാണിക്കുന്നു എന്നല്ലാതെ ഒരു തരത്തിലുമുള്ള ആധികാരകത ഈ രേഖകൾക്ക് ഉണ്ട് എന്ന് കാണാൻ സാധിക്കുന്നില്ല. എന്തിന്റെയാണ് ഈ എക്സറേ ഫിലിമുകൾ എന്ന് ദൃശ്യങ്ങളിൽ വ്യക്തമായി കാണിക്കുന്നില്ല. സ്‌കാനിഗ് റിപ്പോർട്ടുകൾ എന്തിന്റെയാണ് എന്താണ് അതിൽ പറയുന്നത്. വീഡിയോയിൽ റിപ്പോർട്ടിന്റെ ഉള്ളടക്കം കാണിക്കുന്നില്ല.
കൈയിൽ റിപ്പോർട്ടുകൾ വെച്ച് വെറുതെ സംസാരിച്ച് സമയം കളയുകയാണ് പാസ്റ്റർ സജിത്ത്. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ടീച്ചർക്ക് സുഖമായി എന്ന് റിപ്പോർട്ട് നൽകിയത് എന്ന് വീഡിയോയിൽ സൂചിപ്പിക്കുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഏത് ഡോക്ടറാണ് എന്ന് വ്യക്തമായി പറയേണ്ടതിന് പകരം വാചകമടിച്ച് കാണുന്നവരുടെ കണ്ണിൽ പൊടിയിടുകയാണ് പാസ്റ്റർ. രോഗചികിത്സാവീഡിയോയിൽ രോഗിയായ സ്ത്രീ അവരുടെ അസുഖങ്ങൾ അക്കമിട്ട് പറയുന്നുണ്ട്. ഈ അസുഖങ്ങൾ ഭേതമായി എന്നുള്ള ആധികാരിക രേഖകളാണ് പാസ്റ്റർ വ്യജേന ഈ മറുപടി വീഡിയോയിലും തട്ടിപ്പ് ആവർത്തിക്കുകയാണ് പാസ്റ്റർ സജിത്ത്്. ചുരക്കി പറഞ്ഞാൽ രോഗശാന്തി ശുശ്രൂഷയെ തുറന്നു കാട്ടിയതോട അടുത്ത നാടകവുമായാണ പാസ്റ്ററുടെ രംഗപ്രവേശനം.
അടുത്തത് രോഗശാന്തി വന്ന സ്ത്രീയുടെ നേർസാക്ഷ്യമാണ്. ജാലിയൻ കരുണാകരൻ എന്ന തള്ളിസ്റ്റ് കോമഡി കഥാപാത്രത്തെ തോൽപ്പിക്കുന്ന തള്ളാണ് ഈ വാക്കുകൾ. പാസ്റ്റർ ചോദിക്കുന്നു എന്തായിരുന്നു രോഗശാന്തിയിടെ അനുഭവം കഴുത്തിൽ എനിക്ക് ഇലക്ട്രിക്ക് ഷോക്ക് അടിച്ചത് പൊലെ അനുഭവപ്പെട്ടു എന്ന് അവർ പറയുന്നു. അത് സംഭവിക്കാൻ സാധ്യത ഉണ്ട്. ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്നത് ചെറിയ അടി ആണെങ്കിൽ അടി കിട്ടുന്നവർക്ക് മാത്രമേ ഫീലിഗ് ഉണ്ടാവുകയുള്ളു. കാണുന്നവർക്ക് മനസിലാവില്ല. എന്നിട്ട് എന്റെ ഇടത് കാല് ആദ്യം പൊക്കി ആ കാലു കൊണ്ട് വയ്യാത്ത വലത് കാലിന് ധൈര്യം കൊടുത്തു. മുന്നോട്ട് ആരോ പിറകിൽ നിന്ന് തള്ളി. ആരോ മുന്നോട്ട് പിടിച്ച് വലിക്കുന്നത് പൊലെ തോന്നി. അതിന് ശേഷം മുന്നിലെക്ക് രണ്ട് തവണ മറിയുന്നത് പൊലെ തോന്നി എന്നിട്ടാണ് ഓടിയത്. വീഡിയോയിൽ കാണുന്നത് ഇവർ വയ്യാ എന്ന് പറയുന്ന വലത് കാല് പൊക്കി അത് നിലത്തെക്ക് വെച്ച് എഴുന്നേറ്റ് നിൽക്കുന്നതാണ്.
എന്നിട്ട് ഒരോട്ടമാണ്. കയറ്റം ഇറങ്ങുമ്പോൾ ബ്രേക്ക് പൊട്ടിയ സൈക്കിൽ പോകുന്ന പൊലെ കൈ വിരിച്ചോടുന്ന ടീച്ചറിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ടീച്ചർ പറയുന്ന കഥയും ആദ്യം പാസ്റ്റർ പുറത്ത് വിട്ട രോഗശാന്തി വീഡിയോയും തമ്മിൽ ഒരു ചേർച്ചയുമില്ല. മൊത്തത്തിൽ മറുപടി വീഡിയോയുടെ സ്‌ക്രിപ്റ്റ് തീരാ പോരാ. ഒരു രൂപയ്ക്ക് ആയിരം രൂപയുടെ ഭാവം വിതറുന്ന അഭിനേതാക്കളും.
മുമ്പ് സുഗതന്റെ കെട്ടഴിച്ചു എന്ന വീഡിയോയിലൂടെ കുപ്രസിദ്ധനാണ് സജിത്ത് പാസ്റ്റർ. 'യേശുവേ, യേശുവേ. ..സുഗതന്റെ കെട്ടഴിച്ചു' എന്ന യൂട്യൂബ് വീഡിയോ മറുനാടൻ മലയാളി പുറത്തുവിട്ടതോടെയാണ് സജിത്ത് ജോസഫിന്റെ അത്ഭുത രോഗ ശാന്തിയിൽ സംശയങ്ങൾ സജീവമായത്. ഇതോടെ സമൂഹമാകെ സജിത്ത് ജോസഫിന്റെ രോഗശാന്തി ശുശ്രൂഷകളെ കരുതലോടെ കാണാൻ തുടങ്ങി. അതോടുകൂടി പല തട്ടിപ്പുകളും പുറത്തുവന്നു.
തൃശ്ശൂരിൽ നടന്ന സെന്റ് ആനീസ് ചർച്ചിൽ ഇക്കഴിഞ്ഞ ജൂലൈ 19നാണ് സജിത് ജോസഫിന്റെ നേതൃത്വത്തിൽ വൻ രോഗശാന്തി ശുശ്രൂഷാ തട്ടിപ്പ് അരങ്ങേറിയത്. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത കൺവെൻഷനിൽ കിടപ്പുരോഗിയായ സ്ത്രീയെ ഭേദപ്പെടുത്തി അവരെ എണീറ്റ് ഓടാൻ പ്രാപ്തരാക്കുന്ന വിധത്തിലുള്ള അത്ഭുതപ്രവർത്തിയാണ് സജീത് പാസ്റ്ററും സംഘവും നടത്തിയിരിക്കുന്നത്. രോഗശാന്തി ശുശ്രൂഷയിൽ പുറനാട്ടുകര സ്വദേശിനിയാണ് കിടന്നിടത്ത് നിന്ന് എണീറ്റ് ഓടിയ രോഗി. ഇവർ കിടപ്പുരോഗിയാണെന്ന് നടിച്ചുകൊണ്ടാണ് രംഗത്തുവന്നത്. തുടർന്ന് സജിത് പാസ്റ്ററുടെ പ്രാർത്ഥനക്കും ഹല്ലേലൂയ വിളിക്കും ഒടുവിൽ ഇവർ കിടന്നിടത്തു നിന്നും എണീറ്റ് ഓടുകയും ചെയ്യുന്നു.
ഈ സംഭവത്തിന് പിന്നാലെ കണ്ണൂരിലെ മറ്റൊരു പള്ളിയിലും സജി പാസ്റ്റർ രോഗശാന്തി ശുശ്രൂഷയുമായി രംഗത്തുവന്നിരുന്നു. കാപ്പിമല സ്വദേശിയായ സജിത്ത് പ്രാർത്ഥനയിലൂടെ ആഡംബര ജീവിതത്തിലേക്ക് എത്തിയിട്ടുണ്ട്. ഓട്ടോയിലും നടന്നും, ബസിന്റെ കമ്പിയിൽ പിടിച്ചും വളരെ കഷ്ടപ്പെട്ട് രോഗശാന്തി നേടാൻ വരുന്നവർ കാണുന്നത് ലക്ഷ്വറി കാറിൽ പായുന്ന സജിത് പാസറ്ററിനെയാണ്. പയ്യന്നൂരിൽ ആഡംബര വസതിയും ഇയാൾക്കുണ്ട്. കൂടാതെ ചങ്ങാനശ്ശേരിയിലും, പുനലൂരും റസ്റ്റോറന്റുകളും സജിത് പാസറ്ററിന് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ