ഡാളസ്സ്: ഐ.പി.സി മിഡ്‌വെസ്റ്റ് റീജിയന്റെ സജീവസാന്നിധ്യമായ ബ്രദർ ഏബ്രഹാം പി ഏബ്രഹാമിനെ ഐ.പി.സി ജനറൽ കൗൺസിലിലേക്ക് കഴിഞ്ഞപ്രാവശ്യം നടന്ന മിഡ്‌വെസ്റ്റ് റീജിയന്റെ ജനറൽബോഡി മീറ്റിങ്ങിൽ തെരഞ്ഞെടുത്തിരിക്കുന്നു. ഏബ്രഹാം പി ഏബ്രഹാം നോർത്ത് അമേരിക്കൻ പെന്തെക്കോസ്ത് കോൺഫറൻസ് നാഷണൽ ട്രഷറർ, ഐ.പി.സി നാഷണൽ കോൺഫറൻസ് നാഷണൽ ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

ഡാളസ് ഐ.പി.സി സഭയുടെ സെക്രട്ടറിയായിരുന്ന ഏബ്രഹാം ഐപിസി കൗൺസിൽ രൂപീകരിച്ച വിദേശമലയാളി കൗൺസിലിന്റെ ട്രഷററായും സേവനം അനുഷ്ടിക്കുന്നു. അമേരിക്കൻ എയർലൈൻസിൽ ഉന്നത ഉദ്ദ്യോഗം വഹിക്കുന്ന ഏബ്രഹാം തന്റെ ജോലിത്തിരക്കിനിടയിലും 34-ാമത് നോർത്ത് അമേരിക്കൻ മലയാളി പെന്തെക്കോസ്ത് ദേശീയ സമ്മേളനത്തിന്റെ അഡൈ്വസറി ബോർഡ് അംഗമായും, വച്ചൂച്ചിറ സെന്റർ സ്‌പോൺസർ മിനിസ്റ്ററായും, എക്സ്‌പ്രസ് ഹെരാൾഡ് പത്രാധിപ സമിതി അംഗമായും പ്രവർത്തിക്കുന്നത് പ്രവാസി മലയാളികൾക്ക് അഭിനന്ദനാർഹമാണ്. ബൈബിൾകോളേജ് പഠനം പൂർത്തിയാക്കിയ ഏബ്രഹാം സാമൂഹ്യസേവന രംഗത്തും പ്രേക്ഷിതദൗത്യത്തിനും കൂടുതൽ സമയം വിനിയോഗിക്കുവാനുള്ള തയ്യാറെടുപ്പിലാണ്.