- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എബ്രഹാമിന്റെ വീടിന്റെ ഗേറ്റിനു മുന്നിൽ സിപിഐ യുടെ കൊടിമരം; ചങ്ങനാശ്ശേരി തുരുത്തിയിൽ വീട്ടിലേയ്ക്കുള്ള വഴിമുടക്കി നിൽക്കുന്ന കൊടിമരം നീക്കാൻ വിപ്ളവപ്പാർട്ടി 'മുടിഞ്ഞ ആലോചന' തുടങ്ങിയിട്ട് രണ്ടു വർഷം; ആണ്ടോടാണ്ട് രക്തസാക്ഷിത്വദിനവും തൊഴിലാളി ദിനവും പുഷ്പാർച്ചനയുമൊക്കെ വീടിനു മുന്നിൽ നടത്തി മുദ്രാവാക്യം വിളിക്കുന്ന ചെറിയേട്ടന്റെ മുഷ്ക്കിന് വല്യേട്ടന്റെ മൗനാനുവാദവും
കോട്ടയം: കയ്യേറ്റത്തെ കയ്യും മെയ്യും മറന്ന് എതിർക്കുന്ന ചെറിയേട്ടൻ പാർട്ടി കാര്യത്തോടടുക്കുമ്പോൾ പക്ഷേ ആശയമൊക്ക മറക്കും. പണ്ടത്തെ വി്പ്‌ളവദിനങ്ങൾ അപ്പോൾ ഓർമ്മവരും. മൂന്നാറിൽ അത് എല്ലാവരും കണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്തു ഭരിച്ചതു കൊണ്ടാവണം അന്നത്തെ നിയമങ്ങൾ ഇക്കാലത്തും അടിച്ചേൽപ്പിക്കുന്ന സിപിഐ യുടെ കയ്യേറ്റത്തിൽ വലഞ്ഞ് വീട്ടിൽ കയറാനാവാതെ വിഷമിക്കുകയാണ് കോട്ടയം തുരുത്തിയിൽ ഇല്ലിപ്പറമ്പിൽ ഏബ്രഹാം തോമസിന്റെ കുടുംബം. ഏറെക്കാലം പ്രവാസിയായിരുന്നു ഏബ്രഹാം തോമസ്. ഗൾഫിലെ അദ്ധ്വാനം കൊണ്ടു വാങ്ങിയ വീട്ടിലും പുരയിടത്തിലും കയറണമെങ്കിൽ സിപിഐ കനിയണമെന്ന അവസ്ഥയിലാണ് ഇദ്ദേഹം . സംസ്ഥാന പാതയായ എം സി റോഡിനോട് ചേർന്നുള്ള സ്ഥലത്ത് വീടും പുരയിടവും വാങ്ങിയിട്ടത് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു വരണമെന്ന ആഗ്രഹത്തിൽ തന്നെയായിരുന്നു. എന്നാൽ വീടിനു മുന്നിൽ തന്നെ ഒരു കൊടിമരം സ്ഥാപിക്കപ്പെട്ടത് അറിഞ്ഞത് വളരെ വൈകിയാണ്. ഇപ്പോളിത് ഗേറ്റിനു മുന്നിൽ വഴിമുടക്കിയായി നിലകൊള്ളുന്നു. നാട്ടിൽ വന്നപ്പോഴൊക്കെ ഇതു മാറ്റണം എന്ന് ആവ
കോട്ടയം: കയ്യേറ്റത്തെ കയ്യും മെയ്യും മറന്ന് എതിർക്കുന്ന ചെറിയേട്ടൻ പാർട്ടി കാര്യത്തോടടുക്കുമ്പോൾ പക്ഷേ ആശയമൊക്ക മറക്കും. പണ്ടത്തെ വി്പ്‌ളവദിനങ്ങൾ അപ്പോൾ ഓർമ്മവരും. മൂന്നാറിൽ അത് എല്ലാവരും കണ്ടതാണ്. അടിയന്തരാവസ്ഥക്കാലത്തു ഭരിച്ചതു കൊണ്ടാവണം അന്നത്തെ നിയമങ്ങൾ ഇക്കാലത്തും അടിച്ചേൽപ്പിക്കുന്ന സിപിഐ യുടെ കയ്യേറ്റത്തിൽ വലഞ്ഞ് വീട്ടിൽ കയറാനാവാതെ വിഷമിക്കുകയാണ് കോട്ടയം തുരുത്തിയിൽ ഇല്ലിപ്പറമ്പിൽ ഏബ്രഹാം തോമസിന്റെ കുടുംബം.
ഏറെക്കാലം പ്രവാസിയായിരുന്നു ഏബ്രഹാം തോമസ്. ഗൾഫിലെ അദ്ധ്വാനം കൊണ്ടു വാങ്ങിയ വീട്ടിലും പുരയിടത്തിലും കയറണമെങ്കിൽ സിപിഐ കനിയണമെന്ന അവസ്ഥയിലാണ് ഇദ്ദേഹം . സംസ്ഥാന പാതയായ എം സി റോഡിനോട് ചേർന്നുള്ള സ്ഥലത്ത് വീടും പുരയിടവും വാങ്ങിയിട്ടത് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു വരണമെന്ന ആഗ്രഹത്തിൽ തന്നെയായിരുന്നു. എന്നാൽ വീടിനു മുന്നിൽ തന്നെ ഒരു കൊ
ടിമരം സ്ഥാപിക്കപ്പെട്ടത് അറിഞ്ഞത് വളരെ വൈകിയാണ്. ഇപ്പോളിത് ഗേറ്റിനു മുന്നിൽ വഴിമുടക്കിയായി നിലകൊള്ളുന്നു. നാട്ടിൽ വന്നപ്പോഴൊക്കെ ഇതു മാറ്റണം എന്ന് ആവശ്യപ്പെട്ടപ്പോഴൊക്കെ തിരികെ കിട്ടിയത് പരിഹാസം മാത്രമായിരുന്നുവെന്ന് ഏബ്രഹാം തോമസ് മറുനാടനോടു പറഞ്ഞു.
ദേശീയ വിപ്‌ളപ്പാർട്ടിയാണെന്ന ബോധം അബോധമനസ്സിൽ ഉറഞ്ഞു കിടക്കുന്നതിനാലാവണം ആണ്ടോടാണ്ട് തൊഴിലാളി ദിനത്തിലും രക്തസാക്ഷിത്വ ദിനത്തിലും ഈ ഗേറ്റിനു മുന്നിൽ വന്ന് സാമ്രാജ്യത്വത്തിനും ഫാസിസത്തിനും എതിരേ ഉശിരൻ മുദ്രാവാക്യവും പ്രസംഗഘോഷവും നടത്തി പിരിയും. ലോകത്തിൽ ആരു മരിച്ചാലും കരിങ്കൊടി കെട്ടാനും അനുസ്മരത്തിനുമായി ഈ വീടിനു മുന്നിലെത്തി പുഷ്പാർച്ചന നടത്തി അനുസ്മരിക്കും. ഇതൊക്കെ ഈ കാലത്തും കാണിക്കാൻ അസാമാന്യ തൊലിക്കട്ടിയും മനക്കട്ടിയും വേണമെന്നാണ് തുരുത്തിയിലെ നാട്ടുകാർ പറയുന്നത്.
രണ്ടുവർഷം മുമ്പ് കുവൈറ്റിൽ നിന്ന് നാട്ടിൽ തിരിച്ചെത്തി, വീടു പുതുക്കി പണിയുന്നതിനായി കൊടിമരം മാറ്റണമെന്നു പറഞ്ഞിട്ടും പ്രതികരണമുണ്ടായില്ല. 2016 ഏപ്രിലിൽ ഇവിടെ ഏബ്രഹാമും കുടുംബവും താമസമാരംഭിച്ചു. ഇത്രനാൾ ഗേറ്റിനുമുന്നിലെ കൊടിമരം നീക്കണമെന്ന ആവശ്യവുമായി സിപിഎമ്മിലെ നേതാക്കളേയും സമീപിച്ചു. അവരും കൈമലർത്തി. കളക്ടർക്കുൾപ്പടെ പരാതി കൊടുത്തു. ഒന്നുമുണ്ടായില്ല. വീടു പണിക്കുള്ള സാധനങ്ങൽ ഇറക്കാനായി അയൽപക്കത്തെ വീട്ടുകാരന്റെ പുരയിടം വഴിയാണ് ലോറി കയറ്റിയത്. ഇപ്പോൾ എഴുപതു പിന്നിട്ട അമ്മ ഉൾപ്പടെ ആറംഗ കുടുംബമാണ് തന്റേത്. ഒരു ചെറിയ കാറിന് മാത്രമേ ഇപ്പോൾ ഈ ഗേറ്റു വഴി കടക്കാനാവൂ. അത്യാവശ്യകാര്യങ്ങൾക്കായി വീട്ടുകാർക്ക് ഒരുമിച്ചു പോകണമെങ്കിൽ പെരുവഴിയിൽ നിന്നു വണ്ടി കയറമെന്ന സ്ഥിതിയാണ് ഉള്ളത്
ഈ അവസ്ഥയിലാണ് ഫേസ്‌ബുക്കു വഴി ഒരു കൈനോക്കാം എന്നു കരുതിയത്. തോമസ് ചാണ്ടിയുടെ കൈയേറ്റത്തിനെതിരേ കേരള മുഖ്യനെ വിറപ്പിച്ച പാർ്ട്ടിയല്ലേ... തനി നിറം നാട്ടുകാർ അറിയട്ടെ എന്നും കരുതി. അതിൽ ഇങ്ങനെയാണ് കുറിച്ചത്.
എന്റെ സ്ഥിതിയാണ് ദയനീയം. 2005ൽ വാങ്ങിയ വീടാണ്, ജോലി സംബന്ധിച്ച് വിദേശത്തായിരുന്നതിനാൽ 2016 വരെ ഇവിടെ ഞങ്ങൾ താമസിച്ചിട്ടില്ല. 2015ൽ കൊടിമരം വച്ചു, ഞങ്ങളാരും അറിഞ്ഞില്ല. അറിഞ്ഞ ഉടനേ എന്റെ സഹോദരൻ പാർട്ടിയിലുള്ള പലരേയും സമീപിച്ചു. ഒന്നും നടന്നില്ല.
2016 ഏപ്രിൽ, ഞാൻ ജോലി തീർന്നു നാട്ടിൽ വന്ന സമയം മുതൽ മെയ് മാസം 9 വരെ (അന്നാണ് ഞങ്ങൾ ഇവിടേയ്ക്ക് താമസം മാറിയത്) പല നേതാക്കന്മാരോടും മാറി മാറി സംസാരിച്ചു..ആരും സഹായിച്ചില്ല.
പിന്നെ KSTP MC റോഡിന്റെ പണിതുടങ്ങി, അപ്പോൾ എന്തെങ്കിലും നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു... 2016 സെപ്റ്റംബറിൽ കളക്ടർക്കു പരാതി കൊടുത്തു. കളക്ടർ ആദ്യം KSTP ക്കും തഹസീൽദാർക്കും നിർദ്ദേശം നല്കി വേണ്ട നടപടിയെടുക്കാൻ- സ്വാഹ. ഒന്നും നടന്നില്ല.
ഇപ്പോൾ പറയുന്നു ഞാനാണ് കുറ്റക്കാരൻ....സ്ഥാപിച്ച സമയത്ത് ആരും പരാതി പറഞ്ഞില്ലെന്ന്..ദയനീയം.ഇപ്പോൾ ഇതാണ് സ്ഥിതി.
എല്ലാ പാവപ്പെട്ടവന്റേയും അവസാന ആശ്രയമായ കോടതി തന്നെ ശരണമെന്നു തോന്നുന്നു. High Court ൽ; ജയചങ്കരൻ വക്കീലിനെ തന്നെ ഏല്പിക്കണം....പക്ഷെ CPM അനുഭാവിയായ എന്റെ ഈ കേസ് അദ്ദേഹം എടുക്കുമോ ആവോ.
ദയവായി എല്ലാവരും ഓർക്കുക ഇത് CPM ന്റെ കൊടിമരം അല്ല
ഫേസ്‌ബുക്കിൽ കുറിപ്പു വന്നതോടെ ചില മാധ്യമങ്ങളും അറിഞ്ഞു. ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. അതിനായായി കാത്തിരിക്കുകയാണ് ..