- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അകാരണമായി ജോലിക്കു ഹാജരാകാതിരുന്നാൽ പിഴയും നാടുകടത്തലും; തൊഴിലാളിക്കെതിരേ തൊഴിലുടമയ്ക്ക് വെബ്സൈറ്റിലൂടെ പരാതി നൽകാം
ജിദ്ദ: അകാരണമായി ജോലിക്കു ഹാജരാകാതിരുന്നാൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് വിദേശ തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുമായി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്. അനധികൃതമായി ജോലിക്കു വരാതിരിക്കുന്നവർക്ക് 10,000 റിയാൽ പിഴ നേരിടേണ്ടി വരുമെന്നും പ്രവാസി തൊഴിലാളിയാണെങ്കിൽ നാടുകടത്തലും നേരിടേണ്ടി വരുമെന്നും ഇതുസംബന്ധിച്ച അറിയിപ്പിൽ പറയുന്നു. റെസിഡൻസി ആൻഡ് ലേബർ റെഗുലേഷനുമായി സഹകരിച്ചു വേണം പ്രവാസി തൊഴിലാളികൾ മുന്നോട്ടു പോകേണ്ടതെന്നും അകാരണമായി ജോലിക്ക് ഹാജരാകാത്തവർക്ക് പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികൾക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്. കൂടാതെ റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനും തൊഴിലുടമ ബാധ്യസ്ഥരായിരിക്കും. ഇത്തരക്കാർക്ക് ആശ്രയം നൽകുകയോ തന്റെ സ്ഥാപനത്തിൽ തൊഴിലിന് നിയമിക്കുകയോ ചെയ്യാൻ പാടില്ല. ഇത്തരത്തിൽ നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് ഒരു ലക്ഷം വരെ പിഴയും ആറു മാസത്തെ തടവും അഞ്ചു വർഷത്തേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കും ഏർപ്പെടു
ജിദ്ദ: അകാരണമായി ജോലിക്കു ഹാജരാകാതിരുന്നാൽ പിഴയും നാടുകടത്തലും നേരിടേണ്ടി വരുമെന്ന് വിദേശ തൊഴിലാളികൾക്കുള്ള മുന്നറിയിപ്പുമായി പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്. അനധികൃതമായി ജോലിക്കു വരാതിരിക്കുന്നവർക്ക് 10,000 റിയാൽ പിഴ നേരിടേണ്ടി വരുമെന്നും പ്രവാസി തൊഴിലാളിയാണെങ്കിൽ നാടുകടത്തലും നേരിടേണ്ടി വരുമെന്നും ഇതുസംബന്ധിച്ച അറിയിപ്പിൽ പറയുന്നു.
റെസിഡൻസി ആൻഡ് ലേബർ റെഗുലേഷനുമായി സഹകരിച്ചു വേണം പ്രവാസി തൊഴിലാളികൾ മുന്നോട്ടു പോകേണ്ടതെന്നും അകാരണമായി ജോലിക്ക് ഹാജരാകാത്തവർക്ക് പ്രത്യേകിച്ച് ഗാർഹിക തൊഴിലാളികൾക്ക് കടുത്ത ശിക്ഷകൾ നേരിടേണ്ടി വരുമെന്നുമാണ് മുന്നറിയിപ്പ്.
കൂടാതെ റെസിഡൻസി നിയമങ്ങൾ ലംഘിക്കുന്നവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനും തൊഴിലുടമ ബാധ്യസ്ഥരായിരിക്കും. ഇത്തരക്കാർക്ക് ആശ്രയം നൽകുകയോ തന്റെ സ്ഥാപനത്തിൽ തൊഴിലിന് നിയമിക്കുകയോ ചെയ്യാൻ പാടില്ല. ഇത്തരത്തിൽ നിയമലംഘകർക്ക് അഭയം നൽകുന്നവർക്ക് ഒരു ലക്ഷം വരെ പിഴയും ആറു മാസത്തെ തടവും അഞ്ചു വർഷത്തേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിലക്കും ഏർപ്പെടുത്തും.
അകാരണമായി തൊഴിലിന് ഹാജരാകാത്ത തൊഴിലാളിയെ കുറിച്ച് എംപ്ലോയർക്ക് ഇന്റീരിയർ മിനിസ്ട്രിയുടെ അബ്ഷർ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തു പരാതിപ്പെടുകയോ 989 എന്ന നമ്പരിൽ വിളിച്ചു പരാതിപ്പെടുകയോ ചെയ്യാം.