- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബ്ഷീർ വഴി ഇനി മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് വിസകളും സിംഗിൾ എക്‌സിറ്റ് റീ- എൻട്രി വിസകളും; ഓൺലൈൻ സേവനങ്ങൾ വിപുലമാക്കി വീണ്ടും പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ്
ജിദ്ദ: പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ മുഴുവൻ ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായുള്ള അബ്ഷീർ സംവിധാനത്തിൽ പുതിയ രണ്ടു സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. ഇനി മുതൽ മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് വിസകളും സിംഗിൾ എക്‌സിറ്റ് റീ- എൻട്രി വിസകളും അബ്ഷീർ വഴി നേടാം. പാസ്‌പോർട്ട് ഓഫീസിൽ നേരിട്ട് ചെല്ലാതെ തന്നെ ഓൺലൈൻ വഴി സേവനങ്ങൾ ലഭ്യമാകുന
ജിദ്ദ: പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് സേവനങ്ങൾ മുഴുവൻ ഓൺലൈൻ വഴിയാക്കുന്നതിന്റെ ഭാഗമായുള്ള അബ്ഷീർ സംവിധാനത്തിൽ പുതിയ രണ്ടു സേവനങ്ങൾ കൂടി ഉൾപ്പെടുത്തി. ഇനി മുതൽ മൾട്ടിപ്പിൾ എൻട്രി, എക്‌സിറ്റ് വിസകളും സിംഗിൾ എക്‌സിറ്റ് റീ- എൻട്രി വിസകളും അബ്ഷീർ വഴി നേടാം. പാസ്‌പോർട്ട് ഓഫീസിൽ നേരിട്ട് ചെല്ലാതെ തന്നെ ഓൺലൈൻ വഴി സേവനങ്ങൾ ലഭ്യമാകുന്നത് കൂടുതൽ സൗകര്യപ്രദമായതിനാലാണ് കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തി അബ്ഷീർ വിപുലപ്പെടുത്തുന്നതെന്ന് ടെക്‌നിക്കൽ അഫേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഖാലിദ് ബിൻ ഹമദ് വ്യക്തമാക്കി.
ആവശ്യമെങ്കിൽ ഉപയോക്താക്കൾക്ക് എക്‌സിറ്റ്, എൻട്രി വിസകൾ പ്രിന്റ് ചെയ്ത് എടുക്കാനും സാധിക്കും. അതേസമയം അബ്ഷീർ സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നവർ അവരുടെ പാസ്വേർഡും യൂസർ നെയിമും രഹസ്യമായി സൂക്ഷിക്കണമെന്നും പാസ്‌പോർട്ട് ഓഫീസ് വക്താക്കൾ നിർദേശിച്ചു. സമയാസമയങ്ങളിൽ സേവനം ലഭ്യമാകണമെന്നുള്ളവർ നേരത്തെ തന്നെ അപേക്ഷ സമർപ്പിക്കണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.
992@gdp.gov.sa. എന്ന വിലാസത്തിലേക്ക് മെസേജ് അയയ്ക്കുന്നവർക്ക് ഡിപ്പാർട്ട്‌മെന്റ് സേവനങ്ങളെകുറിച്ച് പൂർണ വിവരം ലഭ്യമാകും. പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് സൗദി പോസ്റ്റുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട. മൂന്നു ദിവസത്തിനുള്ളിൽ സേവനങ്ങളും ലഭ്യമാകും.