- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐസിസ് തലവന്റെ താവളം വളഞ്ഞ് ഇറാഖി സൈന്യവും സഖ്യസേനയും; അബു ബക്കർ ബാഗ്ദാദിയെ ജീവനോടെ പിടിക്കാൻ നീക്കം; ലോകത്തെ ഭയപ്പെടുത്തിയ ഭീകര സംഘടനയക്ക് അന്ത്യമാവുമോ?
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ തലവൻ അബുബക്കർ ബാഗ്ദാദിയുടെ മൊസൂളിലെ താവളം വളഞ്ഞ ഇറാഖി സൈന്യവും സഖ്യസേനയും ലോകം കണ്ട ഏറ്റവും കൊടുംഭീകരനെ ജീവനോടെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാഖി സേനയുടെ കെണിയിൽ ബാഗ്ദാദി വീണുവെന്നുതന്നെയാണ് കരുതുന്നത്. ബാഗ്ദാദിക്കും ഐസിസിനും ഏറെക്കുറെ അന്ത്യമായെന്നും നിരീക്ഷിക്കപ്പെടുന്നു. 2003-ലെ ഇറാഖി അധിനിവേശത്തിനുശേഷം നടന്ന ഏറ്റവും വലിയ സൈനിക നീക്കമാണ് മൊസൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇറാഖിന്റെയും കുർദുകളുടെയും സൈന്യത്തിന് പിന്തുണയേകുന്നത് അമേരിക്കയുടെ നേതൃത്വത്തിൽ 60-ഓളം രാജ്യങ്ങളാണ്. നിരപരാധികളായ പതിനായിരക്കണക്കിനാളുകളെ ബന്ദിയാക്കി മനുഷ്യമതിൽ തീർത്ത് പ്രതിരോധിക്കാനുള്ള ശ്രമമാണ് ഐസിസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ബാഗ്ദാദി കൊല്ലപ്പെട്ടാൽ അത് ഐസിസിന്റെയും അന്ത്യമാവുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്. കുർദിഷ് പ്രസിഡന്റ് മസൂദ് മർസാനിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഫുവാദ് ഹുസൈൻ അക്കാര്യം ഉറപ്പിച്ചുപറയുന്നു. ബാഗ്ദാദി മൊസൂളിൽ ഒളിവിൽ കഴിയുകയാണെന്നും ഇറാഖി സൈന്യം ആ കേന്ദ്
ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ തലവൻ അബുബക്കർ ബാഗ്ദാദിയുടെ മൊസൂളിലെ താവളം വളഞ്ഞ ഇറാഖി സൈന്യവും സഖ്യസേനയും ലോകം കണ്ട ഏറ്റവും കൊടുംഭീകരനെ ജീവനോടെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. ഇറാഖി സേനയുടെ കെണിയിൽ ബാഗ്ദാദി വീണുവെന്നുതന്നെയാണ് കരുതുന്നത്. ബാഗ്ദാദിക്കും ഐസിസിനും ഏറെക്കുറെ അന്ത്യമായെന്നും നിരീക്ഷിക്കപ്പെടുന്നു.
2003-ലെ ഇറാഖി അധിനിവേശത്തിനുശേഷം നടന്ന ഏറ്റവും വലിയ സൈനിക നീക്കമാണ് മൊസൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇറാഖിന്റെയും കുർദുകളുടെയും സൈന്യത്തിന് പിന്തുണയേകുന്നത് അമേരിക്കയുടെ നേതൃത്വത്തിൽ 60-ഓളം രാജ്യങ്ങളാണ്. നിരപരാധികളായ പതിനായിരക്കണക്കിനാളുകളെ ബന്ദിയാക്കി മനുഷ്യമതിൽ തീർത്ത് പ്രതിരോധിക്കാനുള്ള ശ്രമമാണ് ഐസിസ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ബാഗ്ദാദി കൊല്ലപ്പെട്ടാൽ അത് ഐസിസിന്റെയും അന്ത്യമാവുമെന്ന് പ്രതീക്ഷിക്കുന്നവരേറെയാണ്. കുർദിഷ് പ്രസിഡന്റ് മസൂദ് മർസാനിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഫുവാദ് ഹുസൈൻ അക്കാര്യം ഉറപ്പിച്ചുപറയുന്നു. ബാഗ്ദാദി മൊസൂളിൽ ഒളിവിൽ കഴിയുകയാണെന്നും ഇറാഖി സൈന്യം ആ കേന്ദ്രം വളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ബാഗദാദി വീണാൽ, ഐസിസ് സംവിധാനം തന്നെ ഇല്ലാതാകുമെന്നും ഫുവാദ് പറഞ്ഞു.
കഴിഞ്ഞ എട്ടോ ഒമ്പതോ മാസമായി ബാഗ്ദാദി മൊസൂളിൽ ഒളിവിൽ കഴിയുകയാണ്. മൊസൂളിലെയും അടുത്തുള്ള താൽ അഫറിലെയും ഐസിസ് ഭീകരരാണ് ബാഗ്ദാദിയുടെ സംരക്ഷണം ഏറ്റെടുത്തിട്ടുള്ളത്. ബാഗ്ദാദിക്ക് പുറമെ ഐസിസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പലരും സിറിയയിലും ഇറാഖിലും 2014-നുശേഷം നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
ബാഗ്ദാദിയുടെ സംരക്ഷണത്തിനുവേണ്ടി അവസാന ശ്വാസം വരെ ഐസിസ് പോരാടുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ മൊസൂളിലെ പോരാട്ടം നീണ്ടുപോകാനാണ് സാധ്യത. ബാഗ്ദാദി കൊല്ലപ്പെട്ടാൽ, യുദ്ധത്തിനിടെ പുതിയൊരു തലവനെ ഐസിസിന് കണ്ടെത്തേണ്ടിവരും. നിലവിൽ ബാഗ്ദാദിയോളം സ്വാധീനശേഷിയുള്ള മറ്റൊരാൾ ഐസിസിൽ ഇല്ല. 2014-ൽ മൊസൂൾ പിടിച്ചെടുത്തശേഷമാണ് ബാഗ്ദാദി തലവനായി ഉയർന്നുവന്നത്.
മൊസൂളിനുചുറ്റുമുള്ള ഗ്രാമങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ട് ഒട്ടേറെ തുരങ്കങ്ങൾ മൊസൂളിലുള്ളതായി കുർദിഷ് പെഷ്‌മെർഗ സൈനികരെ ഉദ്ധരിച്ചുകൊണ്ട് ഫുവാദ് പറഞ്ഞു. ടൈഗ്രിസ് നദിക്ക് കുറുകെയുള്ള അഞ്ച് പാലങ്ങൾ ഭീകരർ നശിപ്പിച്ചാൽ, നഗരത്തിനുള്ളിലേക്ക് കടക്കാൻ സൈന്യത്തിന് വീണ്ടും കാത്തുനിൽക്കേണ്ടിവരും. മൊസൂൾ നഗരത്തിനുള്ളിലുള്ള ഗോഗ്ജാലി വരെ സൈന്യം ഇപ്പോൾ മുന്നേറിയിട്ടുണ്ട്. സൈന്യത്തിന്റെ മുന്നേറ്റം തടയാൻ കോൺക്രീറ്റുകൊണ്ടുള്ള വലിയ ഭിത്തികളാണ് ഭീകരർ സൃഷ്ടിച്ചിട്ടുള്ളതെന്ന് ഇറാഖി പ്രത്യേക സേനയുടെ തലവൻ മേജർ ജനറൽ സാമി അൽ അരീദി പറഞ്ഞു.