ബൂദബിയിൽ മലയാളി വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ ശ്വാസംമുട്ടി മരിച്ച കേസിൽ മൂന്ന് പ്രതികൾക്ക് മൂന്ന് വർഷം വീതം തടവ് വിധിച്ചു. ബസ്സിലെ സഹായിയായ ഫിലിപ്പിനോ സ്വദേശിനി, പാക്കിസ്ഥാൻ സ്വദേശിയായ ബസ്‌ ്രഡവർ, ലബനൻ സ്വദേശിനിയായ സ്‌കൂൾ ജീവനക്കാരി എന്നിവർക്ക് മൂന്ന് വർഷത്തെ തടവും 20,000 ദിർഹം പിഴയും ആണ് കോടതി വിധിച്ചത്.

തൊഴിൽ സമയത്തെ അനാസ്ഥയാണ് ഇവരുടെ മേൽ ചുമത്തിയ കുറ്റം. സ്കൂൾ ബസ്സിന്റെ ചുമതലയുള്ള ഇന്ത്യക്കാരനായ ട്രാൻസ്‌ പോർട്ടേഷൻ കമ്പനി ഉടമക്ക് ആറ് മാസം തടവും 500,000 ദിർഹം പിഴയുമാണ് ശിക്ഷവിധിച്ചത്. ലൈസൻസ് ഇല്ലാത്തവരെ ജോലി ക്കെടുത്തതിനാണ് ഇത്. പ്രതികളെ ശിക്ഷാ കാലാവധിക്ക് ശേഷം നാട്കടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും വിധി പ്രഖ്യാപന ത്തിൽ വ്യക്തമാക്കിയിട്ടില്ല. പ്രതികൾ ബ്ലഡ് മണി നൽകുവാനും വിധിയുണ്ട്.

അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂൾ കെ.ജി വൺ വിദ്യാർത്ഥിനി നിസ ആല മരിച്ച സംഭവത്തിൽ അബൂദബി മിസ്‌ഡെമനോർ കോടതിയാണ് ശിക്ഷ വിധിച്ചത്. സ്‌കൂൾ അടച്ചുപൂട്ടണമെന്നും പ്രതികളും സ്‌കൂൾ അധികൃതരും വൻതുക പിഴയൊടുക്കണമെന്നും കോടതി വിധിയിൽ പറയുന്നു.

ബസ് സൂപ്പർവൈസറുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് വഴിയൊരുക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ റെക്കോഡുകൾ പരിശോധിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയാണ് സ്‌കൂൾ അഡ്‌മിനിസ്‌ട്രേറ്ററെ ശിക്ഷിച്ചത്. സംഭവ ദിവസം സ്‌കൂളിൽ ഹാജരാകാതിരുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ അഡ്‌മിനിസ്‌ട്രേറ്റർ ഫോണിൽ വിളിക്കേണ്ടിയിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചു.

സ്‌കൂൾ അടച്ചുപൂട്ടാനുള്ള അഡെക് തീരുമാനം ശരിവച്ച കോടതി സ്‌കൂൾ മാനേജ്‌മെന്റ് ഒന്നരലക്ഷം ദിർഹം പിഴ ഒടുക്കണമെന്നും നിർദ്ദേശിച്ചു.  കുട്ടികളുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയാണ് സ്‌കൂളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരായതിനാൽ 50,000 ദിർഹമും കുട്ടികളുടെ ജീവൻ പന്താടിയതിന് ഒരുലക്ഷം ദിർഹമും സ്‌കൂൾ അധികൃതർ പിഴയായി ഒടുക്കണം. സ്‌കൂൾ ബസ് ഓടിക്കാൻ ലൈസൻസ് ഇല്ലാത്തയാളെ പണിയെടുപ്പിച്ചതിന് അഞ്ചുലക്ഷം ദിർഹം പിഴയടക്കുകയും വേണം.

നിസയുടെ രക്ഷകർത്താക്കൾക്ക് പ്രതികളെല്ലാവരും ചേർന്ന് രണ്ട് ലക്ഷം ദിർഹം ചോരപ്പണം നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.  ദക്ഷിണാഫ്രിക്ക സ്വദേശിയായ പ്രിൻസിപ്പലിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. വിധിക്കെതിരെ പ്രതികൾക്ക് അപ്പീലിന് പോകാമെന്നും കോടതി അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സ്‌കൂൾ ബസിൽ ഇരുന്ന് ഉറങ്ങിപ്പോയ നിസയെ  സ്‌കൂളിലത്തെി മൂന്ന് മണിക്കൂറിന് ശേഷം ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നു.ഇതേത്തുടർന്ന് സ്‌കൂൾ പ്രിൻസിപ്പൽ, റിസപ്ഷനിസ്റ്റ്, ബസ് സൂപ്പർവൈസർ, ബസ്‌ ്രൈഡവർ, ട്രാൻസ്‌പോർട്ട് കമ്പനി ഉടമ എന്നിവരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

സങ്കീർണ്ണതകൾ നിറഞ്ഞ കേസായതിനാൽ നിരവധിതവണ മാറി മാറി വിളിച്ചാണ് ഇപ്പോൾ അന്തിമവിധി വന്നിരിക്കുന്നത്. ബസ്സിലെ സഹായിയും ്രൈഡവറും കേസിനാസ്പദമായ സംഭവം നടന്ന അന്ന്മുതൽ അഴിക്കുള്ളിലാണ്. അവർക്ക് വേണ്ടി വാദിക്കാൻ വക്കീലും ഇല്ലായിരുന്നു.