- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദബിയിൽ സ്‌കൂൾ ബസിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവം; സ്‌കൂൾ അടച്ച് പൂട്ടാൻ ഉത്തരവ്; വിചാരണ ഇന്ന് തുടങ്ങും
സ്‌കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ സ്‌കൂൾ അടച്ച് പൂട്ടാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി ദ നാഷണൽ ഇംഗ്ലീഷ് പത്രം ആണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ സംഭവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഇന്ന് തുടങ്ങും.ബസ് ഡ്രൈവർ, അറ്റൻഡന്റ്, സ്‌കൂൾ ജീവ
സ്‌കൂൾ ബസിനുള്ളിൽ മലയാളി വിദ്യാർത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവത്തിൽ സ്‌കൂൾ അടച്ച് പൂട്ടാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടതായി ദ നാഷണൽ ഇംഗ്ലീഷ് പത്രം ആണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ സംഭവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഇന്ന് തുടങ്ങും.ബസ് ഡ്രൈവർ, അറ്റൻഡന്റ്, സ്‌കൂൾ ജീവനക്കാരൻ, സ്‌കൂൾ മാനേജ്‌മെന്റ്, ബസ് കമ്പനി മാനേജ്‌മെന്റ് എന്നിവർ കുറ്റാരോപിതരായ കേസിന്റെ വിചാരണയാണ് ഇന്ന് തുടങ്ങുന്നത്.
നാല് വയസ്സുള്ള കണ്ണൂർ സ്വദേശിനിയായ നിസ ആല എന്ന വിദ്യാർത്ഥിനി രണ്ടാഴ്ച മുമ്പാണ് സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ചത്. സ്‌കൂളിൽ പോകാൻ ബസിൽ കയറിയ വിദ്യാർത്ഥിനിയെ ഇറക്കുവാൻ മറന്നുപോയതിനെ തുടർന്നാണ് അപകടമുണ്ടായത്.അൽ വുറൂദ് അക്കാദമി പ്രൈവറ്റ് സ്‌കൂളിലെ കെ.ജി. വൺ വിദ്യാർത്ഥിനിയായിരുന്നു നിസ ആല. സംഭവം നടന്ന് രണ്ടാഴ്ചക്കുള്ളിലാണ് വിചാരണ ആരംഭിക്കുന്നത്.
സ്‌കൂൾ കുട്ടികളെ കൊണ്ടുപോകുന്നതിന് ആവശ്യമായ സുരക്ഷാ സൗകര്യങ്ങളും ലൈസൻസും ഇല്ലാത്തതുമായ ബസ് ഉപയോഗിച്ചതിന് സ്‌കൂൾ മാനേജ്‌മെന്റും ഗതാഗത സർവീസ് ദാതാക്കളും കുറ്റക്കാരാണെന്നും പബ്‌ളിക് പ്രോസിക്യൂട്ടർ വ്യക്തമാക്കിയിട്ടുണ്ട്. യോഗ്യതയും ലൈസൻസും ഇല്ലാത്ത
സൂപ്പർവൈസർമാരെയും നിയോഗിച്ചിരുന്നു. സ്‌പോൺസർഷിപ്പ് മാറ്റാതെ പത്ത് ബസ് അറ്റൻഡന്റുമാരെ നിയോഗിച്ചതിന് ട്രാൻസ്‌പോർട്ട് കമ്പനി ഉടമക്കെതിരെയും കുറ്റമുണ്ട്.കടുത്ത ചൂടിൽ തളർന്ന് ശ്വാസമെടുക്കാനുള്ള ശേഷി ഇല്ലാതായതാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്നാണ് ഫോറൻസിക് റിപ്പോർട്ട് വ്യക്തമായിരുന്നു. സ്‌കൂൾ പാർക്കിങ് ബേയിൽ ബസ് നിർത്തിയ ശേഷം ഉൾഭാഗം പരിശോധിച്ചില്‌ളെന്ന് പൊലീസിൽ ഡ്രൈവർ കുറ്റസമ്മതം നടത്തിയതായി അറ്റോർണി ജനറൽ ഓഫിസ് വൃത്തങ്ങൾ പറഞ്ഞു.കെ.ജി. വണ്ണിലെ സ്‌കൂൾ സമയം കഴിഞ്ഞ് രാവിലെ 11.40ന് നോക്കുമ്പോൾ ബസിന്റെ ഡോറിന്റെ പിന്നിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടത്തെുകയായിരുന്നുവെന്നും ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്.
കുട്ടികളെ കൊണ്ടുപോകുന്നതിന് ട്രാൻസ്‌പോർട്ട് കമ്പനി ഉപയോഗിച്ചിരുന്ന ബസുകൾക്ക് ലൈസൻസ് ഇല്ലായിരുന്നുവെന്നും ഏഴ് ബസുകൾ മാനദണ്ഡം പാലിച്ചിരുന്നില്‌ളെന്നും അറിയാമായിരുന്നുവെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സമ്മതിച്ചു. ഈ ബസുകൾ ഉപയോഗിക്കുന്നത് ഗതാഗത മന്ത്രാലയത്തിൽ നിന്ന് പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്പനിഉടമ അറിയിച്ചിരുന്നതായും പ്രിൻസിപ്പൽ വ്യക്തമാക്കി.
തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ഗതാഗത കമ്പനി ഉടമ നിഷേധിച്ചു. സ്‌കൂളിനായി 27 ബസുകൾ ആണ് നൽകിയത്. സ്‌കൂൾ ഗതാഗതത്തിന് ഉപയോഗിക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. കുട്ടി മരിച്ചത് അടക്കം ഏഴ് ബസുകൾക്ക് സ്‌കൂൾ ഗതാഗതത്തിനുള്ള സുരക്ഷാ സൗകര്യംഇല്ലായിരുന്നു. ഇതേകുറിച്ച് സ്‌കൂൾ മാനേജ്‌മെന്റിന്അറിയാമായിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്. കമ്പനിയിൽ ജോലി ചെയ്തിരുന്ന പത്ത് സഹായികളുടെ സ്‌പോൺസർഷിപ്പ് തന്റെ കീഴിലല്ലായിരുന്നുവെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
2015 ആഗസ്റ്റോടെ സ്‌കൂളിന്റെ ലൈസൻസ് റദാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അബുദാബി എജുകേഷൻ കൗൺസിലിന്റെ സാമ്പത്തികഭരണപരമായ മേൽനോട്ടത്തിലാവും സ്‌കൂൾ അടച്ചുപൂട്ടുന്നത്. ലൈസൻസ് റദ്ദാക്കുന്നത് വരെ അഡെകിനോടും അഡെക് നിർദേശിക്കുന്ന ഏജൻസിയോടും വ്യക്തികളോടും സ്‌കൂൾ അധികൃതർ സഹകരിക്കണമെന്നും പൂട്ടൽ നോട്ടീസിൽ നിർദേശിക്കുന്നുണ്ട്.