- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലൂടെ ഇനി വഴി തെറ്റാതെ പോകാം; തെരുവുകൾക്ക് പുതിയ മേൽവിലാസം; പേരിനൊപ്പം റൂട്ട് നമ്പർ കൂടി നൽകും
അബുദബിയിലൂടെ ഇനി വഴിതെറ്റാതെ പോകാം.ഏത് അഡ്രസിൽ എത്തിപ്പെടണമെങ്കിലും ഇനി വളരെ എളുപ്പം.തെരുവുകൾക്ക് പേരിനൊപ്പം റൂട്ട് നമ്പർ കൂടി നൽകി നഗരത്തിലെ ഓരോ കോണിലേക്കും എത്തിപ്പെടുന്നത് എളുപ്പമാക്കാൻ മുനിസിപ്പാലിറ്റി പുതിയ പദ്ധതി നടപ്പാക്കുന്നതോടെയാണ് ഇത് പ്രാവർത്തികമാവുക. ഒൻവാനി എന്ന പേരിലാണ് പദ്ധതി. ഒൻവാനി എന്നാൽ എന്റെ മേൽവിലാസം എന
അബുദബിയിലൂടെ ഇനി വഴിതെറ്റാതെ പോകാം.ഏത് അഡ്രസിൽ എത്തിപ്പെടണമെങ്കിലും ഇനി വളരെ എളുപ്പം.തെരുവുകൾക്ക് പേരിനൊപ്പം റൂട്ട് നമ്പർ കൂടി നൽകി നഗരത്തിലെ ഓരോ കോണിലേക്കും എത്തിപ്പെടുന്നത് എളുപ്പമാക്കാൻ മുനിസിപ്പാലിറ്റി പുതിയ പദ്ധതി നടപ്പാക്കുന്നതോടെയാണ് ഇത് പ്രാവർത്തികമാവുക. ഒൻവാനി എന്ന പേരിലാണ് പദ്ധതി.
ഒൻവാനി എന്നാൽ എന്റെ മേൽവിലാസം എന്നാണർഥം. പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ഓരോ സ്ട്രീറ്റിനും നാടിന്റെ നായകരുടെ പേരിനൊപ്പം റൂട്ട് നമ്പറുമുണ്ടാകും. ഉദാഹരണത്തിന് ശൈഖ് റാശിദ് ബിൻ സഈദ് സ്ട്രീറ്റ് റൂട്ട് നമ്പർ 18 എന്നും സുൽത്താൻ ബിൻ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റ് റൂട്ട് നമ്പർ 20 എന്നും കൂടി അറിയപ്പെടും. നേരത്തേയുണ്ടായിരുന്ന ഒറ്റയക്ക സ്ട്രീറ്റ് നമ്പറുകളുടെ പേര് പഴയതുപോലെ തുടരും. റൂട്ട് നമ്പർ ഒന്നിന്റെ പേര് കോർണിഷ് സ്ട്രീറ്റെന്നും റൂട്ട് നമ്പർ മൂന്ന് ഖലീഫ ബിൻ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റ് എന്നുമായിരിക്കും. എന്നാൽ അൽ ബത്തീൻ ഏരിയയിലെ റൂട്ട് നമ്പർ രണ്ട് ഖലീഫ അൽ മുബാറക് സ്ട്രീറ്റ് എന്നും ബൈനൂന സ്ട്രീറ്റ് റൂട്ട് നമ്പർ നാല് കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആൽ സൗദ് സ്ട്രീറ്റ് എന്നുമാണ് അറിയപ്പെടുക.
അൽബത്തീൻ സ്ട്രീറ്റ് റൂട്ട് നമ്പർ ആറ് എന്ന് കൂടി അറിയപ്പെടും. നേരത്തേ സലാം സ്ട്രീറ്റ് എന്നറിയപ്പെട്ടിരുന്ന സ്ഥലം ഇനി മുതൽ ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് റൂട്ട് നമ്പർ 24 എന്ന മേൽവിലാസത്തിലായിരിക്കും. ഇത്തരത്തിൽ നഗരത്തിലെ പല മേഖലയുടെയും മേൽവിലാസത്തിൽ മാറ്റമുണ്ടായിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി 17,000 സ്ഥലങ്ങളി!ൽ പുതിയ പേരെഴുതിയ ഫലകങ്ങൾ സ്ഥാപിക്കും. 66,000 കെട്ടിടങ്ങളിൽ നമ്പർ പ്ലേറ്റുകൾ വക്കും. താമസിയാതെ അൽഐനിലേക്കും കിഴക്കൻ മേഖലയിലേക്കും ഒൻവാനി പദ്ധതി വ്യാപിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു
അബുദാബി ന്മ റോഡിന്റെ പുതിയ പേരും നമ്പരും ഒരുമിച്ചുള്ള ദിശാസൂചികയും സംവിധാനങ്ങളും ആരംഭിച്ചതോടെ തലസ്ഥാന എമിറേറ്റിൽ നിർദിഷ്ട സ്ഥലങ്ങളിൽ എത്തിച്ചേരുന്നത് കൂടുതൽ എളുപ്പമായി. നഗരത്തിലും നഗരപ്രാന്തങ്ങളിലും റോഡിന്റെ പേരിനൊപ്പം നമ്പറും ചേർത്ത് ദിശാസൂചികകൾ സ്ഥാപിക്കുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. 'എന്റെ വിലാസം' എന്ന പദ്ധതി' അബുദാബി സിറ്റി മുനിസിപ്പാലിറ്റി (എഡിഎം) മുനിസിപ്പൽ കാര്യ വിഭാഗം (ഡിഎംഎ) എന്നിവ സഹകരിച്ചാണു നടപ്പാക്കുന്നത്.
റൂട്ട് നമ്പരുകളും വീഥി നാമങ്ങളും ഒരുപോലെ ഉപയോഗിക്കുന്നതാണു പുതിയ രീതി. ഇതോടെ ഇരട്ട സംഖ്യ ഇപ്പോൾ നൽകിയിരിക്കുന്ന റോഡ് നമ്പരുകളിൽ മാറ്റമുണ്ടാകും. എമിറേറ്റിലെ പ്രമുഖ നേതാക്കളുടെ പേരിലാണ് അബുദാബിയിലെ റോഡുകൾ. ഷെയ്ഖ് റാഷിദ് ബിൻ സായിദ് സ്ട്രീറ്റ് (റൂട്ട് നമ്പർ 18), സുൽത്താൻ ബിൻ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് (റൂട്ട് നമ്പർ 20) തുടങ്ങിയവ ഉദാഹരണങ്ങൾ. പ്രാദേശിക സംസ്‌കാരം ഉപേക്ഷിക്കാതെ, ആധുനിക ദിശാസൂചിക സംവിധാനങ്ങൾ ഉപയോഗിക്കാനാണ് എമിറേറ്റ് ലക്ഷ്യമിടുന്നത്. ഒരു ദിശയിലേക്ക് ഒറ്റ സംഖ്യയും എതിർദിശയിൽ ഇരട്ട സംഖ്യയുമാണ് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെയുള്ള അതേ അക്കങ്ങൾ തന്നെയാണ് ഒറ്റ സംഖ്യാ റൂട്ടുകളിൽ നിലനിർത്തിയിരിക്കുന്നത്.
ഉദാഹരണം: കോർണിഷ് സ്ട്രീറ്റ് (റൂട്ട് നമ്പർ–1), ഖാലിഫ ബിൻ സായിദ് ദ് ഫസ്റ്റ് സ്ട്രീറ്റ് (റൂട്ട്–3). എന്നാൽ ഇരട്ട സംഖ്യ റൂട്ടുകളിൽ മാറ്റമുണ്ട്. അൽ ബതീൻ മേഖലയിലെ ഖാലിഫ അൽ മുബാറക് സ്ട്രീറ്റ് (റൂട്ട് നമ്പർ–രണ്ട്), കിങ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് (റൂട്ട് നമ്പർ നാല്), അൽ ബതീൻ സ്ട്രീറ്റ് (റൂട്ട് നമ്പർ ആറ്), ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് (റൂട്ട് നമ്പർ 24) തുടങ്ങിയവ ഉദാഹരണങ്ങൾ.
കെട്ടിടങ്ങൾക്കും വില്ലകൾക്കും വിലാസവും ക്യു ആർ കോഡും
പതിനേഴായിരം റോഡ് നാമങ്ങൾ കൂടാതെ, കെട്ടിടങ്ങളിൽ നമ്പർ പ്ലെയിറ്റുകളും സ്ഥാപിക്കുന്നുണ്ട്. 60,000 കെട്ടിട നമ്പർ പ്ലെയ്റ്റുകളുമാണു പുതിയ മേൽവിലാസ സംവിധാനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്നത്. അൽ ഐനിലും പശ്ചിമ മേഖലയിലും ഈ സംവിധാനം പിന്നീട് ആരംഭിക്കും. ഇടറോഡുകളിൽ 11,488 റോഡുകളിൽ ഫലകങ്ങൾ സ്ഥാപിക്കുന്നത് 95% പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു.
അബുദാബി സിറ്റിയിൽ കെട്ടിടങ്ങളിലും വില്ലകളിലും 59,848 വിലാസ നമ്പരുകളും സ്ഥാപിച്ചു. കെട്ടിടങ്ങളിൽ വിലാസഫലകത്തോടൊപ്പം ക്യു ആർ കോഡും ഉണ്ട്. ക്യു ആർ കോഡ് സ്മാർട്ട് ഫോൺ ഉപയോഗിച്ചു സ്‌കാൻ ചെയ്താൽ സ്ഥലവിവരങ്ങളും ലഭ്യമായ സേവനങ്ങളും അറിയാനാകും. അടിയന്തര സഹായത്തിനും മറ്റും ഇത് ഉപകരിക്കും. 2030ഓടെ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഏറ്റവും ആധുനിക സൗകര്യങ്ങളുള്ള നഗരമായി മാറാനുള്ള ശ്രമമാണ് എമിറേറ്റ് നടത്തുന്നത്.