- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടുകാരൻ അബു താഹിർ ജബത്ത് അൽ നെസ്‌റയുടെ ഗ്രൂപ്പ് കമാണ്ടർ; സിറിയയിലെ അൽഖൈയ്ദാ വിമതർക്കൊപ്പം യുദ്ധമുന്നണിയിൽ മലയാളിയും സജീവമെന്ന് രഹസ്യാന്വേഷണ ഏജൻസി
കണ്ണൂർ: അബു താഹിർ പോരാട്ടത്തിലാണ്. സിറിയയിലെ യുദ്ധത്തിലെ പോരാളിയായി താഹിർ മുൻനിരയിലുണ്ടെന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. ഖത്തറിൽ മാദ്ധ്യമപ്രവർത്തകനായി ജോലി നോക്കിയിരുന്ന അബു താഹിർ 2014 ജൂണിലാണ് തുർക്കി വഴി സിറിയയിലെത്തിയത്. പാലക്കാട്ട് ഇയാൾ മാദ്ധ്യമപ്രവർത്തകനായിരുന്നു. ഐസിസിലേക്കല്ല അബു താഹിർ കടന്നു ചെന്നത്.
കണ്ണൂർ: അബു താഹിർ പോരാട്ടത്തിലാണ്. സിറിയയിലെ യുദ്ധത്തിലെ പോരാളിയായി താഹിർ മുൻനിരയിലുണ്ടെന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. ഖത്തറിൽ മാദ്ധ്യമപ്രവർത്തകനായി ജോലി നോക്കിയിരുന്ന അബു താഹിർ 2014 ജൂണിലാണ് തുർക്കി വഴി സിറിയയിലെത്തിയത്. പാലക്കാട്ട് ഇയാൾ മാദ്ധ്യമപ്രവർത്തകനായിരുന്നു. ഐസിസിലേക്കല്ല അബു താഹിർ കടന്നു ചെന്നത്. അൽഖൈയദ എന്ന ഭീകരസംഘടനയിലേക്കാണ്. ജബത്ത് അൽ നസ്‌റ എന്ന പേരിലാണ് സിറിയയിലെ അൽഖായിദയുടെ പ്രവർത്തനം. ഐ.എസിലും അൽഖൈയ്ദയിലും പ്രവർത്തിക്കാൻ സജ്ജമായവർ തങ്ങളുടെ തട്ടകം ഏതെന്ന് നേരത്തെതന്നെ തിരഞ്ഞെടുത്തിരിക്കും.
യുദ്ധരംഗത്താണെങ്കിലും അബു താഹിർ തന്റെ ആശയപ്രചരണം തുടരുകതന്നെ ചെയ്യുന്നു. കേരളത്തിലും ഇന്ത്യയിലും കൂടുതൽ അനുയായികളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അബു താഹിറെന്നാണ് കേന്ദ്ര ഏജൻസിയുടെ വിലയിരുത്തൽ. ഫെയ്‌സ് ബുക്കിൽ താഹിർ അബ്ദുറഹ്മാൻ, താഹിർ ഒലവക്കോട് എന്നീ പേരുകളിൽ അൽഖൈയ്ദ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിലും സജീവമാണ് താഹിർ. ജിഹാദിലൂടെ ഇന്ത്യയിൽ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുകയാണ് അബു താഹിർ. ഇനി ഒരിക്കലും തിരിച്ചുവരാനാവാത്ത വിധത്തിൽ സിറിയയിലെ ജബത്ത് അൽ നെസ്‌റയുടെ ഗ്രൂപ്പ് കമാണ്ടറാണ് താഹിർ ഇന്നെന്നാണ് ലഭിക്കുന്ന സൂചന.
ഏതു സംഘടനയിൽ ചേരുന്നുവോ അതനുസരിച്ച് വേഷഭൂഷാദികളിൽ മാറ്റം വരും. താടി, മുടി, നടപ്പ് എന്നിവയിലും അതു പ്രകടമാകും. തനിച്ചിരുന്ന് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. ഒരു തീവ്രവാദി വളരുന്നതിന്റെ ലക്ഷണം ആരംഭിക്കുന്നതിങ്ങനെ. എന്നാൽ ഇത്തരം അനുകരണീയമായ വേഷങ്ങളിൽ മാത്രം നടക്കുന്ന ഒട്ടേറെ വിദ്യാർത്ഥികളും യുവാക്കളുമുണ്ട്. കുടുംബത്തോടും സുഹൃത്തുക്കളോടുമുള്ള മാനസികമായ അകൽച്ചയാണ് പ്രധാന ലക്ഷണങ്ങളിലൊന്ന്. അബു താഹിറിൽ ഈ മാറ്റം വന്നത് പാലക്കാട് വച്ചാണ്. തുടർന്ന് ഖത്തറിൽ മാദ്ധ്യമപ്രവർത്തനം ആരംഭിച്ചതും ഇതേ ഉദ്ദേശ്യത്തിൽ. ജിഹാദി പുസ്തകങ്ങൾ വായിച്ച് ഹരം പിടിച്ച താഹിർ ഐസിസിനെയല്ല തിരഞ്ഞെടുത്തത്. നേരെ അൽഖൈയ്ദയിലേക്ക് പ്രവേശനം നേടുകയായിരുന്നു. അതിനൊപ്പം താഹിറിന്റെ വേഷത്തിലും പ്രകടമായ മാറ്റം വന്നു. മുടി രണ്ടായി പകുത്ത് താടി നീട്ടിയായിരുന്നു പിന്നീടുള്ള നടപ്പ്.
എന്നാൽ അബു താഹിർ 'വിശുദ്ധയുദ്ധത്തിലെ' പടയാളിയാണ് ഇന്ന്. അയാളുടെ വിശ്വാസപ്രകാരം ദൈവരാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നു. അതിന്റെ പരമോന്നത തലമാണ് സിറിയ. സിറിയൻ പ്രസിഡണ്ട് ബാഷർ അൽ ആസാദിനേയും നരേന്ദ്ര മോദിയേയും മുസ്ലീമുകളുടെ കൊലയാളി എന്നാണ് താഹിർ വിശേഷിപ്പിക്കുന്നത്. ഐ.എസ്, കാരണമില്ലാതെ മുസ്ലീങ്ങളേയും മറ്റുള്ളവരേയും കൊല്ലുന്നു. എന്നാൽ അൽഖൈയ്ദ കാരണമില്ലാതെ ആരേയും കൊല്ലുന്നില്ല. പ്രവാചകന്റെ മിൻഹാജ് നടപ്പാക്കാൻ മാത്രമാണ് എതിരാളികളെ നേരിടുന്നത് എന്നാണ് അബു താഹിർ പറയുന്നത്. അബു താഹിർ ഇപ്പോൾ പോരാട്ടസേനയിലാണ് പ്രവർത്തിക്കുന്നത്. അയാൾ ചെയ്യുന്നതെല്ലാം ദൈവരാജ്യത്തിനു വേണ്ടിയെന്ന് വിശ്വസിക്കുകയും ചെയ്യുന്നു.
ഉംറ ചെയ്യാനെന്ന വ്യാജേന മക്കയിലേക്ക് സഹോദരീഭർത്താവിനേയും പിതാവിനേയും ക്ഷണിച്ചാണ് അബു താഹിർ ഖത്തർ വിട്ടത്. വിശ്വാസത്തിന്റെ മക്കയിൽ എത്തിയ പിതാവും സഹോദരീ ഭർത്താവും ഏറെനേരം കാത്തിരുന്നിട്ടും താഹിർ എത്തിയില്ല. ഒടുവിൽ ഭാര്യാസഹോദരന് താൻ തുർക്കിയിലെത്തിയെന്നും 'വിശുദ്ധ യുദ്ധത്തിലെ ' പോരാളിയാകുകയാണെന്നും ടെലിഫോൺ വഴി അറിയിക്കുകയായിരുന്നു. മകനെ കാണാതെ എല്ലാം അല്ലാഹുവിൽ സമർപ്പിച്ചാണ് ആ പിതാവ് നാട്ടിലേക്ക് മടങ്ങിയത്.
കുടുംബം ഒന്നടങ്കം തിരിച്ചു വിളിച്ചിട്ടും വരാത്ത വിധത്തിൽ മനസ്സലിയാത്ത ഭീകരനായി അബു താഹിർ മാറിയിരിക്കയാണ്. ഖുറാനിലെ മാനവികതയെ ദർശിക്കാനാവാത്തവരുടെ ഗണത്തിൽ കേരളത്തിൽനിന്നുള്ള ഒടുവിലത്തെ ആണിയാകട്ടെ താഹിർ എന്ന പ്രാർത്ഥനയോടെയാണ് ആ കുടുംബം ഇന്നുകഴിയുന്നത്.