- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൾഫിലെ മാർക്കറ്റിൽ നിന്ന് കിട്ടിയത് യേശുക്രിസ്തുവിനേയും ഇസ്ലാം അംഗീകരിക്കുന്നുവെന്ന ലഘുലേഖ; ആ വിശദീകരണത്തിൽ ആകൃഷ്ടനായി എത്തിയത് തീവ്രാദികളുടെ പഠന കേന്ദ്രത്തിൽ; സമ്പന്നതയുടെ സുഖം ഉപേക്ഷിച്ച് കേരളത്തിൽ നിന്ന് ലിബിയയിലേക്ക് പോയത് ആടു മെയ്ക്കൽ സ്വപ്നത്തിൽ; ആരാണ് അബൂബേക്കൽ അൽഹിന്ദി? ഐഎസ് ലക്ഷ്യമിടുന്നത് കൂടുതൽ മലയാളി റിക്രൂട്ട്മെന്റ്
കൊച്ചി: അബൂബേക്കർ അൽഹിന്ദിയെ കുറിച്ച് കേരളാ പൊലീസിനോ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിനോ ഒന്നും അറിയില്ല. അതിസമ്പന്നമായ കുടുംബത്തിലാണ് അൽഹിന്ദിയുടെ ജനനം. ജോലി തേടി ബംഗ്ലൂരുവിൽ നിന്ന് ദുബായിൽ എത്തിയതാണ് മാറ്റങ്ങൾക്ക് തുടക്കമായത്. അത് ഐഎസിലെ പ്രധാനിയായി അൽഹിന്ദിയെ മാറ്റുകയായിരുന്നു. കൂടുതൽ മലയാളികളെ ഐഎസിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇയാളെ രക്തസാക്ഷി പരിവേഷത്തോടെ ഐഎസ് അവതരിപ്പിക്കുന്നതെന്നാണ് ഉയരുന്ന വിലയിരുത്തൽ.
ഗൾഫിലെ ഒരു മാർക്കറ്റിൽ വച്ച് ഇസ്ലാമുമായി ബന്ധപ്പെട്ട ലഘുലേഖ കിട്ടുന്നു. ഇതിൽ യേശുവിനേയും ഇസ്ലാം അംഗീകരിക്കുന്നവെന്നായിരുന്നു വിവരിച്ചിരുന്നു. ഇതിൽ ആകൃഷ്ടനായാണ് ഇസ്ലാം പഠനത്തിലേക്ക് ആ യുവാവ് കടന്നത്. അൻവർ അൽ അവ്‌ലാക്കിയെ പൊലുള്ള കൊടും ഭീകരരുടെ അടുത്താണ് അയാൾ എത്തിയത്. മതപഠനം എല്ലാ അർത്ഥത്തിലും ഐഎസിലേക്കുള്ള അടുപ്പമായി മാറി. ഐഎസിന്റേ മേഖലയിലേക്ക് മാറ്റാണ് പിന്നീട് ആഗ്രഹിച്ചത്. എന്നാൽ ജോലി വിസ റദ്ദായപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു.
കേരളത്തിലെത്തിയ ഇയാൾ ഇവിടെയുള്ള ഐഎസുകാരുമായി അടുപ്പം പുലർത്തി. പിന്നീട് ലിബിയലിലേക്ക് എത്തി. എൻജിനിയറിങ് സർട്ടിഫിക്കറ്റും പാസ് പോർട്ടിലെ ക്രൈസ്തവ പേരുമെല്ലാം രഹസ്യാന്വേഷണ വിഭാഗങ്ങളെ പറ്റിച്ച് ലിബിയയിലേക്ക് കടക്കാൻ ഇയാൾ ആയുധമാക്കി. ലിബിയയിലെത്തി മൂന്ന് മാസത്തിനുള്ളിൽ തന്നെ ജിഹാദി ഓപ്പറേഷനിടെ ഇയാൾ കൊല്ലപ്പെട്ടു. ആഫ്രിക്കയിൽ പൊട്ടിത്തെറിച്ച ആദ്യ ഇന്ത്യൻ പാസ് പോർട്ട് ഉടമയാണ് ഇയാൾ. അന്താരാഷ്ട്ര ഭീകരവാദസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായി ഒരു മലയാളി ലിബിയയിൽ ചാവേർബോംബായി പൊട്ടിത്തെറിച്ചിരുന്നെന്നാണ് വെളിപ്പെടുത്തൽ. ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖപ്രസിദ്ധീകരണമായ 'വോയ്സ് ഓഫ് ഖുറസാനി'ന്റെ ഏറ്റവും പുതിയ പതിപ്പിലാണ് മലയാളി ചാവേറിന്റെ യഥാർഥപേരും ചാവേർസ്‌ഫോടനം നടന്ന തീയതിയും വെളിപ്പെടുത്താതെ ലേഖനം പ്രസിദ്ധീകരിച്ചത്. ഒരു വർഷം മുമ്പ് ഈ വാർത്ത വന്നിരുന്നു. അന്നും ഏജൻസികൾ പരിശോധന നടത്തി. എന്നാൽ ഒരു തുമ്പും കിട്ടിയില്ല.
'രക്തസാക്ഷികളുടെ ഓർമകൾ' എന്ന ഭാഗത്താണ് എൻജിനിയറിങ് ബിരുദധാരിയായ മലയാളിയെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതോടെ ഒരിക്കൽ പാതിവഴിയിൽ നിർത്തിയ അന്വേഷണം തുടരാനും ഇയാളുടെ വേരുകൾ കണ്ടെത്താനുമായി സുരക്ഷാ ഏജൻസികൾ വീണ്ടും ശ്രമമാരംഭിച്ചു. 2015-16-ൽ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന ഇയാളെപ്പറ്റി മുമ്പും ചില വിവരങ്ങൾ അന്വേഷണ ഏജൻസികൾക്കു കിട്ടിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. 2021ലും ഇതു സംബന്ധിച്ച വാർത്തകൾ വന്നിരുന്നു. പാലക്കാട്ടുകാരനാണ് ഇയാളെന്നാണ് അന്ന് ഏവരും കരുതിയത്. എന്നാൽ സ്ഥിരീകരണമില്ല.
മധ്യ കേരളത്തിലെ ആരെങ്കിലുമാകാമെന്ന സംശയവും സജീവമാണ്. 'അബൂബക്കർ അൽഹിന്ദി' എന്ന പേര് സ്വീകരിച്ച ഇയാൾ കേരളത്തിലെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണു ജനിച്ചതെന്ന് ലേഖനം പറയുന്നു. മാതാപിതാക്കളുടെ ഏകമകനായിരുന്നു. ഏൻജിനിയറിങ് പഠനത്തിനുശേഷം ബെംഗളൂരുവിലും തുടർന്ന് ഗൾഫിലും ജോലി ലഭിച്ചു. അവിടെനിന്നണ് മതംമാറിയത്. ഇങ്ങനെ ഒരാൾ നാടുവിട്ടു പോയതായി ആരും പൊലീസിലൊന്നും പരാതിയും നൽകിയിട്ടില്ല. അതുകൊണ്ടാണ് കണ്ടെത്തൽ ബുദ്ധിമുട്ടായി മാറുന്നത്. 2012ന് മുമ്പു ഇയാൾ കേരളം വിട്ടു പോയതാകാമെന്നാണ് വിലയിരുത്തൽ.
ദുബായിലെ ജോലി പോയി നാട്ടിലെത്തിയപ്പോഴാണ് ഇയാൾ മതംമാറിയ വിവരം വീട്ടുകാർ അറിയുന്നത്. ഇതിനിടയിൽ ലിബിയയിലേക്കു വഴി തുറന്നുകിട്ടിയിട്ടുണ്ടെന്ന ഐ.എസ്. പ്രവർത്തകരുടെ അറിയിപ്പുകിട്ടിയതോടെ ജോലിക്കെന്നുപറഞ്ഞു വീണ്ടും നാടുവിട്ടു. ലിബിയയിലെ ഐ.എസിന്റെ ശക്തികേന്ദ്രമായ സിർത്തെ സിറ്റി എതിർപക്ഷം ആക്രമിച്ചതോടെ തിരിച്ചടിക്കാൻ മുൻനിരയിൽ നിയോഗിക്കപ്പെട്ടത് 'അബൂബക്കർ അൽഹിന്ദി'യായിരുന്നു- ലേഖനം വിശദീകരിക്കുന്നു.
അബൂബക്കർ അൽഹിന്ദിയുടെ കേരളത്തിലെ വേരുകൾ കണ്ടെത്തേണ്ടത് സുരക്ഷാ ഏജൻസികളെ സംബന്ധിച്ചു നിർണായകമാണ്. എങ്കിലേ കൂടുതൽപ്പേർ ഇയാൾക്കൊപ്പം കേരളത്തിൽനിന്നോ ഇന്ത്യയുടെ മറ്റേതെങ്കിലും പ്രദേശത്തുനിന്നോ ഐ.എസിലേക്കു പോയിട്ടുണ്ടോ എന്നു കണ്ടുപിടിക്കാൻ സാധിക്കൂ. കേരളത്തിൽനിന്ന് ഐ.എസിലേക്കു പോയ നൂറോളംപേരുടെ വിവരങ്ങൾ സുരക്ഷാ ഏജൻസികളുടെ പക്കലുണ്ട്. കൂടുതൽ ആളുകളുണ്ടാകുമെന്നും സംശയമുണ്ട്.
രക്തസാക്ഷികൾ എന്നു പ്രഖ്യാപിച്ച്, അവരുടെയൊക്കെ നാടുകളിൽ ഐ.എസിന്റെ പ്രവർത്തനം ശക്തമാക്കാനാണ് 'വോയ്സ് ഓഫ് ഖുറസാൻ' ഇവരെയൊക്കെ പ്രകീർത്തിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ