- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വസന്നാഹവുമായി പൂച്ചകുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസ് സംഘത്തിന്റ വീഡിയോ വൈറൽ; യുഎഇ ഭരണകൂടത്തിന്റെ നന്മയുടെ നേർസാക്ഷ്യമെന്ന് സോഷ്യൽമീഡിയ
തിരക്കേറിയ റോഡിൽ അകപ്പെട്ട പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അബുദാബി പൊലീസാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ വീഡിയോ വൈറലായി. യുഎഇ ഭരണകൂടത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും നന്മയുടെ ഉദാത്ത മാതൃകയാണിതെന്നാണ് സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നത്. സലാം സ്ട്രീറ്റിലെ റോഡിലാണ് തിരക്കേറിയ സമയത്ത് പൂച്ചക്കുട്ടി കുടുങ്ങിയത്. ഈ വിവരം ലഭിച്ചയുടൻ തന്നെ അബുദാബി സിവിൽ ഡിഫൻസ് സംഘം സർവ്വസന്നാഹങ്ങളുമായി സ്ഥലത്ത് എത്തി. കുതിച്ചെത്തി. ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനെത്തുന്നതു പോലെ ഒരു പൂച്ചക്കുട്ടിയുടെ ജീവൻ ഗൗരവമായി കണ്ടുള്ള നടപടികളായിരുന്നു സിവിൽ ഡിഫൻസിന്റേത്. ആദ്യം തന്നെ പൂച്ചക്കുട്ടി കുടുങ്ങിയ റോഡിലെ ഗതാഗതം തടഞ്ഞു. അതീവശ്രദ്ധയോടെ ഡിഫൻസ് സംഘം പൂച്ചക്കുട്ടിക്കു സമീപത്തെത്തി പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി. ഏതെങ്കിലും വാഹനത്തിനടിയിൽ ചതഞ്ഞു പോകുമായിരുന്ന ഒരു ജീവനാണ് അബുദാബി സിവിൽ ഡിഫൻസ് സംഘം രക്ഷിച്ചെടുത്തത്.
തിരക്കേറിയ റോഡിൽ അകപ്പെട്ട പൂച്ചക്കുട്ടിയെ രക്ഷിക്കുന്ന അബുദാബി സിവിൽ ഡിഫൻസിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അബുദാബി പൊലീസാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. മണിക്കൂറുകൾക്കകം തന്നെ വീഡിയോ വൈറലായി. യുഎഇ ഭരണകൂടത്തിന്റെയും സർക്കാർ സംവിധാനങ്ങളുടെയും നന്മയുടെ ഉദാത്ത മാതൃകയാണിതെന്നാണ് സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നത്.
സലാം സ്ട്രീറ്റിലെ റോഡിലാണ് തിരക്കേറിയ സമയത്ത് പൂച്ചക്കുട്ടി കുടുങ്ങിയത്. ഈ വിവരം ലഭിച്ചയുടൻ തന്നെ അബുദാബി സിവിൽ ഡിഫൻസ് സംഘം സർവ്വസന്നാഹങ്ങളുമായി സ്ഥലത്ത് എത്തി. കുതിച്ചെത്തി. ഒരു ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിനെത്തുന്നതു പോലെ ഒരു പൂച്ചക്കുട്ടിയുടെ ജീവൻ ഗൗരവമായി കണ്ടുള്ള നടപടികളായിരുന്നു സിവിൽ ഡിഫൻസിന്റേത്.
ആദ്യം തന്നെ പൂച്ചക്കുട്ടി കുടുങ്ങിയ റോഡിലെ ഗതാഗതം തടഞ്ഞു. അതീവശ്രദ്ധയോടെ ഡിഫൻസ് സംഘം പൂച്ചക്കുട്ടിക്കു സമീപത്തെത്തി പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി. ഏതെങ്കിലും വാഹനത്തിനടിയിൽ ചതഞ്ഞു പോകുമായിരുന്ന ഒരു ജീവനാണ് അബുദാബി സിവിൽ ഡിഫൻസ് സംഘം രക്ഷിച്ചെടുത്തത്.