- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗാളിലെ കാവിവിപ്ലവത്തിന് ചൂട് പിടിച്ചു; കൊൽക്കത്ത യൂണിവേഴ്സിറ്റിയിൽ എബിവിപി തൂത്ത് വാരി; ആദ്യവിജയം ബംഗാൾ പിടിക്കുന്നതിന്റെ ലക്ഷണം
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ നാടായ ബംഗാൾ ഏറെക്കാലം ചുവന്ന ഭൂമികയായിരുന്നു. ചെങ്കൊടി പാറുന്ന ഇടത്പക്ഷഭരണത്തിന്റെ കീഴിലായിരുന്നു ദശാബ്ദങ്ങളായി വംഗനാട്. എന്നാൽ ഇപ്പോൾ വിപ്ലവത്തിന്റെയും കൊടിയുടെയും നിറം മാറുകയാണിവിടെ. കടുത്ത ഇടത്പക്ഷ ചായ് വ് പുലർത്തിയിരുന്ന ബംഗാളും ഇപ്പോൾ കാവിവൽക്കരണത്തിന്റെ പാതിയിലേക്ക് നീങ്ങുകയാണെന്നാണ
കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന്റെ നാടായ ബംഗാൾ ഏറെക്കാലം ചുവന്ന ഭൂമികയായിരുന്നു. ചെങ്കൊടി പാറുന്ന ഇടത്പക്ഷഭരണത്തിന്റെ കീഴിലായിരുന്നു ദശാബ്ദങ്ങളായി വംഗനാട്. എന്നാൽ ഇപ്പോൾ വിപ്ലവത്തിന്റെയും കൊടിയുടെയും നിറം മാറുകയാണിവിടെ. കടുത്ത ഇടത്പക്ഷ ചായ് വ് പുലർത്തിയിരുന്ന ബംഗാളും ഇപ്പോൾ കാവിവൽക്കരണത്തിന്റെ പാതിയിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ പ്രവണതകൾ സൂചിപ്പിക്കുന്നത്. കൊൽക്കത്ത യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ എബിവിപി തൂത്ത് വാരിയത് ഇതിന്റെ സൂചനയാണ്. ബിജെപി ബംഗാൾ പിടിക്കുന്നതിന്റെ ലക്ഷണമായി ഈ ആദ്യവിജയത്തെ കണക്കാക്കാം.
കൊൽക്കത്ത യൂണിവേഴ്‌സിറ്റിയിലെ കോളജ് ഓഫ് ജൂട്ട് ടെക്‌നോളജിയിലെ ആകെയുള്ള 16 പോസ്റ്റുകളിൽ 14 എണ്ണവും എബിവിപി കരസ്ഥമാക്കിയിരിക്കുകയാണ്. ആദ്യമായാണ് ബിജെപി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നത്. ഇതുവരെ എസ് യുസിഐയുടെ വിദ്യാർത്ഥിവിഭാഗമായ ഡിഎസ്ഒയും ത്രിണമൂൽ ചത്ര പരിഷത്തുമായിരുന്നു ഈ സീറ്റുകൾ നേടിയിരുന്നത്. അസംതൃപ്തരായ നിരവധി ത്രിണമൂൽ ചത്രപരിഷത്തിന്റെ പ്രവർത്തകർ എബിവിപിയിൽ ചേരാനൊരുങ്ങുകയാണെന്നും പാർട്ടി അവകാശപ്പെടുന്നുണ്ട്. കിഡെർപോർ കോളജിൽ സ്റ്റുഡന്റ് യൂണിയൻ രൂപീകരിക്കാൻ പറ്റിയ സമയമാണെന്നും ഇതിന് മറ്റ് ഓർഗനൈസേഷനുകളിലുള്ളവരുടെ സഹകരണം ലഭിക്കുമെന്നും എബിവിപി സെക്രട്ടറി സുബിർ ഹാൽഡർ പറയുന്നു. എബിവിപി നേടിയ തെരഞ്ഞെടുപ്പ് വിജയം ബംഗാളിലെ എല്ലാ വിദ്യാർത്ഥികൾക്കും സമർപ്പിക്കുന്നതായും 34 വർഷത്തെ സിപിഐ(എം) എസ്എഫ്‌ഐ ദുർഭരണത്തിനും ടിഎംസിപിയുടെ മൂന്ന് വർഷത്തെ ആക്രമങ്ങൾക്കും എതിരെയുള്ള വിധിയെഴുത്താണിതെന്നും ഹാൾഡർ പറഞ്ഞു. വിദ്യാഭ്യാസമന്ത്രിയായ പാർത്ത ചാറ്റർജി എബിവിപിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തിരുന്നുവെന്നും ഇപ്പോൾ അദ്ദേഹത്തിന് യാഥാർത്ഥ്യം മനസ്സിലായിട്ടുണ്ടാകുമെന്നും ഹാൾഡർ കൂട്ടിച്ചേർത്തു.
എന്നാൽ എബിവിപ തങ്ങൾക്ക് ഭീഷണിയുയർത്തുന്നില്ലെന്നും ഭരണകക്ഷിയുടെ വിദ്യാർത്ഥിവിഭാഗമായ തങ്ങൾ ആറ് കോളജ് യൂണിയനുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്നും പാർട്ടി വൃത്തങ്ങൾ അവകാശപ്പെടുന്നുണ്ട്. എബിവിപി എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഇപ്പോൾ അവർ വിജയം നേടിയിരിക്കുന്ന ജൂട്ട് ടെക്‌നോളജി ബല്ലിഗുൻജ് കാംപസിന്റെ ഒരു ഡിപ്പാർട്ട്‌മെന്റ് മാത്രമാണെന്നും എന്നാൽ ബല്ലിഗുൻജ് കോളജിൽ ടിഎംസിപി വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ടെന്നും പാർട്ടി പറയുന്നു. ശ്യാമപ്രസാദ് കോളജിൽ 32 സീറ്റുകളിൽ 20 ഉം ടിഎംസിപി നേടിയിട്ടുണ്ടെന്നാണ് പാർട്ടിയുടെ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയായ കൗശിക് സാഹ പറയുന്നത്. ഈ വിജയം മുഖ്യമന്ത്രി മമതാ ബാനർജിയുടെ പ്രവർത്തനഫലമായാണെന്നാണ് ടിഎംസിപി പ്രസിഡന്റ് അശോക് രുദ്ര പറയുന്നത്.
ഇതൊരു തെരഞ്ഞെടുപ്പല്ലെന്നും വെറും കോമാളിക്കളിയാണെന്നുമാണ് ഒരു എസ്എഫ്‌ഐ നേതാവ് പറയുന്നത്.ജാദവ്പൂർ യൂണിവേഴ്‌സിറ്റി, പ്രസിഡൻസി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിനായി കാത്തിരിക്കാനും അവിടെ എസ്എഫ്‌ഐ തൂത്തുവാരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.