മുംബൈ: എ.ബി.വി.പി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാൽ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നന്ദുർബാറിന് സമീപത്തെ നദിയിലായിരുന്നു അപകടം. കുളിക്കാനിറങ്ങിയ അനികേത് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ടാണ് അപകടം സംഭവിച്ചത്. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയിൽ നീന്താൻ പോയതായിരുന്നുവെന്നും പിന്നീട് അദ്ദേഹം ചുഴിയിൽപ്പെട്ടതായും എബിവിപി നേതാക്കൾ അറിയിച്ചു. രണ്ടുവർഷം മുമ്പാണ് അനികേത് എബിവിപി മഹാരാഷ്ട്ര സെക്രട്ടറി പദത്തിൽനിന്ന് ദേശീയ പദവിയിലേക്ക് എത്തിയത്.