കണ്ണൂർ: മടമ്പം ലൂർദ്ദ് ഫൊറോന പള്ളി ഇടവകാംഗവും KCYLന്റെ സജീവ പ്രവർത്തകനുമായിരുന്ന കൈവെട്ടിച്ചാൽ മുല്ലപ്പള്ളി ടോമിയുടെ മകൻ അനൂപ് ടോമി (20) ഇന്ന് ഉച്ചകഴിഞ്ഞ് പരീക്ഷ കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുന്ന വഴി ബൈക്കും ബസും തമ്മിലുണ്ടായ അപകടത്തിൽ മരണപെട്ടു. മരണപ്പെട്ട അനൂപ് പൈസക്കിരി ദേവമാതാ കോളേജ് അവസാന വർഷ B.Com വിദ്യാർത്ഥി ആയിരുന്നു.

മുല്ലപ്പള്ളി ടോമിയുടെയും ലൈസ ടോമിയുടെയും മകനാണ്. ആതിര,അനിറ്റ എന്നിവർ സഹോദരിമാരാണ്.