- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ജീവൻ രക്ഷിക്കാൻ ശ്രമിച്ചതിന് ഇതാണോ സർ പ്രതിഫലം? മുന്നിൽ പോയ കാർ സഡൻബ്രേക്കിട്ടപ്പോൾ വെട്ടിമാറ്റുന്നതിനിടെ പിന്നിലൊന്ന് തട്ടി; ആംബുലൻസ് തടഞ്ഞ് ക്രൂരത കാട്ടിയപ്പോൾ നഷ്ടമായത് ഉമൈബാന്റെ ജീവൻ; ആംബുലൻസ് ഡ്രൈവർക്കും മെയിൽ നഴ്സിനുമെതിരെ കേസെടുത്തും വാഹനം തടഞ്ഞുവച്ചും കണ്ണിൽ ചോരയില്ലാതെ പൊലീസും; ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയ ആംബുലൻസ് തടഞ്ഞപ്പോൾ നഷ്ടമായ മിനിറ്റുകൾക്ക് ആരുസമാധാനം പറയും?
ആലപ്പുഴ: കൊടുംമഴയത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ കാഴ്ച മറയുമ്പോൾ അപകടങ്ങൾക്ക് സാധ്യതകളേറെയാണ്. എന്നാൽ, അങ്ങനെയുണ്ടായ നിസാരമായ ആർക്കും പരിക്കുപോലും സംഭവിക്കാത്ത അപകടത്തിന്റെ പേരിൽ അത്യാസന്ന നിലയിലുള്ള രോഗിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്താലോ? സന്ദർഭത്തിനനുസരിച്ച് വിവേകപൂർവം പെരുമാറാത്ത ആപത്തിൽ പരസ്പരം സഹായിക്കാത്ത മലയാളിയുടെ സ്വാഭാവത്തിന് മറ്റൊരു ഉദാഹരണം കൂടി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കാർ യാത്രികർ തടഞ്ഞതിനെ തുടർന്ന് ചികിൽസ വൈകി രോഗി മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ആംബുലൻസ് ഡ്രൈവർക്കെതിരെയും മെയിൽ നഴ്‌സിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അമ്പലപ്പുഴ പൊലീസ് മിടുക്ക് കാട്ടിയത് എന്നതാണ്. താമരക്കുളം പാറയിൽ ഉമൈബാനാണ്(75)ബുധനാഴ്ച പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി ഉമൈബാന് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് താമരക്കുളംനീലാംബരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗം മൂർച്ഛിച്ചതിനാൽ മെ
ആലപ്പുഴ: കൊടുംമഴയത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ കാഴ്ച മറയുമ്പോൾ അപകടങ്ങൾക്ക് സാധ്യതകളേറെയാണ്. എന്നാൽ, അങ്ങനെയുണ്ടായ നിസാരമായ ആർക്കും പരിക്കുപോലും സംഭവിക്കാത്ത അപകടത്തിന്റെ പേരിൽ അത്യാസന്ന നിലയിലുള്ള രോഗിക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്താലോ? സന്ദർഭത്തിനനുസരിച്ച് വിവേകപൂർവം പെരുമാറാത്ത ആപത്തിൽ പരസ്പരം സഹായിക്കാത്ത മലയാളിയുടെ സ്വാഭാവത്തിന് മറ്റൊരു ഉദാഹരണം കൂടി.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോയ ആംബുലൻസ് കാർ യാത്രികർ തടഞ്ഞതിനെ തുടർന്ന് ചികിൽസ വൈകി രോഗി മരിച്ച സംഭവമാണ് ഏറ്റവും ഒടുവിലത്തേത്. എന്നാൽ ഏറ്റവും വിചിത്രമായ കാര്യം ആംബുലൻസ് ഡ്രൈവർക്കെതിരെയും മെയിൽ നഴ്‌സിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് അമ്പലപ്പുഴ പൊലീസ് മിടുക്ക് കാട്ടിയത് എന്നതാണ്.
താമരക്കുളം പാറയിൽ ഉമൈബാനാണ്(75)ബുധനാഴ്ച പുലർച്ചെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി ഉമൈബാന് അസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് താമരക്കുളംനീലാംബരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രോഗം മൂർച്ഛിച്ചതിനാൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലർച്ചെ രണ്ടോടെയാണു തോട്ടപ്പള്ളിയിൽ ആംബുലൻസ് തടഞ്ഞത്. അത്യാസന്നനിലയിലായ രോഗിയെ വേഗം ആശുപത്രിയിൽ എത്തിക്കാനുള്ള പാച്ചിലിനിടെ, ആംബുലൻസിനു മുന്നിൽ പോയ കാർ പെട്ടെന്നു ബ്രേക്കിട്ടു.
അപകടം ഒഴിവാക്കാൻ ആംബുലൻസ് വെട്ടിച്ചുമാറ്റുന്നതിനിടെ കാറിന്റെ പിന്നിൽത്തട്ടി. ഇതേത്തുടർന്നാണു കാർ യാത്രികർ ആംബുലൻസ് തടഞ്ഞത്. രോഗിയെ ആശുപത്രിയിൽ എത്തിച്ചശേഷം തിരികെവരാമെന്നു പറഞ്ഞെങ്കിലും കാർ യാത്രികർ സമ്മതിച്ചില്ല. പൊലീസ് എത്തിയിട്ടും രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചില്ല. തുടർന്ന് ഒരുമണിക്കൂർ കഴിഞ്ഞ് മറ്റൊരു ആംബുലസിലാണ് ഉമൈബാനെ മെഡിക്കൽ കോളജ് ആശുപത്രയിലെത്തിച്ചത്. എന്നാൽ, അപ്പോഴേക്ക് ഉമൈബാൻ മരിച്ചു. ആശുപത്രിയിൽ എത്തിക്കാൻ വൈകിയതാണു മരണകാരണമെന്നു ഡോക്ടർമാർ പറഞ്ഞു.
അപകടശേഷം അമ്പലപ്പുഴ പൊലീസ് ആംബുലൻസ് കസ്റ്റഡിയിലെടുത്തെങ്കിലും കാർ വിട്ടുകൊടുത്തു. സംഭവത്തിൽ കാർ യാത്രികർക്കെതിരേ സ്നേഹതീരം ആംബുലൻസ് സർവീസ് അധികൃതർ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. അതിശക്തമായ മഴ പെയ്യുന്ന സമയത്താണ് അപകടമുണ്ടായത്. ആംബുലൻസിന് മുമ്പിലുണ്ടായിരുന്ന കാർ പെട്ടെന്ന് സഡൻ ബ്രേക്ക് ഇടുകയും കൂട്ടയിടി ഒഴിവാക്കാനുള്ള ആംബുലൻസ് ഡ്രൈവറുടെ പരിശ്രമത്തിനിടെ കാറിന്റെ പിൻഭാഗത്ത് വശത്തായി തട്ടുകയുമായിരുന്നു.കാറിന്റെ മുമ്പിൽ സഞ്ചരിക്കുകയായിരുന്ന ലോറിയിൽ തട്ടിയതിനെ തുടർന്നാണ് അവർ സഡൻബ്രേക്കിട്ടതെന്നും, ഇതിനെ തുടർന്നാണ് ആംബലൻസുമായി ഇടിച്ചതെന്നുമാണ് ഡ്രൈവർ ഹാഷിം പറയുന്നത്.ആംബുലൻസിനും കാറിനും നിസ്സാര കേടുപാടുകൾ മാത്രമാണുണ്ടായത്. ആർക്കും പരിക്കേറ്റുമില്ല.
എന്നാൽ, കാർ യാത്രികരെ സമീപിച്ചപ്പോൾ അസഭ്യവർഷത്തോടെ തട്ടിക്കയറുകയായിരുന്നുവെന്നാണ് ഹാഷിമിന്റെ ഭാഷ്യം.ആലപ്പുഴ സ്വദേശികളും തിരുവനന്തപുരത്ത് താമസക്കാരുമായ രമീഷും ഭാര്യയും,രണ്ടുകുട്ടികളും, മുതിർന്ന സ്ത്രീയുമാണ് മാരുതി സിസുക്കി സെൻ എസ്റ്റിലോ കാറിൽ ഉണ്ടായിരുന്നത്. ആർക്കും അപകടം സംഭവിച്ചില്ലെങ്കിലും ആംബലുലൻസാണെന്നും അത്യാസന്ന നിലയിലുള്ള രോഗിയാണ് ഉള്ളിലുള്ളതെന്നും കണക്കാക്കാതെയുള്ള പെരുമാറ്റമായിരുന്നു ഇവരുടേതെന്നാണ് ഹാഷിമിന്റെ പരാതി. ഇതിന് പുറമേ പരുക്കുണ്ടോയെന്ന് അന്വേഷിക്കാൻ ചെന്ന മെയിൽ നഴ്‌സിനോടും ഇവർ തട്ടിക്കയറി.
ആംബുലൻസ് തടഞ്ഞത് മൂലം നഷ്ടം വന്നത് നാൽപത്തി അഞ്ച് മിനിറ്റോളമാണ്.നഷ്ട്പരിഹാരം നൽകാതെ വിടില്ലെന്നായിരുന്നു കാർ യാത്രികരുടെ വാശി. ആശുപത്രിയിൽ രോഗിയെ പ്രവേശിപ്പിച്ച ശേഷം തിരികെയെത്താമെന്ന് പറഞ്ഞെങ്കിലും അവർ കേട്ടില്ല. തുടർന്ന് മറ്റൊരു ആംബുലൻസ വിളിച്ചുവരുത്തുകയും രോഗിയെ മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. എന്നാൽ 15 മിനിറ്റെങ്കിലും മുമ്പ് രോഗിയെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ബന്ധുക്കൾക്ക് കരയാനല്ലാതെ മറ്റൊന്നിനും ആവതില്ലായിരുന്നു.
തോട്ടപ്പള്ളിയിൽ വച്ച് നടന്നത് എന്താണെന്ന് എവിടെ വേണമെങ്കിലും മൊഴി നൽകാൻ തയ്യാറാണ് മരിച്ച ഉമൈബാനിന്റെ ബന്ധുക്കൾ.ആംബുലൻസ് ഡ്രൈവർക്കെതിരെയും മെയിൽ നഴ്‌സിനെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത് കാർ യാത്രികരുടെ പരാതി അനുസരിച്ചത്. തുടർന്ന് ആംബുലൻസ് ഡ്രൈവറും മെയിൽ നഴ്‌സ് ്അഭിനന്ദും അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുകൂട്ടർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നും സംഭവം അന്വേഷിച്ചുവരികയാണെന്നും അമ്പലപ്പുഴ സിഐ അറിയിച്ചു. അതേസമയം സംഭവത്തിൽ പൊലീസ് ആദ്യം കാർ യാത്രികരുടെ പക്ഷം പിടിച്ചുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണമുണ്ട്.
കാർ വിട്ടുകൊടുത്തെങ്കിലും ആംബുലൻസ് ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഒരുജീവൻ രക്ഷിക്കാനുള്ള ആംബുലൻസിന്റെ പാച്ചിലിനിടെ വന്ന ചെറിയ പിഴയായി കരുതാതെ,ജാമ്യമില്ലാ വകുപ്പ പ്രകാരവും മറ്റും ധൃതഗതിയിൽ കേസെടുത്തതിന്റെ ഔചിത്യവും ചോദ്യം ചെയ്യപ്പെടുന്നു.ഏതായാലും റോഡിൽ വാഹനമോടിക്കുമ്പോൾ സന്ദർഭാനുസരണം പെരുമാറേണ്ടത് എങ്ങനെയെന്ന് പഠിക്കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു. ഹൃദ്രോഗിയായ ഒരാളെ അത്യാസന്ന നിലയിൽ കൊണ്ടുപോകുമ്പോൾ,എങ്ങനെയാണ് അവരെ കരുതലോടെ കാണേണ്ടതെന്നും പഠിക്കേണ്ടിയിരിക്കുന്നു. താൽകാലിക അസൗകര്യങ്ങൾ ഉണ്ടായാലും മനുഷ്യജീവനാണ് വിലയെന്നതാണ് ഓർക്കേണ്ടത്.