- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റ്യാടി ചുരം റോഡിൽ ലോറി നിയന്ത്രണംവിട്ട് അപകടം; വാഹനത്തിനുള്ളിൽ കുടങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി; പുലർച്ചെ നാല് മണിമുതൽ ഗതാഗതക്കുരുക്ക്
കോഴിക്കോട്: കുറ്റ്യാടി ചുരം റോഡിൽ ലോറി നിയന്ത്രണം വിട്ട് അപകടം. വാഹനത്തിനുള്ളിൽ കുടങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപ്പെടുത്തി. ചുരം റോഡിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. താമരശ്ശേരി ചുരത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വലിയ വാഹനങ്ങളെല്ലാം കുറ്റ്യാടി ചുരം വഴിയാണ് കടന്നുപോകുന്നത്. ഇത് ഗതാഗതക്കുരുക്ക് വർധിപ്പിക്കുന്നു.
ലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പിന്നാലെ മറ്റൊരു ലോറി വന്ന് അപകടത്തിൽ പെട്ട ലോറിയൽ ഇടിക്കുകയായിരുന്നു. ഇതോടെ ഗതാഗതം പൂർണമായും താറുമാറായി. പുലർച്ചെ നാല് മണി മുതൽ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
താമരശ്ശേരി ചുരത്തിൽ രണ്ടാഴ്ചയായി അറ്റകുറ്റപ്പണി നടക്കുകയാണ്. അറ്റകുറ്റപ്പണിക്കിടെ രണ്ട് തവണ മണ്ണിടിഞ്ഞു. തുടർന്ന് എല്ലാ ഭാരവാഹനങ്ങളും കുറ്റ്യാടി ചുരം വഴി കടന്നുപോകണമെന്ന നിർദ്ദേശം നൽകിയിരുന്നു. ഇതോടെയാണ് കൂടുതൽ വാഹനങ്ങൾ കുറ്റ്യാടി ചുരം വഴി പോകാൻ ആരംഭിച്ചത്. പൂർണമായും കുറ്റ്യാടി ചുരത്തെ ആശ്രയിച്ചാണ് അന്തർ സംസ്ഥാന പാതയിൽ ഇപ്പോൾ ഗതാഗതം നടന്നുകൊണ്ടിരിക്കുന്നത്. പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗതക്കുരുക്കഴിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.