- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിലെ ഹലീബിൽ വാഹനാപകടം; രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി രണ്ടു മലയാളികൾ അടക്കം അഞ്ചു മരണം; മരിച്ചത് മലപ്പുറം സ്വദേശികൾ
അബുദാബി: ഹലീബിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു.നഗരത്തിൽനിന്നും 230 കിലോമീറ്റർ അകലെ ഹലീബിൽ വച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിയ അപകടം ഉണ്ടായത് .ഡ്രൈവർ മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണിപ്പുഴ സ്വദേശി മഠത്തിൽ ബാപ്പു ഹാജിയുടെ മകൻ ഇബ്രാഹിം (55), പാലക്കാട് ചാലിശ്ശേരി സ്വദേശി സീനിയർ കമ്മിഷണിങ് എൻജിനീയർ രാജു ചീരൻ സാമുവൽ (42), ഗുജറാത്ത് സ്വദേശി കമ്മിഷണിങ് എൻജിനീയർ പങ്കിൾ പട്ടേൽ (26) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. വനിതയടക്കം മരിച്ച മറ്റു രണ്ടു പേരും സ്വദേശികളാണ്.
അസബിലെ താമസ സ്ഥലത്തുനിന്ന് ഹലീബിലെ ഓയിൽഫീൽഡിലേയ്ക്കു പോകവെ വ്യാഴം രാവിലെ 8.45നായിരുന്നു അപകടം. ഇബ്രാഹിം ഓടിച്ച പ്രാഡൊ ഉൾറോഡിൽനിന്ന് പ്രധാന റോഡിലേയ്ക്ക് കയറവെ അമിത വേഗത്തിലെത്തിയ ലാൻഡ്ക്രൂയിസർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിച്ചത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി.
നാലു പേർ സംഭവസ്ഥലത്തുനിന്നും ഒരാൾ ആശുപത്രിയിലുമാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു സ്വദേശി അപകടനില തരണം ചെയ്തിട്ടില്ല. ഇബ്രാഹിമിന്റെ ഭാര്യ ഷഹറാബി. മൂന്നു കുട്ടികളുണ്ട്.അബുദാബി ബദാസായിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി സംസ്‌കരിക്കും.