ഓയൂർ : വിശാഖപട്ടണം മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്റും ഭാര്യയും വാഹനാപകടത്തിൽ മരിച്ചു. കൊട്ടാരക്കര വെളിയം ആരൂർക്കോണം അശ്വതിയിൽ ധനപാലൻ (59), ഭാര്യ ജലജ (51) എന്നിവരാണ് മരിച്ചത്.

വിശാഖപട്ടണത്തുനിന്നു കുടുംബസമേതം നാട്ടിലേക്ക് വരവേ തമിഴ്‌നാട് മധുര മേലൂർ വിനായകപുരത്ത്  പുലർച്ചെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ മക്കളായ അശ്വതി (18), അനുഷ് (14), കാർ ഓടിച്ചിരുന്ന സുഹൃത്ത് അഗസ്റ്റിൻ എന്നിവർക്ക് നിസ്സാരപരിക്കേറ്റു.

റോഡിന്റെ മധ്യഭാഗത്ത് കേടായിക്കിടന്ന ട്രക്കിൽ കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഭാര്യ ജലജ സംഭവസ്ഥലത്തും ധനപാലൻ ആശുപത്രിയിൽെവച്ചും മരിച്ചു. മൃതദേഹങ്ങൾ വെളിയത്തെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

വിശാഖപട്ടണത്ത് വർഷങ്ങളായി, വിദേശത്തേക്ക് ലേബർ സപ്‌ളേ ഏജൻസി നടത്തിവരുകയായിരുന്നു ധനപാലൻ. രണ്ടാഴ്ചമുൻപ് നാട്ടിൽവന്നിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഓൾ ആന്ധ്ര മലയാളി അസോസിയേഷൻ പ്രസിഡന്റും ലോകകേരളസഭാംഗവും ആയിരുന്നു.