കണ്ണൂർ:: തളിപ്പറമ്പിൽ രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ആലക്കോട് സഹകരണ ആശുപത്രിയുടെ ആംബുലൻസാണ് തളിപ്പറമ്പ് ഏഴാംമൈലിൽ വച്ച് അപകടത്തിൽപ്പെട്ടത്. ആലക്കോട് ഭാഗത്തു നിന്നും രോഗിയുമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മണക്കടവ് സ്വദേശിയായ രാജപ്പൻ, സുലോചന എന്നിവർക്കും ആംബുലൻസ് ഡ്രൈവർ രഞ്ജിത്തിനും ഗുരുതരമായി പരിക്കേറ്റു. രഞ്ജിത്തിനെ ലൂർദ്ദ് അശുപത്രിയിലും മറ്റുള്ളവരെ കണ്ണൂർ എ.കെ.ജി അശുപത്രിയിലും പ്രവേശിപ്പിച്ചു.