- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപ്പിച്ചു; പ്രതി കൊടിയത്തൂർ സ്വദേശി അബ്ദുള്ള പിടിയിൽ; സംഭവം കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് നിപ്പ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ചു പരിക്കേൽപിച്ചയാൾ പിടിയിൽ. കൊടിയത്തൂർ സ്വദേശി അബ്ദുള്ളയെയാണ് മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തത്.
കൊടിയത്തൂരു നിന്ന് ബൈക്കിൽ വരികയായിരുന്ന ഇയാൾ പരിശോധന നടത്തുകയായിരുന്ന മുക്കം പൊലീസ് സ്റ്റേഷനിലെ എസ്‌ഐ അബ്ദുറഹിമാനെ മനഃപൂർവം ഇടിച്ച് പരുക്കേൽപിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്ക് പരുക്കേറ്റ എസ്‌ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story