- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡ്രൈവിംഗിനിടയിൽ പോൺ സൈറ്റ് നോക്കി ട്രാഫിക്കിൽ ബ്രേയ്ക്ക് ചെയ്തതിനാൽ മുൻപിൽ പോയ കാറുകൾ ഇടിച്ചു തെറിപ്പിച്ചു; അഗ്നിപടരുന്ന കാഴ്ച്ച ഭയപ്പെടുത്തി; എ 1 അപകടത്തിലെ ഡ്രൈവർക്ക് 8 വർഷം തടവ്
ലണ്ടൻ: അശ്ലീല സൈറ്റ് നോക്കി വാഹനമോടിച്ച് മുൻപിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ ഇടിച്ച് അപകടമുണ്ടാക്കിയ ലോറി ഡ്രൈവർക്ക് 8 വർഷവും 10 മാസവും ഡുറം ക്രൗൺ കോടതി വിധിച്ചു. മുൻപിലുണ്ടായിരുന്ന കാറിൽ ഇടിച്ചയുടനെ ലോറി അഗ്‌നിക്കിരയായി.. എന്നിട്ടുംഎ 1 ഹൈവേയിലൂടെ ലോറി വീണ്ടും 320 അടി മുന്നോട്ട് പോയി. അപകടകരമായി വാഹനമോടിച്ച് മരണത്തിനിടയാക്കി എന്ന ചാർജ്ജിൽ കുറ്റക്കാരനാണെന്ന് കണ്ടാണ് ഈ റൊമേനിയൻ പൗരനെ കോടതി ശിക്ഷിച്ചത്. ഡുറാം കൗണ്ടിയ്യൂലെ ഡേവിഡ് ഡാഗ്ലിഷ്, എലൈൻ സള്ളിവൻ ദമ്പതിമാരും, വാഷിങ്ടണിൽ നിന്നുള്ള പോൾ മുള്ളനും അപകടത്തിൽ മരണമടഞ്ഞിരുന്നു.
അയൺ ഓനുട്ട് എന്ന റൊമേനിയൻ സ്വദേശിയായിരുന്നു 50 പൗണ്ട് മുടക്കി അശ്ലീല സൈറ്റിൽ പ്രവേശനം കരസ്ഥമാക്കി വാഹനമോടിക്കുമ്പോൾ അത് നോക്കിക്കൊണ്ടിരുന്നത്. അതിലുള്ള പ്രൊഫൈലുകൾ നോക്കുവാനും തന്റെ സ്വന്തം പ്രൊഫൈൽ എഡിറ്റ് ചെയ്യാനുമായി ഏകദേശം 40 മിനിറ്റോളം അയാൾ അതിൽ ചെലവഴിച്ചു. അപകടം നടക്കുന്നതിന് തൊട്ടു മുൻപ് അവരെ അയാൾ സൈറ്റ് നോക്കി ഇരിക്കുകയായിരുന്നു. അതിനാൽ തന്നെ മുന്നിലുള്ള വാഹനങ്ങൾ കാണാൻ അയാൾക്ക് കഴിഞ്ഞില്ല.
57 കാരനായ ഡഗ്ലിഷും പത്നി 59 കാരിയായ സള്ളിവനും സഞ്ചരിച്ചിരുന്ന ഫോക്സ്ഹോൽ ക്രോസ്സ്ലാൻഡിലായിരുന്നു അയാൾ ആദ്യം ഇടിച്ചത്. അതിനുശേഷം 51 കാരനായ മുള്ളൻ സഞ്ചരിച്ചിരുന്നടോയോട്ടയേയും ഇടിച്ചു തെറുപ്പിച്ചു. ഇതിനിടയിൽ മറ്റ് മൂന്നുപേർക്കും പരിക്കുകൾ പറ്റി. വാഹനമോടിക്കുമ്പോൾ ഉറങ്ങുകയ്ല്ലായിരുന്നു മറിച്ച് അശ്ലീല സൈറ്റുകളിലെത്തി ലൈംഗിക ബന്ധത്തിന് ഇണകളെ തേടുകയായിരുന്നു അയൺ എന്ന് സൂചിപ്പിച്ച ജഡ്ജി തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ 10 വർഷത്തേക്ക്വാഹനമോടിക്കുന്നതിൽ നിന്നും അയാളെ വിലക്കിയിട്ടുമുണ്ട്.
സ്‌കോട്ട്ലാൻഡിലെ ഗലാഷീൽസിൽ കുടുംബ സമേതം താമസിക്കുന്ന അയൺ ഓണുട്ടിന് ലഭിച്ച ശിക്ഷ തീരെ കുറഞ്ഞുപോയി എന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ പൊതുവേ ഉയർന്ന വികാരം. ഒരു ചരക്കു ഗതാഗത കമ്പനിയിൽ ജോലിചെയ്യുന്ന ഇയാൾ 2021 ജൂലായ് 15 ന് ലോറിയിൽ വളവുമായി പോകുമ്പോഴായിരുന്നു വൈകിട്ട് 6.15 ന് അപകടമുണ്ടാകുന്നത്. അപകടത്തിനു മുൻപ് തന്നെ ഇയാൾ ലൈനുകൾ തെറ്റിയായിരുന്നു വാഹനമോടിച്ചിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, വാഹനമോടിക്കുമ്പോൾ അയാൾ തുടർച്ചയായി ഫോൺ ഉപയോഗിച്ചതായും കണ്ടെത്തി.അപ്പോഴൊന്നും വാഹനത്തിന്റെ വേഗത കുറയ്ക്കാനും അയാൾ തയ്യാറായില്ല എന്നതും കോടതി ഗൗരവമായി എടുത്തു.
മറുനാടന് ഡെസ്ക്