- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയത് അനുജനൊപ്പം; കല്ലിൽ കയറി മറിഞ്ഞ സ്കൂട്ടറിൽ നിന്ന് വീണപ്പോൾ ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മധ്യവയസ്കൻ മരിച്ചു
അടൂർ: ഡയാലിസിസ് കഴിഞ്ഞ് അനുജനൊപ്പം മടങ്ങുമ്പോഴുണ്ടായ അപകടത്തിൽ ജ്യേഷ്ഠൻ മരിച്ചു. എണ്ണയ്ക്കാട് (പ്രണവം) വീട്ടിൽ പരേതനായ സുകുമാരപിള്ളയുടേയും പത്മാവതിയമ്മയുടേയും മകൻ ഹരീഷ് കുമാർ (48) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് ചൂരക്കോട് തയ്യിൽ പടിയിൽ വച്ചാണ് അപകടം നടന്നത്. കൊട്ടരക്കര ഗവ.ആശുപത്രിയിലെ ഡയാലിസിസ് കഴിഞ്ഞ് സഹോദരൻ ഗിരീഷിനൊപ്പം വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ കല്ലിൽ കയറി മറിയുകയായിരുന്നു. ഇരുവരും താഴെ വീണു.ഇതേ തുടർന്ന് ഹരീഷിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ സ്ഥിതി കൂടുതൽ വഷളായതോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടേക്ക് പോകും വഴി നില കൂടുതൽ മോശമായി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
ഭാര്യ: ബിന്ദു ഹരീഷ് (സ്റ്റാഫ് നെഴ്സ് ലൈഫ് ലൈൻ ആശുപത്രി അടൂർ).മകൾ : ആരാധ്യ ഹരീഷ്. സംസ്‌കാരം ഞായറാഴ്ച നാലിന് വീട്ടുവളപ്പിൽ